മധ്യവയസ്‌കയുടെ മോര്‍ഫ് ചെയ്ത അശ്ലീലചിത്രങ്ങള്‍ \\\'വാട്‌സ്ആപ്\\\' വഴി പ്രചരിപ്പിച്ചു; തിരുവനന്തപുരത്ത് യുവാവ് അറസ്റ്റില്‍

വാട്‌സ് ആപ്പ് വഴി അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് ഒരാള്‍ അറസ്റ്റില്‍. മദ്ധ്യവയസ്‌കയുടെ മോര്‍ഫ് ചെയ്ത അശ്ലീലചിത്രങ്ങള്‍ \'വാട്‌സ്ആപ്\' വഴി പ്രചരിപ്പിച്ച കേസില്‍ തിരുവനന്തപുരം ഏരൂര്‍ അയിലം ദേശത്ത് അലന്‍ ഭവനില്‍ സജീവനാണ് അറസ്റ്റിലായത്. െ്രെകംബ്രാഞ്ച് എ.ഡി.ജി.പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സൈബര്‍ െ്രെകം പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.
സൈബര്‍ െ്രെകം പൊലീസ് സ്‌റ്റേഷന്‍ ഡിവൈ.എസ്പി എന്‍.വിജയകുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍.ബിജു, സബ് ഇന്‍സ്‌പെക്ടറായ എന്‍.ബിജു, സി.പി.ഒമാരായ സതീഷ്, കൃഷ്ണകുമാര്‍, അരുണ്‍, അഭിലാഷ്, രഞ്ജിത്, അരുണ്‍ എന്നിവരാണ് സജീവിനെ അറസ്റ്റ് ചെയ്തത്. \'വാട്‌സ്ആപ്\' മുഖേന അശ്ലീല ചിത്രങ്ങള്‍ അയയ്ക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍, മെമ്മറി കാര്‍ഡ് എന്നിവയും കണ്ടെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















