അരുവിക്കര തെരഞ്ഞെടുപ്പ്: വി.എസ് പ്രതിപക്ഷ സ്ഥാനത്തുണ്ടാകില്ലെന്ന് ചെന്നിത്തല

വി.എസ്.അച്യുതാനന്ദന്‍ പ്രതിപക്ഷ നേതൃസ്ഥാനത്തിരുന്ന് അവസാനമായി നടത്തിയ പ്രസംഗമാണ് അരുവിക്കരയിലേതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അദ്ദേഹം ഇനി ആ സ്ഥാനത്ത് തുടരുമോ എന്ന കാര്യം കാത്തിരുന്ന് കാണണമെന്നും ചെന്നിത്തല പറഞ്ഞു. സിപിഎമ്മില്‍ നിലനില്‍ക്കുന്ന വിഭാഗീയത മൂലമാണ് പിണറായി വിജയന്‍ പരസ്യമായി പ്രചാരണ രംഗത്ത് ഇറങ്ങാത്തത്. തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ വി.എസിന്റെ തലയില്‍ ഉത്തരവാദിത്വം കെട്ടിവയ്ക്കാനാണ് പിണറായിയുടെ ശ്രമം.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പിണറായിയുടെ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കിയതു കൊണ്ടാണോ അദ്ദേഹം മായാവിയെ പോലെ മാറി നില്‍ക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. പാളയത്തിലെ പട അവസാനിപ്പിക്കാതെ എങ്ങനെ തെരഞ്ഞെടുപ്പില്‍ സിപിഎം ജനങ്ങളോട് വോട്ട് ചോദിക്കും. ജനങ്ങള്‍ ഈ പാര്‍ട്ടിയെ എങ്ങനെ വിശ്വസിക്കും. തോല്‍വി ഉറപ്പായതുകൊണ്ടാണ് ഇല്ലാത്ത ആരോപണങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം തേടിയതില്‍ ഒരു തെറ്റുമില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















