കേരളം പനിക്കിടക്കയിലേക്ക്: ദിവസേന പനിബാധിച്ച് എത്തുന്നത് ആയിരങ്ങള്‍, ഒന്നും ചെയ്യാതെ ആരോഗ്യവകുപ്പ്

ഇവിടെ നിന്നും അന്യം നിന്നുപോയ പനികള്‍ വീണ്ടും തെരിച്ചെത്തിയെന്നറിഞ്ഞിട്ടും ഒന്നും ചെയ്യാതെ ആരോഗ്യവകുപ്പ്. ചെള്ളുപനി കരിമ്പനി തുടങ്ങിയവ ബാധിച്ച് മരണങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിട്ടും അനങ്ങാപ്പാറ നയവുമായാണ് വകുപ്പ്. മലേറിയ, ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി, എലിപ്പനി, പന്നിപ്പനി,കുരങ്ങുപനി. ചെള്ളുപനി, എച്ച് വണ്‍ എന്‍ വണ്‍, വൈറല്‍ പനി തുടങ്ങി പലവിധ പനികളുമായി ഒരു ദിവസം പുതുതായി പതിനാലായിരത്തോളം പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം എത്തുന്നത്. സ്വകാര്യ ആശുപത്രികളിലെ കണക്കുകൂടി പരിശോധിച്ചാല്‍ ഈ കണക്ക് ഇരട്ടി വരും.
കഴിഞ്ഞ ആറു മാസത്തിനിടെ കേരളത്തില്‍ പനി പിടിച്ചത് പത്തുലക്ഷം പേര്‍ക്കാണ്. ക്യത്യമായി പറഞ്ഞാല്‍ 10,03,901. മൊത്തം ജനസംഖ്യയുടെ 3.3 ശതമാനം പേര്‍ക്കും പനിയാണ്. സംസ്ഥാനത്ത് വര്‍ഷം തോറും പനി ബാധിതര്‍ വര്‍ദ്ധിച്ചു വരുന്നതായാണ് കണക്കുകള്‍. കഴിഞ്ഞ നാലഞ്ചു വര്‍ഷങ്ങളായാണ് പനി നിലവാരം ഉയരാന്‍ തുടങ്ങിയത്. ഇതിന് പനി വരാന്‍ കാരണമായേക്കുന്ന മാലിന്യക്കൂമ്പാരങ്ങളും, മലിന ജലവും, കൊതുക്, എലി, ചെള്ള്, കാലാവസ്ഥ തുടങ്ങിയവയും കാരണമാണെങ്കിലും വര്‍ഷം തോറും പനി വര്‍ദ്ധിച്ചു വരുന്നതിന്റെ കാരണമറിയാതെ ആരോഗ്യവകുപ്പ് ഇരുട്ടില്‍ തപ്പുകയാണ്. സംസ്ഥാനത്തുനിന്ന് നിര്‍മ്മാര്‍ജ്ജനം ചെയ്‌തെന്ന് അവകാശപ്പെട്ട കാലാഅസര്‍ എന്ന കരിമ്പനി പോലും തിരിച്ചെത്തിതുടങ്ങി. പകര്‍ച്ചപ്പനി നിയന്ത്രണ വിധേയമാക്കാന്‍ എല്ലാ വകുപ്പുകളേയും ഏകോപിപ്പിച്ച് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്താന്‍ പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും പലയിടത്തും പ്രതിരോധ മാര്‍ഗങ്ങള്‍ തുടങ്ങിയിട്ടില്ല.
കഴിഞ്ഞ ആറുമാസത്തിന്നിടെ ഡെങ്കി, എച്ച് 1 എന്‍1, എലിപ്പനി എന്നിവ ബാധിച്ച് 53 പേര്‍ മരിച്ചു. ഈ വര്‍ഷം ഇതുവരെ 394 പേര്‍ക്ക് എച്ച് 1 എന്‍1 സ്ഥിരികരിച്ചു. ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 11000 ആണ്. മലേറിയ ബാധിച്ചവരുടെ എണ്ണം 425 ഉം എലിപ്പനിക്ക് ചികിത്സ തേടിയെത്തിയത് 300 പേരുമാണ്. തലസ്ഥാന ജില്ല തന്നെയാണ് പനി കണക്കില്‍ മുന്നില്‍. 1, 19 400 പേര്‍ക്കാണ് ഇവിടെ പനി ബാധിച്ചത്. മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളും പനികാര്യത്തില്‍ മുന്നില്‍ നില്‍ക്കുകയാണ്. മഴക്കാലത്ത് എന്ന പോലെ വേനലിലും പനിയുണ്ട്.
പനി മുതിര്‍ന്നവരെക്കാള്‍ കുട്ടികളിലാണ് ഗുരുതരമായി മാറുന്ന അവസ്ഥയുള്ളത്. പനി വന്ന കുട്ടികള്‍ പെട്ടെന്ന് കുഴഞ്ഞുവീണ് മരിച്ച സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി അധികൃതര്‍ ഉടന്‍ രംഗത്തിറങ്ങണമെന്നാണ് ആളുകളുടെ ആവശ്യം. ബോധവല്‍ക്കരണമാണ് ഏറ്റവും പ്രധാനം. പനിപിടിച്ച രോഗികള്‍ ചികിത്സ നേടാതെ വീടുകളില്‍ത്തന്നെ കഴിയുന്നതാണ് പലപ്പോഴും രംഗം രൂക്ഷമാക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















