പരിയാരത്തെ ഡിപ്ലോമ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം: അസം സ്വദേശിയെ പോലീസ് തെരയുന്നു

കടന്നാക്രമണത്തില്‍ പേടിച്ച പെണ്‍കുട്ടിയെ തുണച്ചത് സ്വന്തം നിലവിളി. ഡിപ്ലോമ വിദ്യാര്‍ത്ഥിനിയെ തൂക്കിയെടുത്തു കുറ്റിക്കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം. പരിയാരം മെഡിക്കല്‍ കോളജിലെ ഡിപ്ലോമ വിദ്യാര്‍ത്ഥിനിയെയാണ് പീഡിപ്പിക്കാന്‍ ശ്രമം നടന്നത്.
ഇന്നു രാവിലെയാണ് സംഭവം. പരിയാരം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജി വിദ്യാര്‍ത്ഥിനിയെയാണ് ബലാല്‍സംഗം ചെയ്യാന്‍ ശ്രമം നടന്നത്. പരിയാരം മെഡിക്കല്‍ കോളജിന് സമീപത്തെ ഹോസ്റ്റലില്‍ നിന്ന് കോളജിലേക്ക് വരികയായിരുന്നു വിദ്യാര്‍ത്ഥിനി. ഹോസ്റ്റലില്‍ നിന്നും കോളജിലേക്ക് പോകാനുള്ള എളുപ്പവഴിയിലൂടെയാണ് വിദ്യാര്‍ത്ഥിനി നടന്ന് വന്നിരുന്നത്. ഇതിനിടയില്‍ കുറ്റിക്കാട്ടിലേക്ക് എടുത്തുകൊണ്ട് പോയി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.
ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ഇടപെട്ടാണ് വിദ്യാര്‍ത്ഥിനിയെ രക്ഷിച്ചത്. പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച അസം സ്വദേശിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.
വിദ്യാര്‍ത്ഥിനിയുടെ കരച്ചില്‍ കേട്ട് സമീപത്തുണ്ടായിരുന്നവര്‍ എത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ വിദ്യാര്‍ത്ഥിനി ഇപ്പോള്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്.
ഹോസ്റ്റലിനരികില്‍ താമസിക്കുന്ന ഹോട്ടല്‍ തൊഴിലാളിയായ അസം സ്വദേശി സെയ്ദുല്‍ ഇസ്‌ലാമാണ് ബലാല്‍സംഗ ശ്രമം നടത്തിയത് എന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ തിരിച്ചറിയല്‍ കാര്‍ഡിലുള്ള ഫോട്ടോ വിദ്യാര്‍ത്ഥിനി തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















