സുധീരന് ഇറച്ചിവെട്ടുകാരന്‍; ആന്റണി ആറാട്ടുമുണ്ടന്‍: പരിഹാസങ്ങള്‍ക്ക് മറുപടിയുമായി വിഎസ്

തന്നെ അറവുമാടിനോട് ഉപമിച്ച കെപിസിസി പ്രസിഡന്റ് വിഎം സുധീരന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ മറുപടി. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരിനെ ഇറച്ചിവെട്ട് കടയിലെ നിര്‍ത്താന്‍ കഴിയൂ. ഈ കടയിലെ ഇറച്ചിവെട്ടുകാരനാണ് സുധീരനെന്നായിരുന്നു വിഎസിന്റെ മറുപടി. അഴിമതിക്ക് വിളക്ക് കൊളുത്തുന്ന ആറാട്ടുമുണ്ടനായി എകെ ആന്റണി അധ:പതിച്ചുവെന്നും വിഎസ് പരിഹസിച്ചു.
അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നു പറയുന്നതുപോലെയാണ് എ.കെ. ആന്റണിയും, വി എം. സുധീരനും തന്റെ നേരെ കൊമ്പുകുലുക്കാന്‍ വൃഥാശ്രമം നടത്തിയത്. പാമോയില്‍ അഴിമതി, സലിംരാജിന്റെ ഭൂമി തട്ടിപ്പ്, സോളാര്‍ അഴിമതി, ബാര്‍ക്കോഴ, മന്ത്രിമാരുടെ സദാചാരവിരുദ്ധത, രൂക്ഷമായ വിലക്കയറ്റം, റബ്ബറിന്റെ വിലയിടിവ്, നരേന്ദ്ര മോദിയുടെയും, ബിജെപിയുടെയും വാഗ്ദാന തട്ടിപ്പ് തുടങ്ങിയവ പ്രചാരണരംഗത്ത് താന്‍ ഉന്നയിച്ച വിഷയങ്ങളാണ്. ഈ വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെയും, മന്ത്രിമാരുടെയും കൊള്ളരുതായ്മകള്‍ മാത്രമല്ല, ഇവരുടെയെല്ലാം സംരക്ഷകരായി നിലക്കൊള്ളുന്ന എ.കെ. ആന്റണിയുടെയും, വി എം. സുധീരന്റെയും തട്ടിപ്പുകളും ഞാന്‍ തുറന്നു കാട്ടി. എന്നാല്‍ താന്‍ ഉന്നയിച്ച ഗൗരവതരമായ വിഷയങ്ങള്‍ക്കൊന്നിനു പോലും യുക്തിസഹമായ ഒരു മറുപടിയോ, വിശദീകരണമോ ഈ നിമിഷം വരെ നല്‍കാന്‍ ഇവര്‍ക്കാര്‍ക്കും കഴിഞ്ഞിട്ടില്ല.
അവരുടെ ഭാഗത്ത് സത്യമോ, നീതിയോ, ധര്‍മ്മമോ ഒന്നും ഇല്ല. ആന്റണിയും, സുധീരനും അടക്കമുള്ള നേതാക്കളുടെയും മുഖ്യമന്ത്രിയുടെയും, മന്ത്രിമാരുടെയുമൊക്കെ വൃത്തികെട്ട പൊയ്മുഖങ്ങളാണ് അഴിഞ്ഞുവീണത്. ആദര്‍ശ രാഷ്ട്രീയത്തിന്റെ അപ്പോസ്തലനായി സ്വയം ഭാവിക്കുന്ന എ.കെ. ആന്റണി ഇന്ന് എവിടെയാണ് എത്തിനില്‍ക്കുന്നത്? യുഡിഎഫിന്റെ നാലുവര്‍ഷത്തെ നാറിയ ഭരണവും, അഴിമതിയും, കൊള്ളുകില്ലായ്മയും, സദാചാരവിരുദ്ധതയും എല്ലാം കൊണ്ട് സര്‍ക്കാര്‍ ആകെ ഒരു \'ഈജിയന്‍ തൊഴുത്താ\'യി മാറിയിരിക്കുകയാണ്. ആ ഈജിയന്‍ തൊഴുത്ത് തൂത്തുവാരി വൃത്തിയാക്കി ജനങ്ങള്‍ക്ക് ആശ്വാസം പകരാനുള്ള പോരാട്ടമാണ് എല്‍.ഡി.എഫ് അരുവിക്കരയില്‍ നടത്തുന്നത്. അത് ജനങ്ങളാകെ ഏറ്റെടുത്തിട്ടുണ്ടെന്നും തെരഞ്ഞെടുപ്പില്‍ എം വിജയകുമാര്‍ വിജയിക്കുമെന്നും വി എസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















