കോഴിക്കോടും കണ്ണൂരും തീക്കാറ്റ്: വിശദീകരണം നല്‍കാനാവാതെ അധികൃതര്‍

കോഴിക്കോടിലെ തീരദേശ മേഖലകളിലും, കണ്ണൂരിലെ ചില പ്രദേശങ്ങളിലും അനുഭവപ്പെട്ട തീക്കാറ്റും രൂക്ഷമായ കടല്‍ക്ഷോഭവും പ്രദേശവാസികളെ ആശങ്കയിലാക്കി. വീശിയടിച്ച ചൂടുകാറ്റില്‍ തീരപ്രദേശത്തെ മരങ്ങളും ചെടികളും വാടിക്കരിഞ്ഞു. എന്നാല്‍ മഴക്കാലത്തുണ്ടായ തീക്കാറ്റിന് വിശദീകരണം നല്‍കാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് ഇതുവരെ സാധിച്ചിട്ടില്ല. പ്രതിഭാസത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ സമീപിച്ചിരിക്കുകയാണ് അധികൃതര്‍.
കോഴിക്കോട് ജില്ലയില്‍ കൊയ്‌ലാണ്ടി, തീക്കോടി, ഇരിങ്ങല്‍, കോട്ടക്കല്‍, കോയാവളവ്, മാറാട് എന്നിവിടങ്ങളിലാണ് തീക്കാറ്റ് വീശിയത്. മൂന്നു ദിവസമായി പ്രദേശത്ത് ഇടവിട്ട് പ്രതിഭാസം ആവര്‍ത്തിരിച്ചിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.
കണ്ണൂരില്‍ പയ്യാമ്പലം, ആദികടലായി, പള്ളിയാംമൂല, ഗസ്റ്റ്ഹൗസ്, മൈതാനപ്പള്ളി കടലോരം തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രതിഭാസം അനുഭവപ്പെട്ടത്. ഉഷ്ണക്കാറ്റ് അനുഭവപ്പെട്ട പ്രദേശങ്ങളില്‍ റെവന്യൂ ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















