കോഴിക്കോട്ടും കണ്ണൂരും ആലപ്പുഴയിലും തീ കാറ്റ്, പരിഭ്രാന്തരായി ജനങ്ങള്‍, കേരളം ഭീതിയില്‍

കോഴിക്കോട്ടും കണ്ണൂരും തീകാറ്റ് വീശി. മലബാറില്‍ പരക്കെ തീ കാറ്റ് വീശിയതിനെ തുടര്‍ന്ന് നാശ നഷ്ടങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളുടെ തീരപ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസം തീക്കാറ്റില്‍ മരങ്ങള്‍ കരിഞ്ഞുണങ്ങിയത്. കാസര്‍ഗോഡ് ചേരങ്കൈ, കസബ, കണ്ണൂര്‍ പയ്യാമ്പലം, ആയിക്കര, മുഴപ്പിലങ്ങാട്, മാട്ടൂല്‍ കക്കാടാംചാല്‍, മാടായി നീഴൊഴുക്കുംചാല്‍, എടക്കാട് ഏഴരക്കടപ്പുറം എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിലാണ് കാറ്റില്‍ ചെടികളും മരച്ചില്ലകളും വാടിക്കരിഞ്ഞത്. കോഴിക്കോട് ബീച്ച്, കൊയിലാണ്ടി, തിക്കോടി എന്നീ കടപ്പുറങ്ങളിലും തീക്കാറ്റുണ്ടായി.
ജില്ലയിലെ തീരദേശമേഖലയില്‍ ഇന്നലെയും തീക്കാറ്റ് വീശി. മുഴുപ്പിലങ്ങാട് ഭാഗത്തും പുതിയങ്ങാടി, മാട്ടൂല്‍ തീരദേശ മേഖലയിലുമുണ്ടായ തീക്കാറ്റ് ജനങ്ങളില്‍ പരിഭ്രാന്തി പടര്‍ത്തി. പുല്‍ച്ചെടികള്‍, വാഴയിലകള്‍, തെങ്ങിന്റെ ഓല എന്നിവയെല്ലാം കരിഞ്ഞിട്ടുണ്ട്. മഴപെയ്യുമ്പോഴും വല്ലാത്ത ചൂട് അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു.
ആലപ്പുഴ ജില്ലയുടെ തീരപ്രദേശങ്ങളില്‍ രാത്രിയിലാണ് തീക്കാറ്റ് വീശിയടിച്ചുത്. തീക്കാറ്റ് എറ്റ് ജനങ്ങള്‍ പരിഭ്രാന്തരായി. വൃക്ഷങ്ങളുടെയും ചെടികളുടെയും ഇലകള്‍ കരിഞ്ഞുണങ്ങി. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. ആലപ്പുഴ, പുറക്കാട്, പുന്തല തുടങ്ങിയ ഭാഗങ്ങളിലാണു തീക്കാറ്റ് വീശിയത്.
അതിഭയങ്കരമായ ശബ്ദത്തോടെയായിരുന്നു തീക്കാറ്റ് ഉണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു. പുറത്തെ ചൂടുള്ള അന്തരീക്ഷം ഭയന്നു പലരും വീടിനുള്ളില്‍തന്നെ ഇരുന്നു. ഇന്നലെ രാവിലെയാണു മരങ്ങളുടെ ഇലകള്‍ കരിഞ്ഞുണങ്ങിയതു ശ്രദ്ധയില്‍പ്പെട്ടത്.
മലബാറിനെ ഭീതിയിലാഴ്ത്തിയ തീക്കാറ്റിനെക്കുറിച്ചു പഠിക്കാന്‍ ദുരന്തനിവാരണ സംഘത്തെ കോഴിക്കോട്ടേക്ക് അയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. തീക്കാറ്റിനെക്കുറിച്ചും അതു വരുത്തിയ നാശനഷ്ടങ്ങളെക്കുറിച്ചും പഠിക്കാനും പുതിയ പ്രതിഭാസത്തിന്റെ ഉറവിടം കണ്ടെത്താനുമാണു ഡോ: ശേഖര്‍ എല്‍. കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘം കോഴിക്കോട്ടെത്തുന്നത്. അടുത്ത മാസം എട്ട്, ഒമ്പത് തീയതികളില്‍ പരിശോധനയ്‌ക്കെത്താനാണു തീരുമാനം.
തീക്കാറ്റ് പരക്കെ ഭീതിവിതച്ച സാഹചര്യത്തില്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലാഭരണകൂടങ്ങളോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി ഡോ: ശേഖര്‍ പറഞ്ഞു. നിലവില്‍ തീക്കാറ്റിനെ പേടിക്കേണ്ട സാഹചര്യമില്ല. ഒരു ദിവസം മാത്രമേ തീക്കാറ്റ് ഉണ്ടായിട്ടുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രാഥമിക നിഗമനമനുസരിച്ച് അപകടസാധ്യതയും വിരളമാണ്.
ഉത്തരേന്ത്യയിലും മറ്റും മുന്‍കാലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തീക്കാറ്റുമായി ഇതിനെ താരതമ്യപ്പെടുത്തേണ്ട സാഹചര്യമില്ല. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ടുണ്ടായ മാറ്റങ്ങള്‍ തീക്കാറ്റ് ഉണ്ടാകാന്‍ കാരണമായേക്കാം. മഴയും വെയിലും ഒരേസമയം ഉണ്ടാകുന്ന അവസ്ഥകളില്‍ തീക്കാറ്റുപോലുള്ള പ്രതിഭാസം ഉണ്ടാകാനിടയുണ്ട്. ജീവന് ഭീഷണി ഉയര്‍ത്തുന്ന സാഹചര്യമില്ലെന്നാണു കോഴിക്കോട് ജില്ലാ ഭരണകൂടം പരിശോധനാസംഘത്തിനു നല്‍കിയിരിക്കുന്ന പ്രാഥമിക റിപ്പോര്‍ട്ട്. രണ്ടാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് നല്‍കും. അതിനു ശേഷമായിരിക്കും പരിശോധനാസംഘം സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയെന്നു കോഴിക്കോട് എ.ഡി.എം. അറിയിച്ചു.
https://www.facebook.com/Malayalivartha






















