മുദ്രപത്രത്തില്‍ ഓണ്‍ ലൈനായി സ്റ്റാമ്പ് പതിക്കുന്ന സംവിധാന ത്തിന് ( ഇ സ്റ്റാമ്പിങ് ) മന്ത്രിസഭ അംഗീകാരം നല്‍കി

രജിസ്‌ട്രേഷന് ഇ സ്റ്റാമ്പിങ് സമ്പ്രദായം ഏര്‍പ്പെടുത്താനുള്ള നിയമഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. നിലവിലെ മുദ്രപത്ര സംവിധാനം നിലനില്‍ക്കുന്നതിനൊപ്പമാണ് ഇ സ്റ്റാമ്പിങ് കൂടിവരിക. 1959 ലെ കേരള സ്റ്റാമ്പ് ആക്ടില്‍ ഇത് സംബന്ധിച്ച് ഭേദഗതി കൊണ്ടുവരുന്ന ബില്‍ മന്ത്രിസഭ അംഗീകരിച്ചു. നിയമവകുപ്പിന്റെ പരിശോധനയ്ക്കുശേഷം ബില്‍ നിയമസഭയില്‍ വരും. മുദ്രപത്രത്തില്‍ ഓണ്‍ ലൈനായി സ്റ്റാമ്പ് പതിക്കുന്ന സംവിധാനമാണിത്. ട്രഷറി മുഖേനയോ മറ്റോ സ്റ്റാമ്പിനുള്ള പണം ഈടാക്കിയാല്‍ ബന്ധപ്പെട്ട രജിസ്ട്രാര്‍ക്ക് ആധാരം രജിസ്റ്റര്‍ ചെയ്ത് നല്‍കാനാകും.
വ്യാജ മുദ്രപത്രം തടയാന്‍ കൂടി ലക്ഷ്യമിട്ടാണ് പരിഷ്‌കാരം. 2013-14 ലെ ബജറ്റ് പ്രസംഗത്തില്‍ ഇ സ്റ്റാമ്പിങ് കൊണ്ടു വരുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. സ്റ്റാമ്പ് വെണ്ടര്‍മാര്‍ക്ക് ഉണ്ടായേക്കാവുന്ന കമ്മീഷന്‍ നഷ്ടം അടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തിയ ശേഷമാവും നിയമം നടപ്പാക്കുക. നിയമസഭയുടെ അംഗീകാരം ലഭിച്ച ശേഷമാവും ഇതുസംബന്ധിച്ച ചട്ടങ്ങള്‍ രൂപവത്കരിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















