കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ കൂട്ടിയിടിച്ച് 150 അടി താഴ്ചയിലേക്കു മറിഞ്ഞ് ഒരു മരണം; അനവധി പേര്‍ക്ക് പരിക്ക്

കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു; 39 പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ 19 പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പീരുമേട് കല്ലാര്‍ പുതുമന്‍ ആലി കൗണ്ടറുടെ മകന്‍ മുരുകേശന്‍(34) ആണ് മരിച്ചത്. ദേശീയപാത 183ല്‍ പട്ടുമുടിക്കു സമീപമാണ് ബുധനാഴ്ച ഒരുമണിയോടെ അപകടമുണ്ടായത്.
കുമളിയില്‍നിന്ന് കോട്ടയത്തേക്കു പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി ബസ്സും കോട്ടയത്തുനിന്നു കുമളിയിലേക്കു വന്ന കെ.എസ്.ആര്‍.ടി.സി. ടൗണ്‍ ടു ടൗണ്‍ ബസ്സും കടന്നുപോകുന്നതിനിടെ തമ്മിലുരസിയാണ് ഓര്‍ഡിനറി ബസ് നിയന്ത്രണം വിട്ട് നൂറ്റമ്പതടി താഴ്ചയിലേക്കു പതിച്ചത്. പീരുമേട് പട്ടുമുടിക്കു സമീപം ദേശീയപാതയില്‍ ബുധനാഴ്ച ഒരു മണിയോടെയായിരുന്നു അപകടം.
എല്‍.എം.എസ്. സ്വദേശി സെല്‍വരാജ്(61), ഭാര്യ മോളി സെല്‍വരാജ്(50), റാണിമുടി സ്വദേശി രാജേശ്വരി(36), തെപ്പക്കുളം സ്വദേശി സുമതി(35), തങ്കമല സജു(34), കടമ്പനാട് അനില്‍കുമാര്‍(43), വണ്ടിപ്പെരിയാര്‍ താഴക്കിഴക്കേതില്‍ സോമന്‍(56), സെന്റ് തോമസ് കോണ്‍െവന്റില്‍ സിസ്റ്റര്‍ തെരേസ(64), 57ാംമൈല്‍ പീറ്റര്‍(49), തെപ്പക്കുളം ചെല്ലയ്യ(68), ചുരക്കുളം പെരുമാള്‍(45), പരപ്പ് സെബാസ്റ്റ്യന്‍(57), കരടിക്കുഴി അരുണാചലം(51), നെല്ലിമല രാജന്‍(34), ഡൈമുക്ക് സ്വദേശിനി വെള്ളയമ്മ(65), കോട്ടയം ദേവസ്യ(50), കല്ലാര്‍കവല ദേവസ്യ(30), ജോണ്‍സണ്‍ കോഴിക്കാനം(36), അനില്‍കുമാര്‍ കൊല്ലം(50) എന്നിവരെയാണ് ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















