പ്രസംഗിക്കുന്ന അച്യുതാനന്ദനേക്കാല്‍ പ്രവര്‍ത്തിക്കുന്ന പിണറായി പ്രവര്‍ത്തകര്‍ക്ക് ആവേശമാകുന്നു, വിജയം വിജയന്റെ കൈകളിലെന്ന് സിപിഎം

വോട്ടെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനിലാണ് സിപിഎമ്മിന്റെ വിജയപ്രതീക്ഷ. പിണറായിയുടെ കണക്ക് തെറ്റില്ലെന്നാണ് പ്രവര്‍ത്തകരുടെ വിശ്വാസം. ഇത് കൊണ്ട് പിണറായിയുടെ പ്രവര്‍ത്തനത്തെ ആശങ്കയോടെയാണ് യുഡിഎഫ് ക്യാമ്പുകള്‍ നോക്കുന്നത്.
പെട്ടിയില്‍ വീഴുന്ന ഓരോ വോട്ടും ആര്‍ക്കെന്ന് പിണറായിക്കറിയാമെന്ന് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പറയുന്നു. മണ്ഡലത്തിലെ ഓരോ പ്രവര്‍ത്തകനെയും നേരിട്ടറിയാവുന്ന ബന്ധം പിണറായിക്ക് ആയിക്കഴിഞ്ഞു. ഇത് പ്രവര്‍ത്തകര്‍ക്ക് ആവേശമായിട്ടുണ്ട്.
ബൂത്തുകള്‍ വേര്‍തിരിച്ച് മുന്നണികള്‍ക്ക് ലഭിക്കുന്ന വോട്ടുകള്‍, സാമുദായികമായ വോട്ടുകള്‍, വനിതാവോട്ടുകള്‍, യുവജനങ്ങളുടെ വോട്ടുകള്‍ ഇവയെല്ലാം പ്രത്യേക തരംതിരിച്ചാണ് പിണറായി കണക്കുകള്‍ ശേഖരിക്കുന്നത്. ബൂത്തില്‍നിന്ന് സെക്രട്ടറിമാര്‍ നല്‍കുന്ന കണക്കുകള്‍ അപ്പടി വിശ്വസിക്കാന്‍ പിണറായി തയ്യാറല്ല.
രാവിലെ ഏഴിനു തന്നെ പിണറായി ആദ്യബൂത്തിലെത്തും.പിണറായിയുടെ സാന്നിധ്യത്തിലാണ് ബഹുഭൂരിപക്ഷം ബുത്തുകമ്മിറ്റികളും കൂടുന്നത്. ഒന്നിടവിട്ട ദിവസങ്ങളില്‍ പിണറായി മുഴുവന്‍ ബൂത്തുകളിലുമെത്തും. ഇതിനകം ആറിലധികം ബൂത്തു കമ്മിറ്റികള്‍ പിണറായിയുടെ സാന്നിധ്യത്തില്‍ നടന്നുകഴിഞ്ഞു. ബൂത്തിലെത്തുന്ന പിണറായി പ്രവര്‍ത്തകരോട് വിവരങ്ങള്‍ തിരക്കിയശേഷമാകും സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടുക. ഇതില്‍ വൈരുധ്യമുണ്ടെങ്കില്‍ ബൂത്ത് സെക്രട്ടറിക്കു കര്‍ശനമായ താക്കീതു നല്‍കിയാകും പിണറായി ബൂത്ത് വിടുക.
ആകെ 153 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. അഞ്ചു ബൂത്തുകളുടെ പൂര്‍ണ ഉത്തരവാദിത്വം ഒരു ജില്ലാകമ്മിറ്റി അംഗത്തിനാണ്. ചുമതലയുള്ള ജില്ലാകമ്മിറ്റിയംഗങ്ങളുടെ പ്രത്യേക യോഗം അതതുദിവസം പിണറായിയുടെ സാന്നിധ്യത്തില്‍ ചേരും. ഇവിടെ നല്‍കുന്ന കണക്കുകളില്‍ പിശകുണ്ടെങ്കില്‍ തെരഞ്ഞെടുപ്പിനുശേഷം വിലയിരുത്തപ്പെടുമെന്നും പിണറായിയുടെ മുന്നറിയിപ്പുണ്ട്. കണക്കുകള്‍ പെരുപ്പിക്കരുതെന്നാണ് പിണറായിയുടെ കര്‍ശനനിര്‍ദേശം. മുന്നണികള്‍ക്ക് ലഭിക്കുന്ന വോട്ടുകള്‍ അഞ്ഞൂറോളം ആയിരത്തോളം എന്നുപറഞ്ഞു തുടങ്ങിയ സഖാവിനോട് പിണറായിയുടെ മറുപടി ഇങ്ങനെയായിരുന്നു ഓളം വേണ്ട സഖാവെ കണക്കുപറയൂ. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതാക്കള്‍ നല്‍കിയ കണക്കുകള്‍ തെറ്റിയതിന്റെ അനുഭവമാണ് പിണറായി പ്രവര്‍ത്തകരെ ഓര്‍മിപ്പിക്കുന്നത്.
ബൂത്തുകമ്മിറ്റി ഓഫീസില്‍ ചടഞ്ഞിരിക്കുന്ന നേതാക്കളെയും പിണറായി വെറുതെ വിട്ടില്ല. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് ഒരു ബൂത്തിലെത്തിയപ്പോള്‍ പാര്‍ട്ടി പത്രം വിതരണം ചെയ്യാതെ കൂട്ടിയിട്ടിരിക്കുന്നത് കൈയോടെ പിടികൂടി. എല്‍.സി സെക്രട്ടറി വിളിച്ചുവരുത്തി പത്രവിതരണം നടത്തിച്ചശേഷമാണ് പിണറായി ബൂത്തുവിട്ടുപോയത്.തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിറങ്ങാതെ ചാനല്‍ മൈക്കില്‍ പ്രസംഗിച്ചുനടന്ന ഒരു നേതാവിനെയും പിണറായി കഴിഞ്ഞദിവസം കൈയോടെ പിടികൂടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















