സൗരോര്ജ വൈദ്യുതി ഉപയോഗിച്ചാല്‍ കെ.എസ്.ഇ.ബി ഇങ്ങോട്ട് പണം തരും

സൗരോര്ജ സംവിധാനങ്ങള്‍ കൊണ്ട് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് പണം നല്‍കുന്ന ഉല്‍പാദന പ്രോത്സാഹന പദ്ധതി (ജനറേഷന്‍ ബേസ്ഡ് ഇന്‍സന്റീവ് ഏആക) വൈദ്യുതി വകുപ്പ് തുടങ്ങി. സോളാര്‍ പാനല്‍ ഉപയോഗിച്ചുള്ള സ്വതന്ത്ര സൗരോര്‍ജ സംവിധാനമാണ് ഇതിന് പരിഗണിക്കുക. ഇത്തരം വൈദ്യുതിക്ക് യൂണ്റ്റൊന്നിന് ഒരു രൂപവെച്ച് ഉപഭോക്താവിന് ലഭിക്കും. സൗരോര്‍ജ വൈദ്യുതി ഉപയോഗിക്കുന്ന നിരവധി പേര്‍ സംസ്ഥാനത്തുണ്ട്.
മഴക്കാലത്ത് വൈദ്യുതി മുടങ്ങുന്നത് പതിവായതോടെ പലരും സോളാര്‍ സംവിധാനം പുതുതായി ഉപയോഗിക്കാനും തുടങ്ങി. നിലവില്‍ ഇത് സ്ഥാപിക്കുന്ന ചെലവിന് പുറമേ വൈദ്യുതി ബില്ലും അടക്കേണ്ട അവസ്ഥയാണ്. പുതിയ പദ്ധതിപ്രകാരം ഇത്തരക്കാരുടെ വൈദ്യുതി ബില്‍ ഗണ്യമായി കുറയും. ബില്ലില്‍നിന്ന് സൗരവൈദ്യുതിയുടെ തുക കുറക്കുകയാണ് ചെയ്യുക. വൈദ്യുതി ഉപഭോഗം കുറക്കുന്നത് പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്നും കെ.എസ്.ഇ.ബി ചീഫ് പബ്‌ളിക് റിലേഷന്‍സ് ഓഫിസര്‍ പറഞ്ഞു.
കെ.എസ്.ഇ.ബിയുടെ വൈദ്യുതി ശൃംഖലയുമായി ഏതെങ്കിലും തരത്തില്‍ ബന്ധിപ്പിക്കാത്ത സൗരോര്‍ജ സംവിധാനങ്ങള്‍ മാത്രമാണ് ആനുകൂല്യത്തിന് പരിഗണിക്കുക.
ഉപഭോക്താവിന്റെ നിലവിലുള്ള സര്‍വീസ് കണക്ഷന്‍ എഗ്രിമെന്റിലുള്ള സ്ഥലത്തിന്റെ പരിസരത്തുതന്നെ സൗരവൈദ്യുതി സംവിധാനവും സ്ഥാപിച്ചിരിക്കണം. സോളാര്‍ വൈദ്യുതി അളക്കാന്‍ കഴിയുന്ന മീറ്റര്‍ ഉപഭോക്താവ് സ്വന്തം ചെലവില്‍ സ്ഥാപിക്കണം. സോളാര്‍ ഇന്‍വെര്‍ട്ടറിന്റെ എ.സി വൈദ്യുതി അളക്കാന്‍ കഴിയുന്നതാകണം ഇത്. ഇത്തരം മീറ്ററുകള്‍ കെ.എസ്.ഇ.ബി തന്നെ ലഭ്യമാക്കും. വകുപ്പ് ജീവനക്കാരന്‍ ഇത് പരിശോധിച്ച് എത്ര യൂണിറ്റ് സൗരവൈദ്യുതിയാണ് ഉപയോഗിച്ചതെന്ന് അളക്കും.
സാധാരണ വൈദ്യുതി മീറ്ററും പരിശോധിക്കും. പിന്നീട് സൗരവൈദ്യുതിക്ക് ഒരു യൂണിറ്റിന് ഒരു രൂപ എന്ന തരത്തില്‍ കണക്കാക്കും. ഇത് ബില്ലില്‍നിന്ന് കുറവ് ചെയ്യും.
ഈ തുക മാത്രം ഉപഭോക്താവ് അടച്ചാല്‍ മതി. പ്രത്യേക സാഹചര്യത്തില്‍ ഉപഭോക്താവ് സ്വയം എടുത്ത സൗര റീഡിങ് അടിസ്ഥാനമാക്കിയും ആനുകൂല്യം നല്‍കും. നിശ്ചിത തീയതി മുതല്‍ അഞ്ചു ദിവസത്തിനുള്ളില്‍ ഇത് അതത് അസി.എന്‍ജിനീയര്‍ക്ക് എത്തിക്കണം. പ്രത്യേക സാക്ഷ്യപത്രവും പൂരിപ്പിച്ചുനല്‍കണം. ഒരു മാസത്തെ മൊത്തം ബില്‍തുകയാണ് പരമാവധി ആനുകൂല്യമായി നല്‍കുക. പദ്ധതിയില്‍ ഉള്‍പ്പെടാനായി പ്രത്യേക അപേക്ഷാഫോം പൂരിപ്പിച്ച് അതത് ഇലക്ട്രിക്കല്‍ സെക്ഷന്‍ അസി. എന്‍ജിനീയര്‍ക്ക് നല്‍കുകയാണ് വേണ്ടത്.
സൗരോര്‍ജ പാനല്‍, ഇന്‍വെര്‍ട്ടര്‍, ബാറ്ററി തുടങ്ങി സോളാര്‍ സംവിധാനത്തിന്റെ വിശദവിവരങ്ങള്‍ ഇതില്‍ ചേര്‍ക്കണം. നടപടികള്‍ പൂര്‍ത്തിയായാല്‍ 15 ദിവസത്തിനുള്ളില്‍ പുതിയ മീറ്റര്‍ പരിശോധിക്കാന്‍ എത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















