ചെമ്മണ്ണൂര്‍ ജുവലറിയില്‍ നടന്ന ആത്മഹത്യ ശ്രമം, ബോബി ചെമ്മണ്ണൂരിനെ ഒഴിവാക്കിയ സംഭവത്തില്‍ ഡിജിപി റിപ്പോര്‍ട്ട് തേടി

ചെമ്മണ്ണൂര്‍ ജുവലറിയില്‍ നടന്ന ആത്മഹത്യ സംഭവത്തില്‍ ഡിജിപി ടി പി സെന്‍കുമാര്‍ മലപ്പുറം എസ്പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇസ്മയിലിന്റെ ആത്മഹത്യയില്‍ പൊലീസ് കേസില്‍ നിന്ന് ബോബി ചെമ്മണ്ണൂരിനെ ഒഴിവാക്കിയ സംഭവത്തിലാണ് സംസ്ഥാന പൊലീസ് മേധാവി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
മകളുടെ വിവാഹത്തിന് ആഭരണം വാങ്ങിയ ഇനത്തില്‍ ഇസ്മയില്‍ ജൂവലറിക്ക് 2,20,000 രൂപ നല്‍കാനുണ്ടായിരുന്നുവെന്നും അതിന്റെ പേരില്‍ ഇസ്മയില്‍ നല്‍കിയ ബ്ലാങ്ക് ചെക്കും മുദ്രപ്പത്രവും കാട്ടി ജൂവലറി ജീവനക്കാരും ഗുണ്ടകളും ഇസ്മയിലിന്റെ വീട്ടിലും, മകളെ വിവാഹം കഴിച്ചയച്ച വീട്ടിലും എത്തി ഭീഷണിപ്പെടുത്തുന്നതും പതിവായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇസ്മയില്‍ ജ്വുവലറിയിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് ഇസ്മായില്‍ മരിക്കുകയായിരുന്നു.
ഇസ്മയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആദ്യം തിരൂര്‍ പൊലീസ് ബോബിക്കെതിരെ കേസെടുക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ സ്‌റ്റേറ്റ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ജോയ് കൈതാരത്താണ് ഡിജിപിക്ക് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തിലാണ് മലപ്പുറം എസ്പിയോട് ഡിജിപി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
ബോബി ചെമ്മണ്ണൂരിന്റെ നിയമവിരുദ്ധമായ പണമിടപാടുകള്‍ അന്വേഷണ വിധേയമാക്കണമെന്നും കൈതാരം ആവശ്യപ്പെട്ടു.ഇസ്മയിലിന്റെ മരണത്തെ തുടര്‍ന്ന് ബോബിയെ ഒന്നാം പ്രതിയാക്കിയും മറ്റ് അഞ്ച് ജീവനക്കാര്‍ക്കുമെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തതായി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞിരുന്നു. പക്ഷേ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ബോബിയുടെ പേര് എഫ്.ഐ.ആറില്‍ നിന്നും നീക്കം ചെയ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















