നിയമസഭയിലെ കൈയാങ്കളി: സര്‍ക്കാര്‍ വിശദീകരണം നല്കണമെന്ന് ഹൈക്കോടതി

നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനിടെ നടന്ന കൈയാങ്കളിയെക്കുറിച്ച് ഹൈക്കോടതി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്കാനാണ് കോടതി ഉത്തരവ്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് എംഎല്‍എമാര്‍ക്കെതിരേ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഉത്തരവ്.
എന്നാല്‍, ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ മന്ത്രി കെ എം മാണിക്കെതിരെ ബജറ്റ് ദിനത്തില്‍ നടന്ന പ്രതിഷേധത്തിനിടെ നിയമസഭയിലുണ്ടായ കൈയാങ്കളിയില്‍ സംസ്ഥാന ഖജനാവിന് നഷ്ടമായത് രണ്ടര ലക്ഷത്തോളം രൂപ. വിവരാവകാശരേഖയിലാണ് ഖജനാവിന് നഷ്ടമുണ്ടായതെന്ന് ഇതിന് മുമ്പ് വെളിപ്പെടുത്തിയിരുന്നു.
സഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും നടത്തിയ കൈയാങ്കളിയില്‍ നഷ്ടമുണ്ടായ സംഭവത്തില്‍ ഇതുവരെയായിട്ടും ആര്‍ക്കുമെതിരെ നടപടിയെടുത്തിട്ടില്ല. ഈ തുക അക്രമം നടത്തിയവരില്‍ നിന്ന് ഈടാക്കാനോ നടപടിയെടുക്കാനോ ഇതുവരെ അധികൃതര്‍ തയ്യാറായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















