സ്ത്രീകളെ പരസ്പരം കൈമാറുന്ന രീതിയിലേക്ക് മന്ത്രിമാര്‍ അധപതിച്ചിരിക്കുന്നുവെന്ന് പിണറായി വിജയന്‍

സ്ത്രീകളെ പരസ്പരം കൈമാറുന്ന രീതിയിലേക്ക് കേരളത്തിലെ മന്ത്രിമാര്‍ അഘപതിച്ചിരിക്കുന്നുവെന്ന് സിപിഎം പാളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. വേശ്യാലയ സംസ്‌കാരമാണ് യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങള്‍ക്കുള്ളതെന്നും പിണറായി പറഞ്ഞു.ഇത്രയും അധമന്‍മാരായ മന്ത്രി സംഘത്തെ ഇതുവരെ കണ്ടിട്ടില്ല. കേരളം അധോലോക സംഘത്തിന്റെ പിടിയില്‍പെട്ടിരിക്കുകയാണ്. മന്ത്രിസഭ തന്നെ സെക്‌സ് റാക്കറ്റായി വിശേഷിപ്പിക്കപ്പെടുന്നു. അഴിമതികള്‍ മലവെള്ളപ്പാച്ചില്‍ പോലെ വരികയാണെന്ന് പിണറായി ചൂണ്ടിക്കാട്ടി. ആര്യനാട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മന്‍ ചാണ്ടിയും കെ.എം.മാണിയും അഴിമതിയുടെ കാര്യത്തില്‍ വ്യത്യസ്തരാണ്. കോഴപ്പണം എണ്ണിവാങ്ങിച്ച ആദ്യത്തെ ധനമന്ത്രിയാണ് കെ.എം. മാണി. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ മുഖ്യമന്ത്രി കോഴ കൊടുക്കുന്നു, ധനമന്ത്രി കോഴ വാങ്ങുന്നു. പണം തന്നുവെന്ന സരിതയുടെ ആരോപണങ്ങളോട് മന്ത്രി പ്രതികരിക്കാത്തതെന്തുകൊണ്ടാണന്നും പിണറായി ചോദിച്ചു.
കേരള ഭരണത്തില്‍ അഴിമതിയെന്ന് പറഞ്ഞ ആന്റണി അതേ അഴിമതിക്ക് വോട്ടു ചോദിക്കുകയാണ്. ഭരണത്തിനെതിരായ ജനവികാരം പ്രതികരിക്കും. തിരഞ്ഞെടുപ്പ് അഴിമതിയോട് പ്രതികരിക്കാനുള്ള അവസരമാണെന്നും പിണറായി പറഞ്ഞു.
സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തലിനോട് മന്ത്രിമാര്‍ പ്രതികരിക്കാത്തതെന്ത്? ഫെനി തന്നെ എല്ലാം നിഷേധിച്ചുവെന്ന് മുഖ്യമന്ത്രി പറയുന്നത് അപഹാസ്യം. സ്ത്രീകളെ പരസ്പരം കൈമാറുന്ന രീതിയിലേക്ക് മന്ത്രിമാര്‍ അധപതിച്ചിരിക്കുന്നു. സരിതയുടെ ഫോണ്‍ സംഭാഷണം വെളിപ്പെടുത്തിയത് ഇതാണ്. ഡീല്‍ ഉറപ്പിക്കുന്ന സ്ഥലമായി സര്‍ക്കാര്‍ ജയിലിനെ മാറ്റി. സന്ദര്‍ശക റജിസ്റ്ററില്‍ തിരിമറി നടത്തുന്നതിനായിരുന്നു ജയിലിലെ ഉദ്യോഗസ്ഥന്‍ ശ്രീരാമനെ സ്ഥലം മാറ്റിയതെന്നും പിണറായി ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















