രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 18ന്; എത്ര മന്ത്രിസ്ഥാനമെന്ന് 17 ന് നടക്കുന്ന എല്‍.ഡി.എഫ് യോഗത്തില്‍ തീരുമാനിക്കും; പരമാവധി ആളെ ചുരുക്കി സത്യപ്രതിജ്ഞാ ചടങ്ങ് നടത്തും; മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍ ആകാന്‍ സാധ്യത

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 18ന് നടക്കും. സിപിഎമ്മിലെ കേരളത്തിലെ പിബി മെബര്‍മാര്‍ തമ്മിലുള്ള യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്. സത്യപ്രതിജ്ഞയ്ക്ക് മുന്‍പായി മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് സിപിഎമ്മിലെ ധാരണ.
17ന് രാവിലെ എല്‍ഡിഎഫ് യോഗം ചേര്‍ന്ന് ഏതൊക്കെ പാര്‍ട്ടികള്‍ക്ക് എത്ര മന്ത്രിസ്ഥാനം എന്ന കാര്യത്തില്‍ തീരുമാനമെടുക്കും. 18ന് രാവിലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും പിന്നാലെ സിപിഎം സംസ്ഥാന സമിതിയും എകെജി സെന്ററില്‍ ചേരും. അതിന് ശേഷം വൈകിട്ടോടെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് നിലവിലെ ധാരണ.
സാങ്കേതികമായി എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ മാത്രം സത്യപ്രതിജ്ഞ അടുത്ത ദിവസത്തേക്ക് നീണ്ടേക്കും. സത്യപ്രതിജ്ഞ ചടങ്ങ് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ലളിതമായിട്ടാവും നടത്തുക. മന്ത്രിമാരുടെ ബന്ധുക്കള്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിലും ചര്‍ച്ചകള്‍ തുടരുകയാണ്. പരമാവധി ആളെ ചുരുക്കി സത്യപ്രതിജ്ഞാ ചടങ്ങ് നടത്തണമെന്നാണ് തീരുമാനം. 2016 മെയ് 25നാണ് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റത്.
വന്‍ രാഷ്ട്രീയ പരീക്ഷണങ്ങള്‍ക്ക് ഒരുങ്ങുകയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ എന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി ഒഴികെ മുഴുവന്‍ പുതുമുഖങ്ങളെ കൊണ്ടു വരാനാണ് സി.പി.എം ആലോചിക്കുന്നത്. സര്‍ക്കാരിന് ഒരു പുതിയ മുഖം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ഒരു ആലോചന സിപിഎം തലപ്പത്ത് നടക്കുന്നത്. പക്ഷേ ഇതുമാത്രമാണോ ലക്ഷ്യമെന്ന കാര്യത്തില്‍ വ്യക്തമല്ല.
തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ തോമസ് ഐസക്, ജി സുധാകരന്‍, ഇ പി ജയരാജന്‍ എന്നി മുതിര്‍ന്ന നേതാക്കളെ പിണറായി ടേം വ്യവസ്ഥയുടെ പേരില്‍ നൈസായി ഒഴിവാക്കിയിരുന്നു. ഇപ്പോള്‍ പുതിയ മുഖം എന്ന പേരില്‍ മറ്റുള്ളവരെ കൂടി ഒഴിവാക്കുമ്പോള്‍ മന്ത്രിസഭയില്‍ തനിക്കെതിരെ ചെറുവിരള്‍പോലും അനക്കാന്‍ ആരും ഉണ്ടാകരുതെന്ന പിണറായിയുടെ ആഗ്രഹമാണോ ഈ നീക്കത്തിന് പിന്നിലെന്നും സംശയിക്കപ്പെടുന്നു.
മട്ടന്നൂരില്‍ നിന്നും 60,000 വോട്ടുകളുടെ ചരിത്രഭൂരിപക്ഷത്തിന് ജയിച്ച ശൈലജ ടീച്ചര്‍ ഒന്നാം പിണറായി സര്‍ക്കാരിലെ ഏറ്റവും ജനപ്രീതിയുള്ള മന്ത്രി കൂടിയായിരുന്നു. ശൈലജ ടീച്ചറെ മാത്രം നിലനിര്‍ത്തി ബാക്കി മുഴുവന്‍ പുതുമുഖങ്ങള്‍ എന്ന സാധ്യത നേതൃത്വം പരിശോധിക്കുന്നുവെന്നാണ് സൂചന. ചിലപ്പോള്‍ ശൈലജയും ഒഴിവാക്കിയേക്കാം. എം.എം മണി, എ.സി.മൊയ്തീന്‍, ടി.പി.രാമകൃഷ്ണന്‍ തുടങ്ങി ആര്‍ക്കും അങ്ങനെ എങ്കില്‍ മന്ത്രി സ്ഥാനം കിട്ടില്ല.
https://www.facebook.com/Malayalivartha