കണ്ണൂരിൽ വിമാനമിറങ്ങി കെ സുധാകരൻ..വിമാനത്താവളത്തിൽ പുലർച്ചെ അണികൾ ഇരച്ചെത്തി..അമ്പോ നേതാക്കൾ ഞെട്ടി..കണ്ണൂരിലെ കരുത്തന്‍' ഒടുവില്‍ വഴങ്ങി..

ദിവസങ്ങൾ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പാർട്ടി തീരുമാനത്തിന് വഴങ്ങി ഡൽഹിയിൽ നിന്നും കണ്ണൂരിൽ തിരിച്ചെത്തി. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന കടുത്ത നിലപാടിൽ നിന്ന് പിന്മാറിയ അദ്ദേഹം, പാർട്ടിയെ അധികാരത്തിൽ എത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കി.പുലർച്ചെ മട്ടന്നൂർ വിമാനത്താവളത്തിൽ എത്തിയ സുധാകരനെ സ്വീകരിക്കാൻ നൂറുകണക്കിന് പ്രവർത്തകരാണ് വിമാനത്താവളത്തിൽ തടിച്ചുകൂടിയത്.
ക്ഷീണിതനാണെന്നും അതിനാൽ പ്രതികരിക്കാൻ തയ്യാറല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന രാഹുൽ ഗാന്ധിയുടെയും മല്ലികാർജ്ജുൻ ഖർഗെയുടെയും കർശന നിലപാടിന് മുന്നിലാണ് സുധാകരന് വഴങ്ങേണ്ടി വന്നത്. എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കൾ നടത്തിയ അനുനയ നീക്കങ്ങളും സ്വതന്ത്രനായി മത്സരിച്ചാൽ എംപി സ്ഥാനം നഷ്ടപ്പെടുമെന്ന് അറിയിച്ചതോടെയുമാണ് സുധാകരൻ പിന്തിരിഞ്ഞത്.ചെലുത്തിയ കെ. സുധാകരൻ എം.പി. ഒടുവിൽ പാർട്ടിക്ക് വഴങ്ങി.
എം.പി.മാർക്ക് സീറ്റ് നൽകേണ്ടെന്ന തീരുമാനത്തിൽ പാർട്ടി ഉറച്ചുനിന്നതോടെ താൻ പാർട്ടിവിടില്ലെന്ന് വെളിപ്പെടുത്തി വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ സുധാകരൻ കേരളത്തിലേക്ക് മടങ്ങി.മൂന്നുദിവസത്തിലേറെ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ 37 സ്ഥാനാർഥികളെയാണ് വ്യാഴാഴ്ച രാത്രി പ്രഖ്യാപിച്ചത്.കെ. സുധാകരന്‍ ഒടുവില്‍ ശാന്തനായത് കേവലം ഒരു ഫോണ്‍ വിളികൊണ്ടല്ല, മറിച്ച് ഹൈക്കമാന്‍ഡ് കൃത്യമായി മെനഞ്ഞ രാഷ്ട്രീയ തന്ത്രങ്ങള്‍ക്കൊണ്ടാണ്. പത്ത് രാജാജി മാര്‍ഗിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ വെച്ച് നടന്ന നിര്‍ണ്ണായക നീക്കങ്ങളാണ് സുധാകരനെ അനുനയ വഴിയില്‍ എത്തിച്ചത്.
https://www.facebook.com/Malayalivartha























