Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

'ഇറാന്‍ പങ്കെടുക്കും'; ലോകകപ്പ് മല്‍സരങ്ങള്‍ അമേരിക്കയില്‍ നിന്ന് മാറ്റില്ലെന്ന് ഫിഫ

20 MARCH 2026 11:01 AM IST
മലയാളി വാര്‍ത്ത

മധ്യപൂര്‍വദേശത്തെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ലോകകപ്പ് ഫുട്ബോള്‍ മല്‍സരങ്ങള്‍ മാറ്റിവയ്ക്കില്ലെന്ന് ഫിഫ. മെക്സിക്കോ, യുഎസ്എ, കാനഡ എന്നിവിടങ്ങളിലായി മുന്‍നിശ്ചയിച്ചത് പോലെ തന്നെ ലോകകപ്പ് നടക്കുമെന്നും മാറ്റമുണ്ടാകില്ലെന്നും ഫിഫ അറിയിച്ചു. യുദ്ധമായതിനാല്‍ ഇറാന്‍ ടീം പങ്കെടുക്കുന്നത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.


ഗ്രൂപ്പ് ജിയിലാണ് ഇറാന്‍ ടീം. നിലവിലെ ഷെഡ്യൂള്‍ പ്രകാരം ഇവരുടെ മല്‍സരങ്ങള്‍ യുഎസിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് മെക്സിക്കോയിലേക്ക് മാറ്റാന്‍ കഴിയുമോയെന്നതില്‍ ഫിഫയുമായി ആശയവിനിമയം നടത്തുകയാണെന്ന് ഇറാന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ തലവന്‍ മെഹ്ദി താജ് നേരത്തെ സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍ ' ലോകകപ്പില്‍ എല്ലാ ടീമുകളും പങ്കെടുക്കുമെന്നാണ് കരുതുന്നതെന്നും കളിയുടെ അന്തസത്തയും പരസ്പര ബഹുമാനവും നിലനിര്‍ത്തി മുന്നോട്ട് പോകാന്‍ കഴിയുമെന്നു'മായിരുന്നു ഫിഫ പ്രസിഡന്‍റ് ഗിയാനി ഇന്‍ഫാന്‍റിനോയുടെ പ്രതികരണം. ഫിഫ കൗണ്‍സില്‍ യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കവേയാണ് ഇന്‍ഫാന്‍റിനോ ഇക്കാര്യം വ്യക്തമാക്കിയതെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. 'ഫിഫയ്ക്കൊരു ഷെഡ്യൂളുണ്ട്. 48 ടീമുകളും പങ്കെടുക്കുന്നുവെന്ന് ഉറപ്പിച്ച് കൊണ്ടിരിക്കുകയാണ്. മുന്‍നിശ്ചയിച്ചത് പോലെ എല്ലാം നടക്കണമെന്നാണ് ഫിഫ ആഗ്രഹിക്കുന്നത്'- ഇന്‍ഫാന്‍റിനോ കൂട്ടിച്ചേര്‍ത്തു. 'ജിയോ–പൊളിറ്റിക്കല്‍ സംഘര്‍ഷങ്ങള്‍ ഫിഫയ്ക്ക് പരിഹരിക്കാന്‍ സാധ്യമല്ല. പക്ഷേ ഫുട്ബോളിലൂടെ സമാധാനശ്രമങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ ഫിഫ പ്രതിജ്ഞാബദ്ധമാണ്. യുദ്ധക്കെടുതികള്‍ അനുഭവിക്കുന്നവര്‍ക്കൊപ്പമാണ് ഫിഫ'യെന്നും ഇന്‍ഫാന്‍റിനോ വ്യക്തമാക്കി.

ഇന്‍ഫാന്‍റിനോയും ട്രംപും തമ്മിലുള്ള സൗഹൃദവും യുദ്ധപശ്ചാത്തലത്തില്‍ സജീവ ചര്‍ച്ചയായിട്ടുണ്ട്. ഇറാന്‍റെ ഫുട്ബോള്‍ ടീമിനെ ട്രംപ് സ്വീകരിക്കുമെന്നാണ് താന്‍ കരുതുന്നതെന്നായിരുന്നു ഇന്‍ഫാന്‍റിനോ നേരത്തേ പ്രതികരിച്ചത്. ഇതിന് മറുപടിയായി 'ലോകകപ്പിന് ഇറാന്‍ ദേശീയ ഫുട്ബോള്‍ ടീമിന് സ്വാഗതം' എന്നായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. സന്ദേശത്തിലൂടെ ട്രംപ് എന്താണ് ഉദ്ദേശിച്ചതെന്ന് ട്രംപിന് മാത്രമേ അറിയൂവെന്നതാണ് വാസ്തവം. ലോകകപ്പ് വരെ ട്രംപിന് തൊട്ടുനോക്കാന്‍ സമ്മതിച്ച ഇന്‍ഫാന്‍റിനോ ഫിഫയുടെ സമാധാന പുരസ്കാരവും ട്രംപിന് നല്‍കിയിരുന്നു. പകരമായി ലോകകപ്പിന്‍റെ സുഗമമായ നടത്തിപ്പിനുള്ള സഹകരണമാണ് ഇന്‍ഫാന്‍റിനോ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ട്രംപിനെ സംബന്ധിച്ച് സൗഹൃദവും വിശ്വാസവുമെല്ലാം വണ്‍വേയാണെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ എഴുതുന്നു. സമാധാന പുരസ്കാരം ലഭിച്ചശേഷം സമാധാനം ഇല്ലാതാക്കാനുള്ള നടപടികളാണ് ട്രംപ് ചെയ്തതെന്നാണ് മറ്റൊരു വൈരുദ്ധ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (4 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (4 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (4 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (5 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (5 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (5 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (5 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (5 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (6 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (6 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (7 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (10 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (11 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (11 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (11 hours ago)

Malayali Vartha Recommends