ഇന്നത്തെ ദിവസം പറയേണ്ടത് രാഹുൽ മാങ്കുട്ടത്തിലിനെ പറ്റിയാണ്. അയാൾ കാണിച്ച അച്ചടക്കം ചുരുങ്ങിയത് രണ്ട് സീറ്റിൽ എങ്കിലും കോൺഗ്രസിന് ഗുണം ആകുന്നുണ്ട്. അതിനെ പറ്റി വേറെ ഒരു അവസരത്തിൽ പറയാം.കേസിനെ പറ്റി തന്നെ പറയാം. രാവിലെ വാർത്തകൾ ഉണ്ടായിരുന്നു രാഹുലിന് ഇന്ന് നിർണായകം എന്ന്. കുറെ ആയി ഈ തലക്കെട്ട് ശീലമായിട്ടുണ്ട്.ഇന്നത്തെ വിശേഷം രാഹുൽ MLA രണ്ടാമത്തെ കേസിലെ പരാതിക്കാരിയെ ഫോൺ വിളിക്കാൻ ശ്രമിച്ചു, അത് അവരെ ഭീഷണിപ്പെടുത്താൻ ആയിരിക്കാം അത് കൊണ്ട് ജാമ്യം റദ്ദാക്കണം എന്ന് SIT കൊടുത്ത പരാതിയിൽ വിധി പറയുന്ന ദിവസം ആയിരുന്നു.കോടതി വിധി വന്ന ശേഷം കാര്യമായ വാർത്തകൾ ഇല്ലാ.എന്താണ് കാരണം?രാഹുൽ MLA യുടെ ജാമ്യം റദ്ദ് ചെയ്യാൻ പറ്റില്ല എന്ന് കോടതി വിധിച്ചു.എന്ത് കൊണ്ടാണ് കോടതി അങ്ങനെ വിധിച്ചത്?രാഹുൽ MLA കോടതിയിൽ സമർപ്പിച്ച തെളിവുകൾ ഈ പരാതിക്കാരിയുടെ അമ്മ തന്നെ അദ്ദേഹത്തിന്റെ ഫോണിലേക്ക് മെസ്സേജുകൾ അയക്കുന്നു എന്നും പരാതിക്കാരിയും തന്റെ സ്റ്റോറികൾക്ക് പ്രതികരിക്കുന്നു എന്നുമാണ്. ഈ പരാതിയിൽ പറഞ്ഞ ദിവസം പോലും പരാതിക്കാരിയുടെ അമ്മ ഫോണിൽ മെസേജ് അയച്ചു എന്നും അതിനാൽ ബ്ലോക്ക് ചെയ്തു എന്നുമുള്ള തെളിവുകൾ കോടതിയിൽ സമർപ്പിച്ചു. അത് കോടതിക്കു ബോദ്ധ്യമായി..ഒരു ചെറുപ്പക്കാരനെ ഒരു സർക്കാരും ഒരു സംഘം മാധ്യമങ്ങളും ചേർന്ന് കഴിവേറ്റാൻ ശ്രമിച്ചതിന്റെ ഉദാഹരണമാണ് രാഹുൽ കേസ്.അയാൾ തന്നെ സൂചിപ്പിച്ച പോലെ കേരളം ഇതിന്റെ ചതികൾ ഒന്നൊന്നായി തെളിവ് സഹിതം തിരിച്ചറിയും തീർച്ച…ഇന്ന് തള്ളി പറഞ്ഞവർ അന്ന് ദുഖിക്കുംnb: ഈ പരാതിക്കാരി എനിക്ക് എതിരെയും അപവാദ പ്രചരണം നടത്തിയിരുന്നു. ഞാൻ നിയമ നടപടികളുമായി മുന്നോട്ട് പോവുകയാണ്. പ്രിയപ്പെട്ട പരാതിക്കാരി കോടതി മുറിയിലും പൊതു സമൂഹത്തിലും ഇതിന് കണക്ക് പറയേണ്ടി വരും…ഈ പറഞ്ഞ കള്ളത്തിനു നാട്ടുകാരുടെയും കൂട്ടുകാരുടെയും ഈ ലോകത്തിന്റെയും മുന്നിൽ തല കുനിച്ചു നിർത്തും…കോടതിയിൽ കള്ളം തെളിയുമ്പോൾ തിരിശ്ശീലയ്ക്ക് പിന്നിൽ നില്ക്കാനാകില്ല.