ഇന്ന് ചെറിയ പെരുന്നാള്‍ .... റംസാന്‍ വ്രതാനുഷ്ഠാനത്തിന് സമാപ്തി കുറിച്ച് ഇസ്ലാം മതവിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു... പള്ളികളിലോ, ഈദ് ഗാഹുകളിലോ നമസ്‌കാരം ഉണ്ടാവില്ല, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നമസ്‌കാരം വീടുകളില്‍

മനസും ശരീരവും ശുദ്ധിവരുത്തി ഒരു മാസമായി നടത്തിവന്ന റംസാന്‍ വ്രതാനുഷ്ഠാനത്തിന് സമാപ്തി കുറിച്ച് ഇസ്ലാം മതവിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കും. ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ റംസാന്‍ വ്രതം 30 നാള്‍ പൂര്‍ത്തിയാക്കിയാണ് ആഘോഷം.
മാനവരാശിയുടെ വഴികാട്ടിയായി വിശുദ്ധ ഖുര്‍ ആന്‍ അവതരിച്ചത് റമദാന്‍ മാസത്തിലാണ്. അതുകൊണ്ടാണ് ഇസ്ലാമില്‍ റമാദാന്‍ മാസത്തില്‍ വ്രതം നിര്‍ബന്ധമാക്കപ്പെട്ടിട്ടുള്ളത്.
ഇസ്ലാമിലെ അഞ്ച് വ്യവസ്ഥകളില്‍ ഒരെണ്ണമാണ് റമദാന്‍. പാപങ്ങളെ എരിയിച്ചു കളയുന്ന മാസം എന്നും റമദാന്‍ മാസത്തെ പറയുന്നു. പ്രഭാതം മുതല്‍ പ്രദോഷംവരെ നോമ്പു നോറ്റ് ആത്മസൗഭാഗ്യം കൈവരിക്കുന്ന വ്യക്തിയുടെ മനസും ദേഹവും പ്രവൃത്തിയുമെല്ലാം അനുഗ്രഹങ്ങള്‍ക്ക് ഉടമയാവുന്നു. അയാള്‍ ദൈവത്തിന്റെ നല്ല അടിമയായിത്തീരുകയും ചെയ്യുന്നു.
കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ വീടുകളിലാണ് ഇത്തവണ പെരുനാള്‍ നമസ്‌കാരം നടക്കുന്നത്. മുപ്പത് വ്രതം പൂര്‍ത്തിയാക്കിയ ബുധനാഴ്ച സന്ധ്യയ്ക്ക് തക്ബീര്‍ ധ്വനികളോടെ ഫിത്വര്‍ സക്കാത്ത് വിതരണം ചെയ്ത് ചെറിയ പെരുന്നാളിനു തുടക്കമിട്ടു.
പള്ളികളിലോ, ഈദ് ഗാഹുകളിലോ നമസ്‌കാരം ഉണ്ടാവില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നമസ്‌കാരം വീടുകളില്‍ നടത്തണമെന്നും നേരിട്ടുള്ള സക്കാത് കൈമാറലും വീട് സന്ദര്‍ശനങ്ങളും ഒഴിവാക്കണമെന്നുമാണ് മതപണ്ഡിതന്മാരുടെ നിര്‍ദ്ദേശം.
ചില സ്ഥലങ്ങളില്‍ ഈദ് പ്രസംഗം ലൈവായി സാമൂഹ മാദ്ധ്യമങ്ങള്‍ വഴി കാണിക്കുന്നതിന് ജമാ-അത്തുകള്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ പുരോഹിതസ്ഥാനങ്ങളിലുള്ളവര്‍ ഈദ് ആശംസകള്‍ നേര്‍ന്നു.
ഗള്‍ഫ് രാജ്യങ്ങളിലും ഇന്നാണ് പെരുന്നാള്‍. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ബഹ്റിന്‍, കുവൈറ്റ് രാജ്യങ്ങളും ഇന്നാണ് ചെറിയ പെരുനാള്‍ ആഘോഷിക്കുന്നത്.
മാസപ്പിറവി ദര്‍ശിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈദുല്‍ ഫിത്ര് വ്യാഴാഴ്ചയായിരിക്കുമെന്ന് ഒമാന്‍ മാസപ്പിറവി നിര്‍ണയ കമ്മിറ്റി അറിയിച്ചു. മറ്റു ഗള്‍ഫ്രാജ്യങ്ങള്‍ക്കും കേരളത്തിനും ഒപ്പമാണ് ഇത്തവണ ഒമാന്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.
വിശ്വാസികള്‍ വീടുകളിലും താമസസ്ഥലങ്ങളിലും തന്നെയാണ് ഇത്തവണ ആഘോഷിക്കുക. മറ്റ് ഗള്‍ഫ് രാജ്യങ്ങളും നിയന്ത്രണങ്ങളോട് കൂടിയാണ് പെരുനാള്‍ ആഘോഷിക്കുന്നത്.
"
https://www.facebook.com/Malayalivartha