ഞായറാഴ്‌ച അര്‍ധരാത്രിമുതല്‍ സംസ്ഥാനത്ത് നാലു ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരും; കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, 10,000 പൊലീസുകാരെ ഇതിനായി നിയോഗിച്ചു: തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ബാങ്ക് പ്രവര്‍ത്തനം; പാല്‍, പത്ര വിതരണം രാവിലെ 8 മണി വരെ

സംസ്ഥാനത്തെ നാലുജില്ലകളിൽ ഞായറാഴ്ച്ച അർത്ഥരാത്രിമുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിൽ വരും. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് ഞായറാഴ്‌ച അര്‍ധരാത്രിമുതല്‍ ട്രിപ്പിള്‍ ലോക്ക്‌ഡൗണ്‍.
മറ്റ് ജില്ലകളില്‍ ലോക്‌ഡൗണ്‍ 23വരെ തുടരും. ട്രിപ്പിള്‍ ലോക്ക്‌ഡൗണില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ഇതിനുവേണ്ടി തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് ഞായറാഴ്‌ച അര്‍ധരാത്രിമുതല്‍ ട്രിപ്പിള്‍ ലോക്ക്‌ഡൗണ്‍. മറ്റ് ജില്ലകളില്‍ ലോക്‌ഡൗണ്‍ 23വരെ തുടരും. ട്രിപ്പിള്‍ ലോക്ക്‌ഡൗണില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളിലും ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും. മറ്റു ജില്ലകളില്‍ എല്ലാ ബാങ്കുകളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്.
കൂടാതെ, ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഉള്ള ജില്ലകളിലും പാല്‍, പത്രം വിതരണം രാവിലെ 8 മണി വരെ അനുവദിക്കും. മത്സ്യവിതരണംകൂടി ഈ സമയത്തിനുള്ളില്‍ അനുവദിക്കും എന്നും അറിയിച്ചു.
മരുന്നുകട, പെട്രോള്‍ ബാങ്ക്, പത്രം, പാല്‍ എന്നിവ രാവിലെ 8 മണിക്കു മുമ്ബ് വീടുകളില്‍ എത്തിക്കണം. വീട്ടുജോലിക്കാര്‍, ഹോം നേഴ്സ് എന്നിവര്‍ക്ക് ഓണ്‍ലൈന്‍ പാസ് വാങ്ങി യാത്ര ചെയ്യാം പ്ലംബര്‍മാര്‍, ഇലക്‌ട്രീഷ്യന്‍മാര്‍ എന്നിവര്‍ക്ക് ഓണ്‍ലൈന്‍ പാസ് വാങ്ങി അടിയന്തരഘട്ടത്തില്‍ യാത്രചെയ്യാം.
കൂടാതെ, വിമാനയാത്രക്കാര്‍ക്കും ട്രെയിന്‍ യാത്രക്കാര്‍ക്കും ബേക്കറി, പലവ്യഞ്ജനക്കടകള്‍ എന്നിവ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാം. മറ്റ് ജില്ലകളില്‍നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് ട്രിപ്പിള്‍ ലോക്‌ഡൗണുള്ള ജില്ലകളില്‍ പ്രവേശിക്കാന്‍ പാസ് എടുക്കണം.
അതേസമയം, രോഗവ്യാപനം നിയന്ത്രിക്കാനുള്ള ഏറ്റവും കര്‍ശനമായ മാര്‍ഗമാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍. ഈ ജില്ലകളുടെ അതിര്‍ത്തി അടച്ചിടും. തിരിച്ചറിയല്‍ കാര്‍ഡുമായി വരുന്ന അവശ്യവിഭാഗങ്ങളിലുള്ളവര്‍ക്ക് മാത്രമാണ് യാത്രാ അനുമതി.
ഒരു റോഡൊഴികെ കണ്ടെയ്ന്‍മെന്റ് സോണ്‍ മുഴുവനായും അടയ്ക്കും. അനാവശ്യമായി പുറത്തിറങ്ങുക, കൂട്ടം കൂടുക, മാസ്ക് ധരിക്കാതിരിക്കുക, പ്രോട്ടോകോള്‍ ലംഘിക്കുക തുടങ്ങിയവയെല്ലാം കടുത്ത നടപടിക്ക് വിധേയമാകും.
https://www.facebook.com/Malayalivartha
























