കെ.പി.സി.സി പ്രസിഡന്റിന്റെ പേരില്‍ പണം തട്ടിപ്പ്; മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി മുല്ലപ്പള്ളി രാമചന്ദ്രന്‍; തട്ടിപ്പ് സംഘത്തിന്റെ വലയില്‍ വീഴാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് മുല്ലപ്പള്ളി

വ്യാജ ഇ-മെയില്‍ ഐഡി ഉപയോഗിച്ച് തന്റെ പേരില്‍ പണം തട്ടിപ്പ് നടത്തുവെന്ന പരാതിയുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും പരാതി നല്‍കിയതായും മുല്ലപ്പള്ളി അറിയിച്ചു.
ധനസഹായാഭ്യര്‍ത്ഥന നടത്തി വ്യാപകമായി പണം തട്ടിപ്പ് നടക്കുന്നുവെന്ന കാര്യം കഴിഞ്ഞ ദിവസങ്ങളില്‍ സഹപ്രവര്‍ത്തകരാണ് ശ്രദ്ധയില്‍പ്പെടുത്തിയത്. ഇത്തരം തട്ടിപ്പ് സംഘത്തിന്റെ വലയില്‍ വീഴാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണം. തന്റെ പേരില്‍ വ്യാജ ഇമെയില്‍ ഐഡി ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നവരെ എത്രയും വേഗം പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും മുഖ്യമന്ത്രിക്കും കേരള പൊലീസ് മേധാവിക്കും നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
അടുത്തക്കാലത്തായി ഫേസ്ബുക്കില്‍ വ്യാജ പ്രൊഫല്‍ ഉണ്ടാക്കി പണം തട്ടുന്ന സംഭവം വ്യാപകമായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെയും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ - മാധ്യമപ്രവര്‍ത്തക്കരുടെ വ്യാജ ചിത്രങ്ങളും വിവരങ്ങളും ചേര്‍ത്ത് ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കി അതിലൂടെ ഫ്രണ്ട് റിക്വസ്റ്റ് അയച്ച് അത് സ്വീകരിക്കുന്നവരെ ചാറ്റിലൂടെ പണം ആവശ്യപ്പെടുന്നതാണ് നടന്നുവരുന്നത്.
ഇത്തരം നിരവധി പരാതികള്‍ കേരള പൊലീസ് ലഭിച്ചുവെങ്കിലും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്താന്‍ പൊലീസിന് ഇതുവരെയും സാധിച്ചിട്ടില്ല. ഇത്തരത്തിലുള്ള സംഘമാണോ പുതിയ സംഭവത്തിന് പിന്നിലെന്ന കാര്യം വ്യക്തമല്ല.
https://www.facebook.com/Malayalivartha
























