പൊലീസ് സേനയിലെ ചെറിയൊരു വിഭാഗം ഉദ്യോഗസ്ഥർ സാധാരണക്കാരുടെ നേരേ മർക്കട മുഷ്ഠി പ്രയോഗിക്കാനും, കാശ് പിരിക്കാനുമുള്ള അവസരമായി ലോക്ഡൗൺ പരിശോധനകളെ ഉപയോഗിക്കുന്നു: വിമർശനമുയർത്തി ബിജെപി നേതാവ്

ലോക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായുള്ള പരിശോധനകൾ ഇപ്പോൾ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്. വളരെ ആത്മാർത്ഥതയോടെ ആണ് പോലീസുകാർ ഈ കാര്യങ്ങൾ ചെയ്യുന്നത്. എങ്കിലും ഇതിന്റെ പേരിൽ ചില പൊലീസ് ഉദ്യോഗസ്ഥന്മാർ മനുഷ്യത്വ രഹിതമായി പെരുമാറുന്നുണ്ട്. ഇത് അ വസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പി സുധീർ രംഗത്തുവന്നിരിക്കുകയാണ് . പൊലീസ് സേനയിലെ ചെറിയൊരു വിഭാഗം ഉദ്യോഗസ്ഥർ സാധാരണക്കാരുടെ നേരേ മർക്കട മുഷ്ഠി പ്രയോഗിക്കാനും, കാശ് പിരിക്കാനുമുള്ള അവസരമായി ലോക്ഡൗൺ പരിശോധനകളെ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി. ഇതിന് ഉത്തമ ഉദാഹരണമാണ് ഇന്നലെ തിരുവനന്തപുരത്ത് സംഭവിച്ചത്, എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നഗരൂരിലെ സുനിൽകുമാറിന്റെ മരണം ഈയൊരു സംഭവത്തിലേക്ക് വിരൽചൂണ്ടുന്നു.
കടയിൽ നിന്ന് പഴം വാങ്ങി തിരിച്ചു വരും വഴി സത്യവാങ്മൂലം ഇല്ലെന്ന പേരിൽ പൊലീസ് തടയുകയും 500 രൂപ ഫൈൻ അടക്കാനും നിർദ്ദേശിക്കുകയുമായിരുന്നു. കയ്യിൽ രൂപയില്ലന്ന് അറിയിച്ചപ്പോൾ രൂപ കൊണ്ടു വന്നിട്ട് വാഹനം കൊണ്ട് പോയാൽ മതിയെന്നും പറഞ്ഞ് ബൈക്ക് പിടിച്ചു വച്ചു. മാനസികമായ തളർന്ന ഹൃദ്രോഗ ബാധിതൻ കൂടിയായ സുനിൽ കുമാർ രണ്ട് കിലോമീറ്റർ നടന്ന് വീട്ടിലെത്തി തളർന്ന് വീഴുകയായിരുന്നു.
സുനിൽ കുമാറിന്റെ മരണത്തിന് കാരണം പൊലീസ് ഉദ്യോഗസ്ഥരുടെ മനുഷ്യത്വ രഹിതമായ നടപടിയാണ് . രൂപയില്ലെന്ന് അറിയിച്ചപ്പോൾ പൊലീസ് മനുഷ്യത്വപരമായി പെരുമാറണമായിരുന്നു. ഗുണ്ട പിരിവുകാരെ പോലെയാണ് നഗരൂർ പോലീസ് പെരുമാറിയതെന്നും സുനിൽ കുമാറിന്റെ മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും അഡ്വ പി സുധീർ ആവശ്യപ്പെട്ടു
.
ഇതു കൂടാതെ കോവിഡ് ഡ്യൂട്ടിയിലായിരിക്കുന്ന മറ്റൊരു പോലീസ് ഉദ്യോഗസ്ഥനെതിരെ ഒരു പരാതി ഉയർന്നുവന്നിരുന്നു. പോലീസുകാർ ഹെൽമെറ്റ് ഇല്ലാത്ത യാത്രക്കാരനിൽ നിന്ന് പിഴത്തുകയായ 500 രൂപ ഗൂഗിൾ പേ വഴി ഈടാക്കിയ അമ്പലപ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐക്കെതിരെ അന്വേഷണം പുറപ്പെടുവിക്കുകയും ചെയ്തു. വണ്ടാനം സ്വദേശി ഷമീറിൽ നിന്നാണ് എസ്.ഐ പിഴ ഈടാക്കിയത്. പിഴയായി അടയ്‌ക്കേണ്ട തുക തന്റെ കൈവശമില്ലെന്ന് ഷമീർ പറഞ്ഞപ്പാൾ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി അടച്ചാൽ മതിയെന്ന് എസ്.ഐ പറഞ്ഞു.
ഇങ്ങനെ പണമടച്ചെങ്കിലും രസീത് ലഭിക്കാതെ വന്നതിനെത്തുടർന്ന് ഷമീർ വിവരം സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു ഇതിനു ശേഷം രഹസ്യാന്വേഷണ വിഭാഗം അന്വേഷണവും ആരംഭിച്ചു.സംഭവം വിവാദമായതോടെ ഡിവൈ എസ്.പി ഷമീറിൽ നിന്ന് മൊഴി രേഖപ്പെടുത്തി. നിയമം ലംഘിച്ച് സ്വന്തം അക്കൗണ്ടിലേക്ക് പണം സ്വീകരിച്ച എസ്.ഐക്കെതിരെ വകുപ്പു തല നടപടിക്ക് സാദ്ധ്യതയുണ്ട്. ആത്മാർത്ഥതയോടെ പോലീസുകാർ ജോലി ചെയ്യുന്നുണ്ടെങ്കിലും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുന്നു എന്നത് വിഷമകരമായ കാര്യമാണ്.
https://www.facebook.com/Malayalivartha





















