ടീച്ചറമ്മ ഇനിയും ഉറങ്ങാതിരിക്കും: സ്പീക്കർക്ക് മുൻഗാമിയുടെ അതേ യോഗ്യത: പ്രതികരണവുമായി കെ സുരേന്ദ്രൻ

പിണറായി മന്ത്രിസഭയുടെ രണ്ടാമൂഴത്തിൽ കെ കെ ശൈലജ ടീച്ചർ ഇല്ല എന്ന വാർത്ത കേരളം അതീവ ഞെട്ടലോടെയാണ് അറിഞ്ഞത്. ബഹുഭൂരിപക്ഷം ആൾക്കാരും ഈ തീരുമാനത്തിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്. പുതുമുഖങ്ങളെ മന്ത്രിമാർ ആക്കുമെങ്കിലും ആരോഗ്യവകുപ്പ് കെ കെ ശൈലജ ടീച്ചറുടെ കയ്യിൽ നിന്നും തട്ടിപ്പറിച്ച് മറ്റൊരാളെ ആ സ്ഥാനത്തേക്ക് കൊണ്ടുവരും എന്ന് ആരും സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.
പരക്കെ വിമർശനവും പ്രതിഷേധവും ഈ തീരുമാനത്തിൽ ഉയരുകയാണ്. ആരോഗ്യമന്ത്രി കെ കെ ശൈലജ മഹാമാരി കാലത്ത് നമുക്ക് തന്ന ആത്മവിശ്വാസം മറക്കാനാകില്ല. അതുകൊണ്ട് തന്നെ ഈ തീരുമാനം അംഗീകരിക്കുക എന്നത് വളരെയധികം വിഷമകരമായ കാര്യം തന്നെയാണ്.
ഈ തീരുമാനത്തിന് എതിരെ വ്യാപകമായഎതിർപ്പുകൾ ഉയരുന്നുണ്ട്. ഇപ്പോളിതാ വിമർശനവുമായി കെ കെ സുരേന്ദ്രൻ രംഗത്ത് വന്നിരിക്കുന്നു. അദ്ദേഹം പങ്കുവെച്ച് കുറിപ്പിലും ആരോഗ്യ മന്ത്രിയായിരുന്ന കെ കെ ശൈലജ ടീച്ചർ ഒരു വിങ്ങൽ ആവുകയാണ്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:
സെക്രട്ടറിയുടെ ഭാര്യയും മുഖ്യന്റെ മരുമകനും. സ്പീക്കർക്ക് മുൻഗാമിയുടെ അതേ യോഗ്യത... ആകെ മൊത്തം സ്വജനപക്ഷപാതം... പ്രീണനം പിന്നെ സ്റ്റാലിന്റെ പ്രേതവും. അഞ്ചു കൊല്ലം സംഭവബഹുലം. ടീച്ചറമ്മ ഇനിയും ഉറങ്ങാതിരിക്കും... എന്നാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല മറ്റൊരു വിമർശനം കൂടി അദ്ദേഹം ഉയർത്തുന്നുണ്ട്. ആദ്യം മകൾ പിന്നെ പ്രധാനവകുപ്പും ലീഗിന്റെ കാര്യം കട്ടപ്പൊക...എന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയ പാര്‍ട്ടി നടപടിയോട് പ്രതികരിച്ച് കെകെ ശൈലജ രംഗത്ത് വന്നിരുന്നു . തീരുമാനം പാർട്ടിയുടേതാണ് , അത് പൂര്‍ണ്ണമായും അംഗീകരിക്കും, മറ്റൊരു പ്രതികരണത്തിനും ഇല്ലെന്ന് കെകെ ശൈലജ പ്രതികരിച്ചു.
ഏറെ ചര്‍ച്ചകൾക്ക് ശേഷമാണ് രണ്ടാം പിണറായി വിജയൻ സർക്കാരിൽ കെകെ ശൈലജ ഉണ്ടാകില്ലെന്ന നിര്‍ണ്ണായക തീരുമാനം വന്നത്. എല്ലാം പുതുമുഖങ്ങൾ എന്നത് പാര്‍ട്ടി തീരുമാനം ആണെന്നും കെകെ ശൈലജക്ക് വേണ്ടി മാത്രം അത്തരത്തിൽ ഇളവ് നൽകേണ്ടതില്ലെന്നും സിപിഎം തീരുമാനിക്കുകയായിരുന്നു. 12 സിപിഎം മന്ത്രിമാരിൽ പിണറായി വിജയൻ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങളാണ്.
കോവിഡ് മഹാമാരിയോട് പൊരുതുന്നതില്‍ ലോകശ്രദ്ധ നേടിയ ആരോഗ്യമന്ത്രി കെ.കെ.ശൈലജ മന്ത്രിസഭയിലുണ്ടാകുമെന്ന പ്രതീക്ഷ അസ്തമിച്ചിരിക്കുകയാണ.
തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 60,963 വോട്ടുകള്‍ നേടിയിരുന്നു. ആരോഗ്യമന്ത്രിയായി കെ.കെ.ശൈലജ തുടരുമെന്ന ചിന്തകൾക്ക് ഇപ്പോൾ വിരാമം കുറിച്ചിരിക്കുകയാണ്.
പുതുമുഖങ്ങള്‍ വരട്ടെയെന്ന മുതിര്‍ന്ന നേതാക്കളുടെ നിലപാട് ആയിരുന്നു ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് നയിച്ചത്.
പുതുമുഖങ്ങളാകട്ടെയെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം പിബിയും സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും അംഗീകരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha





















