സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനംനല്കി പീഡിപ്പിച്ചു; പോലീസുകാരനെതിരെ പരാതി

യുവതിയെ പീഡിപ്പിച്ചതിന് പൊലീസുകാരനെതിരെ കേസെടുത്തു. റാന്നി പുല്ലൂപ്രം സ്വദേശിനിയായ യുവതിയെ പത്തനംതിട്ട സ്റ്റേഷനിലെ സി.പി.ഒ അരുണ്‍ദേവ് പീഡിപ്പിച്ചെന്ന പരാതിയില്‍ റാന്നി പൊലീസാണ് കേസെടുത്തത്.
കഴിഞ്ഞ ലോക്ഡൗണിനിടെയാണ് സംഭവം. വിവാഹ വാഗ്ദാനം നല്‍കി പണവും സ്വര്‍ണവും തട്ടിയെടുത്തെന്നും പരാതിയിലുണ്ട്. ഫേസ്‌ബുക്ക് വഴിയാണ് യുവതിയെ പരിചയപ്പെട്ടത്. പൊലീസുകാരനെ ഒരുമാസം മുമ്ബ് പൂങ്കാവില്‍നിന്നും കാണാതായിരുന്നു. പിന്നീട് കോന്നിയില്‍നിന്ന് കണ്ടെത്തി. ഇയാള്‍ മെഡിക്കല്‍ ലീവ് എടുത്ത് ഒളിവിലാണ്.
https://www.facebook.com/Malayalivartha

























