''എന്നെ എന്തോ കടിച്ചു മോളെന്ന് '; അച്ഛന്റെ നിലവിളി കേട്ട് ഓടിയെത്തി മകൾ; പുതപ്പ് കുടഞ്ഞപ്പോൾ കണ്ടത് ഭീകര കാഴ്ച; അണലിയുടെ കടിയേറ്റ് കാഴ്ചശക്തിയില്ലാത്തയാൾക്ക് ദാരുണാന്ത്യം

അണലിയുടെ കടിയേറ്റ കാഴ്ചശക്തിയില്ലാത്തയാൾ മരിച്ചു. മൺറോത്തുരുത്ത് വില്യമംഗലം വട്ടത്തറ പടിഞ്ഞാറ്റതിൽ കെ.രാജേന്ദ്രൻ (64) ആണ് മരിച്ചത്. ഉറങ്ങാൻ പോകുന്നതിനിടെ പുതപ്പിനുള്ളിൽ നിന്നാണ് കടിയേറ്റത്. കടിയേറ്റ ഉടൻ ആശുപത്രിയിലെത്തിച്ചു . ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. .
ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു . കിടപ്പു മുറിക്കു സമീപത്തെ ഹാളിൽ രാജേന്ദ്രൻ രാത്രിയിൽ പതിവായി വിശ്രമിക്കാറുണ്ട് . സംഭവദിവസം അത്താഴം കഴിഞ്ഞ് വിശ്രമിച്ച ശേഷം കട്ടിലിന്റെ പടിയിൽ കിടന്ന പുതപ്പെടുത്തു കിടപ്പു മുറിയിലേക്ക് ഉറങ്ങാൻ പോകുകയായിരുന്നു.
പുതപ്പിൽ കയറിപ്പറ്റിയ അണലി കയ്യിൽ കടിക്കുകയായിരുന്നു . എന്തോ കടിച്ചു എന്ന് പറഞ്ഞ് രാജേന്ദ്രൻ പുതപ്പ് താഴെ ഇട്ട് നിലവിളിച്ചു . ശബ്ദം കേട്ട് മകളും മരുമകനും ഓടിയെത്തി പരിശോധിച്ചപ്പോൾ പുതപ്പിൽ അണലിയെ കണ്ടെത്തി. ഭാര്യ മരിച്ചതോടെ മൺറോത്തുരുത്തിലെ വീട്ടിലായിരുന്നു രാജേന്ദ്രന്റെ താമസം. തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു. 2 വർഷം മുൻപ് കാഴ്ച പൂർണമായി നഷ്ടപ്പെട്ടതോടെ മകൾക്കൊപ്പമാണ് താമസം.
https://www.facebook.com/Malayalivartha
























