'ഒന്ന് മുതല്‍ ഒമ്പത് വരെ ഇക്കൊല്ലം ഓൾ പാസ്'; ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും ക്ലാസ് പ്രാമോഷന്‍ നൽകി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്

സംസ്ഥാനത്തെ സ്കൂളുകളില്‍ ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും ക്ലാസ് പ്രാമോഷന്‍ നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ പഠന നിലവാരം വിലയിരുത്തുന്ന നടപടികള്‍ തടസപ്പെട്ടതിനെ തുടര്‍ന്നാണ് 'ഓൾ പാസ്' തീരുമാനം. ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ക്ലാസ് കയറ്റം നല്‍കാറുണ്ട്.
ഒമ്ബതില്‍ നിന്ന് പത്തിലേക്ക് വാര്‍ഷിക പരീക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു ക്ലാസ് കയറ്റം. കോവിഡ് കാരണം സ്കൂള്‍ അടഞ്ഞുകിടന്നതിനെ തുടര്‍ന്ന് വര്‍ക്ക് ഷീറ്റുകള്‍ വിതരണം ചെയ്ത് ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥികളുടെ വര്‍ഷാന്ത മൂല്യനിര്‍ണയം നടത്തി ക്ലാസ് കയറ്റം നല്‍കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
ലോക്ഡൗണ്‍ കാരണം ഇത് തടസപ്പെട്ടതോടെയാണ് ഒമ്ബതിലെ കുട്ടികള്‍ക്കും ക്ലാസ് കയറ്റം നല്‍കാന്‍ തീരുമാനിച്ചത്. വിദ്യാര്‍ഥികളുടെ പ്രൊമോഷന്‍ പട്ടിക ഈ മാസം 25നകം സ്കൂളുകള്‍ പ്രസിദ്ധീകരിക്കണം. പുതിയ ക്ലാസിലേക്ക് കയറ്റം ലഭിക്കുന്ന ഒാരാ വിദ്യാര്‍ഥിയെയും ബന്ധപ്പെട്ട ക്ലാസ് അധ്യാപകര്‍ ഫോണ്‍ വഴി ബന്ധപ്പെടുകയും അവരുടെ വൈകാരിക പശ്ചാതലം/ അക്കാദമിക നില സംബന്ധിച്ച് സംസാരിക്കുകയും ചെയ്യണം.
https://www.facebook.com/Malayalivartha

























