Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

വ്യക്തിയല്ല, പാര്‍ട്ടിനയമാണ് പ്രധാനം.... പുതുമുഖങ്ങളെ മാത്രം ഉള്‍പ്പെടുത്തിയുള്ള പുതിയ മന്ത്രിസഭാ പ്രഖ്യാപനത്തിലൂടെ ഇന്നലെ രാഷ്ട്രീയകേരളത്തെ അമ്പരപ്പിച്ച് സി.പി.എം ... പിണറായി മുഖ്യമന്ത്രി...17 പുതുമുഖങ്ങള്‍, സത്യപ്രതിജ്ഞ നാളെ

19 MAY 2021 06:41 AM IST
മലയാളി വാര്‍ത്ത

വ്യക്തിയല്ല, പാര്‍ട്ടിനയമാണ് പ്രധാനം...  പുതുമുഖങ്ങളെമാത്രം ഉള്‍പ്പെടുത്തിയുള്ള പുതിയ മന്ത്രിസഭാ പ്രഖ്യാപനത്തിലൂടെ സി.പി.എം. ചൊവ്വാഴ്ച രാഷ്ട്രീയകേരളത്തെ അമ്പരപ്പിച്ചു.

എന്നാല്‍, പാര്‍ട്ടി ഉയര്‍ത്തിക്കാട്ടിയത് അവരുടെ പ്രഖ്യാപിത നയമാണ്. വ്യക്തിയല്ല, പാര്‍ട്ടിനയമാണ് പ്രധാനം എന്നതുതന്നെ. പല ഘട്ടങ്ങളിലായി ഇ.എം.എസ്. മുതല്‍ പിണറായി വിജയന്‍വരെ ആവര്‍ത്തിച്ച പ്രഖ്യാപനമാണത്.

 



പിണറായിക്കുപുറമേ ആരോഗ്യമന്ത്രി കെ.കെ. ശൈലജകൂടി മന്ത്രിസഭയിലെത്തുമെന്ന എല്ലാ പ്രചാരണങ്ങളെയും തള്ളിയാണ് പുതുമുഖങ്ങളെ വെച്ചുള്ള പട്ടികയ്ക്ക് സി.പി.എം. രൂപംനല്‍കിയത്.

മുഖ്യമന്ത്രിയെപ്പോലെത്തന്നെ ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രതിസന്ധിഘട്ടങ്ങളില്‍ ആരോഗ്യമന്ത്രി എന്ന നിലയില്‍ ശൈലജ പ്രകടിപ്പിച്ച ഭരണമികവിനെ കണക്കിലെടുക്കാമായിരുന്നു എന്ന് പാര്‍ട്ടിയിലെ അപൂര്‍വം ചിലര്‍ അഭിപ്രായപ്പെട്ടെങ്കിലും ഭൂരിപക്ഷം അംഗങ്ങളും പുതിയ പട്ടികയോട് ഐക്യപ്പെട്ടു.

 



പാര്‍ട്ടി പ്രതിനിധികള്‍ എന്ന നിലയില്‍ ജനസേവനം നടത്തുക എന്നതിനപ്പുറം വ്യക്തിപൂജയിലേക്കും ആരെയെങ്കിലും ഉയര്‍ത്തിക്കാട്ടുന്നതിലേക്കും ചില പ്രചാരണങ്ങള്‍ നീങ്ങുന്നുവെന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞതിന്റെ ഫലമാണ് ഇപ്പോഴത്തെ പുതുമുഖ പരീക്ഷണം. അവസരം ലഭിക്കുമ്പോള്‍ അതനുസരിച്ച് പാര്‍ട്ടി പ്രതിനിധികള്‍ ഉയരുക എന്നതാവണം നയമെന്നും ഇവിടെ വ്യക്തി അപ്രസക്തമാണെന്നും കൂടി ഇതിലൂടെ വിളിച്ചുപറയുകയാണ് സി.പി.എം.

കെ.കെ. ശൈലജ പൊതു ഇടങ്ങളില്‍ പാര്‍ട്ടിയെക്കാള്‍ സ്വീകാര്യത അവര്‍ നേടിയെടുത്തു എന്നതാണ് കോവിഡ് കാലത്തുണ്ടായ പ്രതീതി.

 

അതത് കാലത്ത് പാര്‍ട്ടി നിശ്ചയിക്കുന്ന പേരുകള്‍ക്ക് ഈ പ്രതിച്ഛായ ഒരു പ്രതിസന്ധിയായി രൂപംകൊള്ളുന്ന സ്ഥിതി ഒഴിവാക്കാനുള്ള മുന്‍കരുതല്‍ കൂടിയാണ് ഇപ്പോഴത്തെ തീരുമാനം.


അതേസമയം പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. എല്ലാ ഒരുക്കവും പൂര്‍ത്തിയായി . കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചായിരിക്കും ചടങ്ങ് നടക്കുക.

 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (23 minutes ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (32 minutes ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (48 minutes ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (1 hour ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (2 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (3 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (3 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (3 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (5 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (5 hours ago)

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (5 hours ago)

വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ; പോ മോനെ വിജയ എന്നല്ല; ഇറങ്ങി പോ വിജയാ... ! പിണറായി വിജയനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ  (5 hours ago)

ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിന് തോല്‍വി  (5 hours ago)

കേരളത്തില്‍ താമര വിരിയിച്ച സാരഥികള്‍ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (6 hours ago)

അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത് അഭിവാദ്യങ്ങള്‍; ഹരീഷ് പേരടി  (6 hours ago)

Malayali Vartha Recommends