Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

ഖബറടക്കത്തിന് ഒരുക്കം നടത്തുന്നതിനിടെ സിദ്ധിഖിന്റെ ശരീരത്തില്‍ മുറിപ്പാട് കണ്ട നാട്ടുകാര്‍ക്ക് സംശയം തോന്നി... പോലീസെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തില്‍ തുണിപോലുള്ള വസ്തു ഉപയോഗിച്ച് മുറുക്കിയതാണന്ന് കണ്ടെത്തി, ഒടുവില്‍ കാര്യം അറിഞ്ഞപ്പോള്‍ നാട്ടുകാര്‍ ഞെട്ടി, സംഭവമിങ്ങനെ.....

19 MAY 2021 07:34 AM IST
മലയാളി വാര്‍ത്ത

ഖബറടക്കത്തിന് ഒരുക്കം നടത്തുന്നതിനിടെ സിദ്ധിഖിന്റെ ശരീരത്തില്‍ മുറിപ്പാട് കണ്ട നാട്ടുകാര്‍ക്ക് സംശയം തോന്നി... പോലീസെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തില്‍ തുണിപോലുള്ള വസ്തു ഉപയോഗിച്ച് മുറുക്കിയതാണന്ന് കണ്ടെത്തി, ഒടുവില്‍ കാര്യം അറിഞ്ഞപ്പോള്‍ നാട്ടുകാര്‍ ഞെട്ടി, സംഭവമിങ്ങനെ.....

മലമല്‍ക്കാവില്‍ ഗൃഹനാഥനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റിലായി . ആനക്കര മല്‍മല്‍ക്കാവ് പുളിക്കല്‍ സിദ്ധീഖ് (58) കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യ ഫാത്തിമ(45)യാണ് അറസ്റ്റിലായത്.

 



തിങ്കളാഴ്ച രാവിലെ സിദ്ധീഖ് മരിച്ചതായി വീട്ടുകാര്‍ നാട്ടുകാരെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഖബറടക്കത്തിന് ഒരുക്കം നടത്തുന്നതിനിടെ സിദ്ധിഖിന്റെ ശരീരത്തില്‍ മുറിപ്പാട് കണ്ട നാട്ടുകാര്‍ പോലീസില്‍ അറിയിച്ചു. ഖബറടക്കം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട പോലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

പ്രഥമ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തില്‍ തുണിപോലുള്ള വസ്തു ഉപയോഗിച്ച് മുറുക്കിയതാണ് മരണ കാരണമെന്ന് കണ്ടെത്തി. ചോദ്യം ചെയ്യലില്‍ ഫാത്തിമ കുറ്റം സമ്മതിച്ചു. ചൊവ്വാഴ്ച രാവിലെ 11 ന് ഫോറന്‍സിക്ക് ഉദ്യോഗസ്ഥെരത്തി തെളിവെടുപ്പ് നടത്തി.




ഉച്ചയോടെ ഡിവൈ.എസ്.പി: പി.സി. ഹരിദാസിന്റെ നേതൃത്വത്തില്‍ പ്രതിയെ പി.പി.ഇ. കിറ്റ് ധരിപ്പിച്ച് മലമല്‍ക്കാവിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

മാനസിക രോഗമുള്ള ഭര്‍ത്താവിനെ ഞായറാഴ്ച രാത്രി പലവട്ടം വീടിന്റെ മുന്‍വശത്ത് കിടത്താന്‍ നോക്കി. എന്നാല്‍ ഇയാള്‍ ഉമ്മറത്ത് കയറിനിന്നെന്നും പിന്നീട് അവിടെനിന്ന് താഴേക്ക് തളളിയിട്ടശേഷം കൈക്കൊണ്ട് മുഖം പൊത്തി പുതപ്പുപയോഗിച്ച് കഴുത്തില്‍ ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നും ഫാത്തിമ മൊഴിനല്‍കി.

 


കൃത്യത്തിനുശേഷം മുന്‍വാതിലടച്ച് കിടന്നുറങ്ങി. രാവിലെ ആറിന് ഉമ്മറത്തു കിടക്കുന്ന ഉപ്പയ്ക്ക് അനക്കമില്ലെന്ന് മകളെ അറിയിച്ചു. മകളും ഭര്‍ത്താവും കുട്ടികളുമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ കൊലപാതകം അറിഞ്ഞിരുന്നില്ല.

സാധാരണ മരണമാണെന്ന് ധരിച്ച് ബന്ധുക്കളുടെ നേതൃത്വത്തില്‍ ഖബറടക്കത്തിനുളള ഒരുക്കങ്ങള്‍ നടത്തുന്നതിനിടയിലാണ് നാട്ടുകാരുടെ ഇടപെടല്‍ കേസിന് വഴിത്തിരിവായത്.

 



പ്രതിയെ പട്ടാമ്പി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സിദ്ധീഖിന്റെ മൃതദേഹം കൂടല്ലൂര്‍ ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (23 minutes ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (32 minutes ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (48 minutes ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (1 hour ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (2 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (3 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (3 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (3 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (5 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (5 hours ago)

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (5 hours ago)

വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ; പോ മോനെ വിജയ എന്നല്ല; ഇറങ്ങി പോ വിജയാ... ! പിണറായി വിജയനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ  (5 hours ago)

ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിന് തോല്‍വി  (5 hours ago)

കേരളത്തില്‍ താമര വിരിയിച്ച സാരഥികള്‍ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (6 hours ago)

അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത് അഭിവാദ്യങ്ങള്‍; ഹരീഷ് പേരടി  (6 hours ago)

Malayali Vartha Recommends