കണ്ണൂരിന്റെ രാജയോഗം... ഇത് താൻ പിണറായി വിജയരഹസ്യം പിണറായിക്ക് മേൽ ഇനി ഒരു പരുന്തും പറക്കില്ല

എവിടെ രാജാവ് ദുർബലനാകുന്നോ അവിടെ രാജ്യം ഛിന്നഭിന്നമാകും. അപ്പോൾ രാജാവ് തൻ്റേടത്തോടെ നിൽക്കണം' അത് ഏകാധിപതി ആയാലും കുഴപ്പമില്ല.
എങ്കിൽ മാത്രമേ രാജ്യം ചിന്നഭിന്നമാകാതെ നിൽക്കുകയുള്ളൂ. തിരുവിതാംകൂർ ഭരിച്ചിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ കണ്ണൂരുകാരൻ ആയിരുന്നു. തിരുവിതാംകൂർ രാജവംശം ദത്തെടുത്തുന്നതാണ്. ചരിത്രകാരന്മാർ പറയാറുണ്ട് - തലസ്ഥാനം തിരുവനന്തപുരം -രാജയോഗം കണ്ണൂരിന് ' - ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നതും അതുതന്നെയാണല്ലോ? കണ്ണൂരിൻ്റെ ആ പാരമ്പര്യമാണ് പിണറായി വിജയൻ നിലനിർത്തിയിരിക്കുന്നത്.
പത്മനാഭദാസനായ മാർത്താണ്ഡവർമ്മ തന്നെ എതിരിട്ട് വന്നവരെയും എതിരിടാൻ നീക്കം നടത്തിയവരെയും അമർച്ച ചെയ്തു. എട്ടു വിട്ടിൽ പിള്ളമാരെ അമർച്ച ചെയ്തു. സ്ത്രീകളെ മുഴുവൻ മുക്കുവന്മാർക്ക് കൈമാറി.
ഇവിടെ പിണറായി തന്നെ ചക്രവർത്തി. ഞാൻ വിചാരിക്കും പോലെ തന്നെ കാര്യങ്ങൾ നടക്കും. ആ ചങ്കൂറ്റത്തെ സമ്മതിക്കണം'- മാർത്താണ്ഡവർമ്മ എല്ലാവരെയും അടിച്ചമർത്തി എട്ടുവീട്ടിൽ പിള്ളമാരുടെ കുടുംബത്തെ വരെ വകയിരുത്തി.
മുഗൾ ചക്രവർത്തിമാരുടെ ഭരണം നോക്കുക _ സ്വന്തം മക്കളെയും അച്ഛനെയും കൽത്തുറങ്കിൽ അടച്ചു കൊണ്ടാണ് ഭരണം നടത്തി പോന്നിരുന്നത്. തനിക്ക് നേരെ ആരും വളരാൻ പാടില്ല എന്ന കരുത്താണ് പിണറായി ഇവിടെ പ്രകടമാക്കിയിരിക്കുന്നത്.
ജനാധിപത്യത്തിലെ ഈ കരുത്ത് _ ഒരു തൻ പോരിമ തന്നെയാണ്.തുടർ ഭരണമെന്ന ചരിത്രം രചിച്ച് ഇടതുപക്ഷത്തിൻ്റെ ക്യാപ്റ്റനായി പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രി പദത്തിലെക്ക് വരുമ്പോൾ ഏറെ വിമർശനങ്ങളും വിവാദങ്ങളും അതിജീവിച്ചാണ് പിണറായിയുടെ തേരോട്ടം -കേരളം ഞെട്ടിപ്പോയത് -കോവിഡ് മഹാമാരിയോട് പൊരുതുന്നതിൽ ലോക ശ്രദ്ധ നേടിയ കെ.കെ.ശൈലജ മന്ത്രിസഭയിലുണ്ടാകുമെന്ന പ്രതീക്ഷ പാർട്ടി നിയന്ത്രണത്തിൽ അസ്തമിച്ചതാണ്.
തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ അറുപതിനായിരത്തിലധികം വോട്ടുകൾ നേടിയ ശൈലജ ആരോഗ്യമന്ത്രിയായി തുടരുമെന്ന കേരളത്തിൻ്റെ പ്രതീക്ഷയാണ് ഇവിടെ അണഞ്ഞത്. ടീച്ചറമ്മ എന്ന ഒരു വിളിപ്പേര് കേരളത്തിലെ ഒരു മന്ത്രിക്ക് കിട്ടുന്നതും ഇതാദ്യമാണ്.
കെ.കെ.ശൈലജ യെ ഒഴിവാക്കിയ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും പാർട്ടി വേദികളിലും സമൂഹ മാധ്യമങ്ങളിലും ചർച്ചകൾ സജീവമാണല്ലോ.എന്നാലും ഒരു പാർട്ടി ഭാരവാഹിയോ പ്രവർത്തകനോ ഇതെക്കുറിച്ച് ഒരക്ഷരം പോലും പറഞ്ഞില്ലല്ലോ. പറയുകയില്ല. തിരുവായ്ക്ക് എതിർവാ ഇല്ല എന്നല്ല ഇതിൻ്റെ അർത്ഥം. അതാണ് കമ്യൂണിസ്റ്റ് പാർട്ടി.
ശരിക്കും വിപ്ലവം നടത്തണമെന്നുണ്ടായിരുന്നെങ്കിൽ ഇക്കുറി സി പി എം ചെയ്യേണ്ടിയിരുന്നത് കെ.കെ.ശൈലജ യെ മുഖ്യമന്ത്രിയാക്കുകയായിരുന്നു വേണ്ടത്. ഇല്ലെങ്കിൽ ചുരുങ്ങിയത് ആഭ്യന്തര മന്ത്രിയെങ്കിലും ആക്കിയിരുന്നെങ്കിൽ അതൊരു ചരിത്രപരമായ വിപ്ലവം ആയി മാറുമായിരുന്നു.അതുണ്ടായില്ല.
പകരം പുരുഷമേധാവിത്വത്തിൻ്റെ പുതിയ അവതാരപ്പകർച്ചകൾ മാത്രം നടത്തി നിർവൃതി അടയുകയാണ് പാർട്ടി ചെയ്തിരിക്കുന്നത്.നായനാരെ നിയമസഭാ നേതാവായി തിരഞ്ഞെടുത്ത സി പി എം സംസ്ഥാന കമ്മിറ്റി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവാനുള്ള ധൈര്യം ഗൗരിയമ്മ കാണിച്ചിരുന്നു.
ഗൗരിയമ്മയുടെ ആ ആർജ്ജവം നമ്മൾക്ക് മറ്റാരിലും കാണാൻ സാധിക്കയില്ല. സി പി എമ്മിൻ്റെ പട്ടിക നോക്കുമ്പോൾ കാണുന്നത് എന്താണ്? പിണറായി വിജയനോടുള്ള അടുപ്പവും കൂറുമാണ്.ഒരു നേതാവും ഒരു മുഖവുമുള്ള പാർട്ടിയായി സി പി എം മാറിയിരിക്കുകയാണോ? പുതിയൊരു മുഖമാണ് സർക്കാരിന് വേണ്ടതെന്ന് പാർട്ടി കരുതിയിരുന്നെങ്കിൽ ആദ്യം മാറേണ്ടിയിരുന്നത് ആരാണെന്ന ചോദ്യം പാർട്ടിക്കാർ ചോദിച്ചില്ലെങ്കിലും പൊതുജനം ചോദിച്ചിരിക്കും.
പുതിയ സർക്കാരിൽ കെ.കെ.ശൈലജ പാർട്ടി വിപ്പാണ്.ഒന്നാം പിണറായി സർക്കാരിൽ പാർട്ടി വിപ്പ് ആരായിരുന്നു എന്നു ആർക്കറിയാം.പാർട്ടി വിപ്പ് എന്നു പറഞ്ഞാൽ അത്രയൊക്കെ ഉള്ളൂ. സി പി എമ്മിൽ ഇനി ചോദ്യങ്ങൾ ഇല്ല - രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറയുന്ന പഴങ്കഥയിലെ കുട്ടിയാകാൻ ആരും ശ്രമിക്കുകയും വേണ്ട.
https://www.facebook.com/Malayalivartha























