കേരളത്തിലെ പരീക്ഷണത്തിൽ വിജയിച്ചത് ബിജെപിയാണ്... ബൂത്തിലല്ല മറിച്ച് ജനമനസ്സിൽ...

പ്രമുഖ എഴുത്തുകാരനും പൊതുപ്രവർത്തകനുമായ ശ്രീ. കോന്നിഗോപകുമാറിന്റെ ചില ദർശനങ്ങലാണ് ഈയൊരു സാഹചര്യത്തിൽ ചർച്ചകൾക്ക് വഴിയൊരുക്കുന്നത്. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ അവർ തന്ത്രപ്രധാനമായി അറിഞ്ഞിരിക്കേണ്ടത് സ്വന്തം വോട്ട് ബാങ്ക് തിരിച്ചറിയുകയും മറ്റുളളവർ എങ്ങനെ ചിന്തിക്കുന്നു എന്ന് മനസ്സിലാക്കുകയുമാണ്. അതനുസരിച്ചാണ് തങ്ങളുടെ രാഷ്ട്രീയ തന്ത്രങ്ങൾ മെനയേണ്ടത്. ഇത്തരത്തിൽ തന്റെ നിരീക്ഷണം വളരെ കിറുകൃത്യമായി അവതരിപ്പിച്ചിരിക്കുകയാണ് അദ്ദേഹം.
ഡൂ ഓർ ഡൈ
എന്തെങ്കിലും ക്രിയാത്മകമായി ചെയ്യുക അല്ലെങ്കിൽ മരിക്കുക. പണ്ട് സ്വാതന്ത്ര്യ സമരക്കാലത്ത് ഗാന്ധിജി പറഞ്ഞ വാചകം ഏഴു പതിറ്റാണ്ടിലധികം പിന്നിട്ട് കഴിഞ്ഞപ്പോൾ കേരളത്തിലെ ബിജെപിക്കാരെ സംബന്ധിച്ചടത്തോളം അന്വർത്ഥമായി തീർന്നിരിക്കുന്നു. നത്തിങ് ഡൂയിങ് എന്ന് മുല്ലപ്പള്ളി പറഞ്ഞത് കോൺഗ്രസുകാർ ശിരസാവഹിച്ചു കഴിഞ്ഞു ,ആ ലൈൻ പിടിക്കാനാണ് ബിജെപിയുടെ പരിപാടിയെങ്കിൽ സമാധി അടയാൻ അധികം സമയം വേണ്ടി വരില്ല.
"വൈകിട്ടെന്താ പരിപാടി " എന്ന് ഒരു പരസ്യത്തിൽ മോഹൻലാൽ ചോദിക്കുന്നതാണ് ഇന്ന് കേരളീയർ ബിജെപി നേതൃത്വത്തോട് ചോദിക്കുന്നത്. നാളെ മുതൽ എന്താപരിപാടി? നളചരിതം ആട്ടക്കഥ പോലെ ഒരു കഥയുടെ തുടർച്ച പലദിവസമായി അടിത്തീർക്കാം.
അല്ലെങ്കിൽ കേരള രാഷ്ട്രീയത്തിൻ്റെ ഗതിവിഗതികൾ പഠിച്ച് അടവുനയം സ്വീകരിക്കാം.ആട്ടക്കഥ മോഡലാണങ്കിൽ കഥക്ക് മാറ്റമില്ല.ഇന്ന് ഗുരു ചെങ്ങന്നൂർ അവതരിപ്പിക്കുന്ന കഥാപാത്രം നാളെ കലാമണ്ഡലം കൃഷ്ണൻ നായരാശാനാകും അവതരിപ്പിക്കുക, കഥയിൽ മാറ്റമില്ല കളിയരങ്ങ് മാറും.
2016ൽ MT രമേശ് ആറന്മുളയാണ് മത്സരിച്ചതെങ്കിൽ 2021ൽ അദ്ദേഹം മത്സരിച്ചത് കോഴിക്കോട് നോർത്തിലാണ്. ശോഭാ സുരേന്ദ്രൻ 2016ൽ മത്സരിച്ചത് പാലക്കാട്ടാണങ്കിൽ 2021 ൽ കഴക്കൂട്ടത്തേക്ക് വന്നു. മത്സരിച്ച് ഫലം അറിഞ്ഞു കഴിഞ്ഞാൽ അന്ന് സ്ഥലം വിടും.
പിന്നെ അങ്ങോട്ടു തിരിഞ്ഞു നോക്കില്ല കാരണം അടുത്ത തെരഞ്ഞെടുപ്പിന് അടുത്ത അരങ്ങിലാ യിരിക്കും ആടുക.സ്ഥിരം നാടകവേദി സ്റ്റൈലിൽ പോയാൽ മതിയെങ്കിൽ ഇപ്പഴത്തെ സെറ്റഅപ്പു ധാരാളം മതി. നല്ല ആഫീസ്, പത്രസമ്മേളനത്തിലൂടെ ആഹ്വാനം ചെയ്യാനുള്ള സംവിധാനം തുടങ്ങി എല്ലാമുണ്ട്, പക്ഷേ തെരഞ്ഞെടുപ്പിൽ ജയിക്കാൻ അതു പോരാ സാറെ.
തെരഞ്ഞെടുപ്പു രംഗത്ത് നേരിടേണ്ടി വരുന്ന 'പ്രധാന പ്രതിയോഗിയുടെ ശക്തിയും ദൗർബ്ബല്യവും തിരിച്ചറിയണം. കോൺഗ്രസ് ഒരാൾക്കൂട്ടം മാത്രമാണ്, അത് പല ഭാഗത്തേക്കും നീങ്ങാം. എന്നാൽ സിപിഎം അങ്ങനെയല്ല. അവർ ക്ക് ശക്തമായ സംഘടനാ സംവിധാനമുണ്ട്.
പാർട്ടി മാത്രമല്ല, NGOയൂണിയൻ, DYFI, SFI, CITU മഹിളാ സംഘം തുടങ്ങിയ ബഹുജന സംഘടനകളും കണ്ണൂർ AKG ആശുപത്രി, കൊല്ലം NS ഹോസ്പിറ്റൽ തുടങ്ങിയ സ്ഥാപനങ്ങൾ, പ്രാദേശികമായി പ്രവർത്തിക്കുന്ന ചാരിറ്റിബിൾ സംഘങ്ങൾ, ശാസ്ത്ര സാഹിത്യപരിഷത് പോലുള്ള പ്രസ്ഥാനങ്ങൾ എല്ലാം ശാസ്ത്രീയമായി ഒത്തുചേർന്നു പ്രവർത്തിക്കുമ്പോൾ അതിനെ രാഷ്ട്രീയമായി നേരിടുക അത്ര എളുപ്പമല്ല. അതിന് ആളും അർത്ഥവും മാത്രം പോരാ ബുദ്ധിയും വേണം.
ബിജെപിക്ക് ആളുണ്ട് പണവുമുണ്ട് പിന്നെ എന്താണ് ഇല്ലാത്തത് ? ഇല്ലാത്തത് പ്രായോഗിക രാഷ്ട്രീയ തന്ത്രം ആവിഷ്ക്കരിക്കാനുള്ള കോമൺസെൻസാണ്. രാഷ്ട്രീയം സാധ്യതയുടെ കലയാണ്, അത് തിരിച്ചറിഞ്ഞു പ്രവർത്തിക്കാൻ കഴിയാത്തവർ ഏതു തുറമുഖത്ത് കപ്പല
ടുപ്പിക്കണമെന്ന് അറിയാത്ത കപ്പിത്താ നെപ്പോലെയാണ്,കാലാവസ്ഥ എത്ര അനുകൂലമായാലും കപ്പൽ കടലിൽ ഒഴുകി നടക്കുകയെ ഉള്ളു.
1967 മുതൽ കേരള രാഷ്ട്രീയം നിയന്ത്രി ക്കുന്നത് വിവിധ കക്ഷികൾ ചേർന്ന രണ്ട് മുന്നണികളാണ്.രണ്ട് മുന്നണികളിലും ഒന്നോ രണ്ടോ പ്രധാന കക്ഷികൾ കഴി ഞ്ഞാൽ ബാക്കിയെല്ലാം ഈർക്കിൽ പാർട്ടികളാണ്, കാരണം പല ഈർക്കിൽ കൂട്ടിക്കെട്ടിയാണല്ലൊ നല്ല ഒരു ചൂലുണ്ടാക്കുന്നത്. കോൺഗ്രസ്, സിപിഎം നേതൃത്വങ്ങ ൾക്ക് മുന്നണി സംവിധാനത്തിൻ്റെ സാധ്യ തകളും രാഷ്ട്രീയ കൂട്ടുകെട്ടുകളുടെ രീതിശാത്രവും അറിയാം.
സാമ്പത്തിക സംവരണത്തിനായി നിലകൊണ്ട NDP യും സാമുദായിക സംവരണത്തിൻ്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത SRP യും കരുണാകരൻ്റെ കൈയ്യിലെ കുഞ്ഞാടുകൾ മാത്രമായി, മാത്രമല്ല രണ്ട് പേരേയും ഒന്നിച്ച് ഒരു മന്ത്രിസഭയിലിരുത്തി ഭരിക്കുകയും ചെയ്യ്തു. ഇത്തരം ചാണക്യതന്ത്രങ്ങൾ സ്ക്കൂളിൽപ്പോയി പഠിക്കാൻ പറ്റുന്നതല്ല, അത് ആർജ്ജിക്കേണ്ട കഴിവാണ്.
BJP 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപി ഒറ്റയ്ക്ക് മത്സരിച്ചപ്പോഴും BDJSനെ കൂടി ഉൾപ്പെടുത്തി NDA വിപുലപ്പെടുത്തി മത്സരിച്ചപ്പോഴുമുള്ള വ്യത്യാസം വിശകലനം ചെയ്യുമ്പോൾ ഇത് മനസ്സിലാകും.
BDJSനെ ഘടകകക്ഷിയാക്കി മത്സരിച്ച 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിലെ വോട്ടിങ്ങ് നിലപരിശോധിച്ചാൽ മുന്നണി സംവിധാനത്തിലൂടെ കൈവരിക്കാൻ കഴിയുന്ന നേട്ടങ്ങൾ മനസ്സിലാക്കാം.ഉദാഹരണത്തിന് കയ്പ്പമംഗലം, വൈക്കം ,ഷൊർണൂർ എന്നീ നിയോജകമണ്ഡലങ്ങൾ പരിശോധിക്കാം.
2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൈയ്പ്പമംഗലത്ത് മത്സരിച്ചത് BJP സംസ്ഥാന നേതാവായ AN രാധാകൃഷ്ണനാണ്. അദ്ദേഹത്തിനു ലഭിച്ചത് 10,716 വോട്ടും 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അവിടെ മത്സരിച്ച BJP യുടെ മറ്റൊരു സംസ്ഥാന നേതാവായ B. ഗോപാലകൃഷ്ണനു ലഭിച്ചത് 16,434 വോട്ടുമായിരുന്നു.എന്നാൽ അത്രയൊ ന്നും അറിയപ്പെടാത്ത BDJS സ്ഥാനാർ ത്ഥി ഉണ്ണികൃഷ്ണൻ തഷ്ണോത്ത് 2016 ലെ നിയസഭാതെരഞ്ഞെടുപ്പിൽ നേടി യത് 30,041 വോട്ടാണ്.
2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വൈക്കം നിയോജകമണ്ഡലത്തിൽ മത്സരിച്ച BJP സ്ഥാനാർത്ഥി രമേഷ് കരിമറ്റത്തിന് 4,512 വോട്ടു ലഭിച്ചപ്പോൾ 2016ൽ വൈക്കത്തു മത്സരിച്ച BDJS സ്ഥാനാർത്ഥി നീലകണ്ഠൻ മാസ്റ്റർ നേടിയത് 30,067 വോട്ടാണ്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രന് ഷൊർണ്ണൂർ നിയമസഭാ മണ്ഡലത്തിൽനിന്നും ലഭിച്ചത് 19,586 വോട്ടാണ്.
എന്നാൽ 2016ലെ നിയസഭാ തെരഞ്ഞെടുപ്പിൽ ഷൊർണ്ണൂരിൽ നിന്ന് മത്സരിച്ച BDJS സ്ഥാനാർത്ഥി VP ചന്ദ്രന് ലഭിച്ചത് 28,836 വോട്ടാണ്. ചിത്രം വ്യക്തമാണ് ജയപരാജയങ്ങൾ തീരുമാനിക്കുന്നതിൽ ഏറ്റവും പ്രധാന
പ്പെട്ടത് രാഷ്ട്രീയ നിലപാടുകളും കൂട്ടു കെട്ടുകളുമാണ്.
സ്ഥിരമായി മത്സരിക്കാൻ മാത്രം ഒരുക്കി നിർത്തിയിരിക്കുന്ന നേതാക്കന്മാരെക്കാൾ കൂടുതൽ ജനകീയ അംഗീകാരം ലഭിക്കുന്നത് ജനങ്ങൾ ഇഷ്ട്ടപ്പെടുന്ന പൊതുസമ്മതരായ സ്ഥാനാർത്ഥികളാണ്. ഏറ്റവും മികച്ച ഉദാഹരണം ഇ. ശ്രീധരൻ, സുരേഷ് ഗോപി, ജേക്കബ്ബ് തോമസ്, സന്ദീപ് വാര്യർ തുടങ്ങിയ സ്ഥാനാർത്ഥികൾ.
ഇ. ശ്രീധരൻ 50,220 വോട്ടു നേടി പാർട്ടിയുടെ അഭിമാനം കാത്തപ്പോൾ, സിപിഎം സ്ഥാനാർത്ഥി CP പ്രമോദ് 36,433 വോട്ടുമായി മൂന്നാം സ്ഥാനത്തേക്ക് പോയി. ചിത്രം വ്യക്തമാണ് ഷാഫിയെ കാത്തത് സിപിഎം ആണ്. 40,457 വോട്ടു നേടിയ തൃശൂരിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയും,34,329 വോട്ട് നേടി ഇരിങ്ങാലക്കുടയെ ശ്രദ്ധാകേന്ദ്രമാക്കിയ ജേക്കബ് തോമസും ഒരു പുതിയ രാഷ്ട്രീയ സംസ്ക്കാരത്തിൻ്റെ വക്താക്കളാണ്.
ഷൊർണ്ണൂരിൽ മത്സരിച്ച് 36,973 വോട്ടു കരസ്ഥമാക്കിയ സന്ദീപ് വാര്യരും വിപ്ലവത്തിൻ്റെ മണ്ണായ ആലപ്പുഴയിൽ മത്സരിച്ച സന്ദീപ് വാചസ്പതിയും അമ്പലപ്പുഴയിൽ മത്സരിച്ച അനൂപ് ആൻ്റണിയും തങ്ങളുടെ അക്കാദമിക് മികവിലൂടെ ജനശ്രദ്ധ ആകർഷിച്ചവരാണ്. ഇവരുടെ നേട്ടം BJP യിൽ ഒരു തലമുറ മാറ്റം അനി വാര്യമാണന്ന വസ്തുതയിലേക്കാണ് വിരൾചൂണ്ടുന്നത്.
എ.എൻ. ഷംസീറും പി.എ. മുഹമ്മദ് റിയാസും തുടങ്ങി എം.എം. മണിയെവരെ വിജയിപ്പിക്കാൻ സിപിഎമ്മിനു കഴിഞ്ഞപ്പോൾ ഇ. ശ്രീധരനേയും സുരേഷ് ഗോപിയേയും കുമ്മനം രാജശേഖരനെപ്പോലും ജയിപ്പിക്കാൻ ബിജെപിക്ക് എന്തുകൊണ്ട് കഴിഞ്ഞില്ല? ഉത്തരം വളരെ വ്യക്തമാണ് സിപിഎം സ്ഥാനാർത്ഥികൾക്ക് പിന്നിൽ ശക്തമായ നേതൃത്വമുള്ള ഒരു രാഷ്ട്രീയ പാർട്ടിയും സംഘടിതമായ ഒരു മുന്നണിയും ഉണ്ടായിരുന്നു.
ബിജെപി സ്ഥാനാർത്ഥികൾക്ക് പിന്നിൽ ഇതൊന്നും ഉണ്ടായിരുന്നില്ല. ഭക്തജനങ്ങളുടെ ഭജനപ്പാട്ടും രാഷ്ട്രീയ നേതാക്കന്മാരുടെ പ്രസ്താവനകളും തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട്.
ഇതു തിരിച്ചറിയാൻ ബി ജെ പി നേതൃത്വത്തിന് കഴിയാതെ പോയതാണ് 2021 ലെ രാഷ്ട്രീയ ദുരന്തത്തിൻ്റെ അടിസ്ഥാന കാരണം.രാഷ്ട്രീയം രാഷ്ട്രീയത്തിൻ്റെ ഭാഷയിലും മതം മതത്തിൻ്റെ ഭാഷയിലും പറഞ്ഞാലെ മലയാളിയുടെ മനസിൻ്റെ അംഗീകാരം ലഭിക്കൂ.
പാർട്ടിയുടെ ദുരിതകാലത്ത് പാർട്ടി പ്രവർത്തനത്തിനായി ജീവിതം മാറ്റിവച്ച പഴയ നേതാക്കന്മാരെ ഒഴിവാക്കണമെന്ന് പറയുന്നത് ക്രൂരമാണ്.എന്നാൽ ഗ്രൂപ്പ് വഴക്കുമൂലം അവരെ ജനങ്ങൾ അവജ്ഞ യോടെ കാണുക മാത്രമല്ല അവരിൽ ജനങ്ങൾക്കുള്ള പ്രതീക്ഷയും നഷ്ട്ടപ്പെട്ടു കഴിഞ്ഞു.
ഇതൊക്കെ മനസ്സിലാക്കാൻ പ്രായോഗിക രാഷ്ട്രീയ തന്ത്രവും ബുദ്ധിയുമുള്ള ഒരു നേതൃത്വത്തിന് ഈ തെരഞ്ഞെടുപ്പ് നല്കുന്ന സൂചനകൾ മനസ്സിലാക്കാൻ കഴിയും. കോൺഗ്രസിനെ സംബന്ധിച്ചടത്തോളം ഒരു തിരിച്ചു വരവിന് ഒട്ടേറെ തടസ്സങ്ങളുണ്ട്. പൊതു സമൂഹത്തിൻ്റെ അംഗീകാരം നേടാൻ കഴിഞ്ഞ നേതാക്കന്മാരുടെ അഭാവമാണ് പ്രധാനം.
അഖിലേന്ത്യാതലത്തിൽ കോൺഗ്രസ് ദുർബലമായിക്കഴിഞ്ഞു. കോൺഗ്രസിൻ്റെ മുഖപ്പത്രത്തിൻ്റെ പങ്ക് നിർവ്വഹിച്ചിരുന്ന മനോരമ പോലും പ്രതീക്ഷ കൈവെടിഞ്ഞ ലക്ഷണമാണ് കാണിക്കുന്നത്. ലീഗ് കോൺഗ്രസ്സിനും കോൺഗ്രസ് ലീഗിനും ബാധ്യതയായിക്കഴിഞ്ഞു. ഭൂരിപക്ഷത്തിനും ന്യൂനപക്ഷത്തിനും കോൺഗ്രസിലുള്ള വിശ്വാസം നഷ്ട്ടപ്പെട്ടിരിക്കുന്നു.കരുനാഗപ്പള്ളിയിൽ ജയിച്ച CR മഹേഷിനെപ്പോലുള്ള യുവാക്കളെ ഭൂതക്കണ്ണാടി വച്ചു നോക്കിയാൽ പോലും
കോൺഗ്രസിൽ കാണാൻ കഴിയില്ല.
സോണിയാജിയും, രാഹുൽജിയും, പ്രിയങ്കാജിയുമെല്ലാം ഇന്ത്യൻ രാക്ഷ്ട്രീയ രംഗത്ത് അപ്രസക്തരായിക്കഴിഞ്ഞു. പ്രിയങ്ക വരുന്നു മോദി വിറയ്ക്കുന്നു എന്നൊക്കെ മാമച്ചൻ എഴുതിയത് വായിച്ച് ആവേശം കൊണ്ടിട്ടു കാര്യമില്ലന്ന് കാലക്രമത്തിൽ കോൺഗ്രസുകാർക്ക് മനസിലാകും.
ഇവിടെ പ്രസക്തമായ ചോദ്യം ആരായിരിക്കും കേരള നിയസമസഭയിലെ പ്രതിപക്ഷം? ഭരിക്കാൻ തയ്യാറാകുന്നതിനു മുമ്പ് പ്രതിപക്ഷത്തിരിക്കാനുള്ള യോഗ്യത തങ്ങൾക്കുണ്ടൊയെന്ന് ബിജെപി നേതൃത്വം ആത്മപരിശോധന നടത്തട്ടെ. ന്യൂനപക്ഷത്തിൻ്റെ വോട്ട് കിട്ടാത്തതാണ് തോല്ക്കാൻ കാരണമെന്നു പറയുമ്പോൾ ഒരു മറുചോദ്യം ഉയരം ഭൂരിപക്ഷത്തിൻ്റെ പോലും വോട്ട് കൃത്യമായി കിട്ടാതെ പോയതെന്തുകൊണ്ട് ?
'ഡു ഓർ ഡൈ' ജീവിക്കുക അല്ലെങ്കിൽ മരിക്കുക. "ചത്തതിനൊക്കുമെ ജീവിച്ചിരിക്കിലും " എന്ന സ്ഥിതി ദയനീയമാണ്. അതു മനസിലാക്കണ്ടവർ മനസിലാക്കണം.
https://www.facebook.com/Malayalivartha

























