സിബിഎസ്ഇ പത്താം ക്ലാസ്സ് ഫലപ്രഖ്യാപനം വൈകും.... പ്ലസ് ടു പരീക്ഷയുടെ കാര്യവും അനിശ്ചിതത്വത്തിൽ

ഈ വർഷം സിബിഎസ്ഇ പത്താം ക്ലാസ് ഫലം വരാൻ വൈകും. രാജ്യത്ത് അതിരൂക്ഷമായ കോവിഡ് സാഹചര്യം ആയതിനാലാണ് ഫലം വരാൻ വൈകുന്നത്. അതോടൊപ്പം കുട്ടികളുടെ മാർക്ക് വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തിയതിയും ജൂൺ 30വരെ നീട്ടി.
ജൂൺ 11ന് മാർക്കുകൾ സമർപ്പിച്ച് ജൂൺ മൂന്നാം വാരത്തിനുള്ളിൽ റിസൾട്ടുകൾ പ്രഖ്യാപിക്കാനായിരുന്നു സിബിഎസ്ഇ യുടെ തീരുമാനം. എന്നാൽ കോവിഡ് ദിനം പ്രതി വർദ്ധിക്കുകയും, സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ ഇപ്പോഴും തുടരുന്ന സാഹചര്യത്തിലും അധ്യാപകരുടെ സുരക്ഷയും പരിഗണിച്ചാണ് സിബിഎസ്ഇ ജൂൺ 30വരെ നടപടികൾ നീട്ടിയത്.
സിബിഎസ്ഇ പ്ലസ് ടു പരീക്ഷകൾ റദ്ദാക്കുന്ന കാര്യം ബോർഡിന്റെ സജീവ പരിഗണനയിലാണ് ഉള്ളത്. ഇപ്പോഴും കോവിഡ് പോസിറ്റിവ് ആകുന്ന രോഗികളുടെ എണ്ണത്തിൽ കുറവില്ലാതെ തുടരുന്ന സാഹചര്യത്തിൽ പരീക്ഷകൾ നടത്തുന്നത് പ്രായോഗികമല്ല എന്നാണ് ബോർഡിന്റെ വിലയിരുത്തൽ. ജൂൺ ഒന്നുവരെ രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്തിയശേഷം പരീക്ഷകൾ നടത്തണോ അതോ പരീക്ഷകൾ റദ്ദാക്കന്നോ എന്നതിൽ അന്തിമ തീരുമാനം ഉണ്ടാകൂ.
പരീക്ഷകൾ റദ്ദാക്കാനാണ് സിബിഎസ്ഇ യുടെ തീരുമാനം എന്നാണ് അറിയുന്നത്. എന്നാൽ കുട്ടികളുടെ ഭാവി നിർണയിക്കുന്ന പ്ലസ്ടു പരീക്ഷ റദ്ദാക്കുന്നതിനോട് ഒരു വിഭാഗം അധ്യാപകരും വിദ്യാർത്ഥികളും എതിർപ്പ് രേഖപ്പെടുത്തി. കേരളത്തിൽ നിന്നും സിബിഎസ്ഇ യുടെ നീക്കത്തിനെതിരെ ടോണി ജോസഫ് എന്ന അധ്യാപകൻ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.
പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിലെ അഭിവാജ്യ ഘടകമാണ് കൂടാതെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനത്തിന് പ്രാധാന്യം ആണെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
https://www.facebook.com/Malayalivartha

























