ബംഗാള്‍ ഉള്‍ക്കടലിലെ താപനില വീണ്ടും ഉയരുന്നു; യാസ് ന്യൂനമര്‍ദ്ദം ഉഗ്രരൂപിയായ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കും; ഒരാഴ്ചയ്ക്കകം കേരളത്തില്‍ വീണ്ടും ദുരിത കാറ്റും മഴയും: മുന്നറിയിപ്പുമായി കേന്ദ്രം

ടൗട്ടേ വിതച്ച ദുരിതക്കെണിയില്‍ നിന്നും കരകയറും മുന്നേ കേരളം യാസ് കൊടുങ്കാറ്റിന്റെ ഭീഷണിയില്‍. ബംഗാള്‍ ഉള്‍ക്കടലിലെ താപനില വീണ്ടും ഉയര്‍ന്നു തുടങ്ങി. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനോടു ചേര്‍ന്നുള്ള ആന്‍ഡമാന്‍ കടലില്‍ 22ാം തീയതിയോടെ രൂപം കൊള്ളുന്ന ന്യൂനമര്‍ദം 25ാം തീയതിയോടെ ഉഗ്രരൂപിയായി മാറുകയും യാസ് എന്ന പേരില്‍ കേരളത്തില്‍ പരക്കെ നാശം വിതയ്ക്കുകയും ചെയ്യും.
തെക്കന്‍ കേരളത്തിലാവും യാസ് കൂടുതല്‍ നശം വിതയ്ക്കുക. ഒരാഴ്ചയ്ക്കകം കേരളത്തില്‍ വീണ്ടും ദുരിത കാറ്റും മഴയും പെയ്തിറങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കി. ടൗട്ടേ വിതച്ച ദുരിതക്കെണിയില്‍ നിന്നും ജനം കരകയറും മുന്നേയാണ് പുതിയ കൊടുങ്കാറ്റും മഴയും കേരളത്തെ പിടിച്ചു കുലുക്കാന്‍ ഒരുങ്ങുന്നത്.
ന്യൂനമര്‍ദ സാധ്യത നേരത്തെ തന്നെ പ്രവചിച്ചിരുന്നെങ്കിലും അതു ചുഴലിക്കാറ്റായി മാറാനുള്ള സാധ്യത കാലാവസ്ഥാ വകുപ്പ് ഇന്നലെയണ് പുറത്തുവിട്ടത്. ഇതോടെ ജനം വീണ്ടും ദുരിതത്തിലാകും. ചുഴലിക്കും മഴയ്ക്കും പിന്നാലെ കാലവര്‍വും എത്തുന്നതോടെ സാധാരണക്കാരാവും കൂടുതല്‍ വലയുക. ചുഴലിയുടെ സഞ്ചാരപഥം ഇപ്പോഴും വ്യക്തമല്ല. ഒഡീഷ, പശ്ചിമബംഗാള്‍ തീരങ്ങള്‍ വഴി കരയിലെത്താനുള്ള സാധ്യതയാണു കൂടുതല്‍.
ബംഗാള്‍ ഉള്‍ക്കടലിലെ താപനില ഒന്നു മുതല്‍ രണ്ട് ഡിഗ്രി വരെ വര്‍ധിച്ചതാണ് ചുഴലിക്ക് അനുകൂല സാഹചര്യമൊരുക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ചുഴലിക്കാറ്റുകളുടെ സഞ്ചാരപഥത്തില്‍ സാധാരണ കേരളം ഉള്‍പ്പെടാറില്ല. പക്ഷേ, ചുഴലിക്കാറ്റുകളുടെ സ്വാധീനഫലമായി കേരളത്തില്‍ മഴയും കാറ്റുമൊക്കെ ഉണ്ടാകാറുണ്ട്. ഇത്തവണയും മഴ കനക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. അതിന്റെ ചുവടു പിടിച്ച് കാലവര്‍ഷവും നേരത്തെ എത്തിയേക്കാം.
അടുത്ത കാലത്തായി കേരളത്തെ ചുഴലിക്കാറ്റ് സാരമായി ബാധിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലത്തിനുള്ളില്‍ നിരവധി ചുഴലിക്കാറ്റുകളാണ് കേരളത്തില്‍ നാശം വിതച്ച് കടന്നു പോയത്. വേനല്‍ക്കാലത്തും (മാര്‍ച്ച് -മെയ് ), തുലാവര്‍ഷക്കാലത്തും (ഒക്ടോബര്‍ -ഡിസംബര്‍ ) ആണ് അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ചുഴലിക്കാറ്റുകള്‍ കൂടുതലും രൂപമെടുക്കാറുള്ളത്. കഴിഞ്ഞ 130 വര്‍ഷത്തിനിടെ ഇതുവരെ 91 ചുഴലിക്കാറ്റുകള്‍ ഉണ്ടായത് മെയ് മാസത്തിലാണ്. ഇതില്‍ 63 എണ്ണം ബംഗാള്‍ ഉള്‍ക്കടലിലും 28 എണ്ണം അറബിക്കടലിലുമാണ്.
കഴിഞ്ഞ വര്‍ഷം മെയ് 16 മുതല്‍ 21 വരെയാണ് അംഫാന്‍ സൂപ്പര്‍ ചുഴലി വീശിയത്. മണിക്കൂറില്‍ 222 കിലോമീറ്ററിനു മുകളില്‍ വരെ അംഫന്‍ വേഗമാര്‍ജിച്ചു. അറബിക്കടലില്‍ ടൗട്ടെ ചുഴലിക്കാറ്റിനു പിന്നാലെയാണ് ഇത്തവണ യാസിന്റെ വരവ്.
പേര്‍ഷ്യന്‍ ഭാഷയില്‍ യാസ് എന്ന വാക്കിനര്‍ഥം മുല്ലപ്പൂവെന്നാണ്. ഒമാന്‍ നല്‍കിയ പേരാണ് യാസ്. ബംഗാള്‍ ഉള്‍ക്കടലിലെ സമീപകാലത്തെ ചരിത്രം പരിശോധിച്ചാല്‍ യാസ് മുല്ലപ്പൂ പോലെ സൗരഭ്യം പടര്‍ത്താനല്ല, മറിച്ച് കരയിലെത്തി നാശം വിതയ്ക്കാനുള്ള സാധ്യതയാണു കൂടുതലെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നു.
https://www.facebook.com/Malayalivartha
























