പറമ്പില്‍ബസാറിലെ മമ്മാസ് ആന്‍ഡ് പപ്പാസ് തുണിക്കട കത്തിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍

പറമ്പില്‍ബസാറിലെ മമ്മാസ് ആന്‍ഡ് പപ്പാസ് തുണിക്കട കത്തിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍. താമരശ്ശേരി മഞ്ചു ചിക്കന്‍ സ്റ്റാള്‍ ഉടമയായ താമരശ്ശേരി, രാരോത്ത് പാലയക്കോടന്‍ റഫീക്ക് (45) ആണ് പൊലീസ് പിടിയിലായത്.
അന്വേഷണത്തെ തുടര്‍ന്ന് വിദേശത്തേക്കു കടന്ന റഫീക്കിനുവേണ്ടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ചൊവ്വാഴ്ച എയര്‍ ഇന്ത്യ വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ തടഞ്ഞുവെക്കുകയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചേവായൂര്‍ സ്‌റ്റേഷനില്‍ കൊണ്ടുവന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
കഴിഞ്ഞ ഏപ്രില്‍ എട്ടാം തീയതിയാണ് കുരുവട്ടൂര്‍ സ്വദേശി നിജാസിന്റെ ഉടമസ്ഥതയിലുള്ള പറമ്ബില്‍ ബസാറിലെ രണ്ടുനിലയുള്ള തുണിക്കട പുലര്‍ച്ച എത്തിയ സംഘം തീവെച്ച് നശിപ്പിച്ചത്.
കാമറയില്‍നിന്ന് വാഹനത്തെക്കുറിച്ച് സൂചന ലഭിച്ചിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് മൂന്നാംദിവസമാണ് തുണിക്കട തീയിട്ടത്. ഒന്നര കോടിയോളം രൂപയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചി രുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ ചേവായൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.തെളിവുകള്‍ ശേഖരിച്ച് അന്വേഷണം നടത്തിവരവെ പ്രതി തമിഴ് നാട്ടിലേക്ക് മുങ്ങിയതായി വിവരം ലഭിച്ചു. നാമക്കല്‍ കേന്ദ്രീകരിച്ച് ക്രൈം സ്‌ക്വാഡ് നടത്തിയ രഹസ്യാന്വേഷണത്തില്‍ റഫീക്ക് വിദേശത്തേക്ക് കടന്നതായി വിവരം ലഭിച്ചു.
മുഖ്യപ്രതി റഫീക്കിനെ വിദേശത്തേക്ക് കടക്കാന്‍ സഹായിച്ച താമരശ്ശേരി സ്വദേശി നൗഷാദിനെ പൊലീസ് മുമ്ബ് അറസ്റ്റുചെയ്തിരുന്നു.ഒളിവില്‍ പോകാനുപയോഗിച്ച ആഡംബര കാറും കസ്റ്റഡിയിലെടുത്തിരുന്നു. മുഖ്യപ്രതിക്ക് കടയുടമയുടെ ബന്ധുക്കളുമായുള്ള സാമ്ബത്തിക ഇടപാട് സംബന്ധിച്ച പ്രശ്‌നങ്ങളില്‍ കടയുടമ ഇടപെട്ടതിലുള്ള വിരോധമാണ് കട നശിപ്പിക്കാന്‍ പ്രേരണയായത്.
"
https://www.facebook.com/Malayalivartha
























