വരുന്നു പിണറായിയുടെ പാര്‍ട്ടി കോണ്‍ഗ്രസ്... പിണറായിയുടെ നേതൃത്വത്തിൽ പാര്‍ട്ടി കോണ്‍ഗ്രസ് യച്ചൂരി ഇനി ഗാലറിയിൽ കേന്ദ്രനേതൃത്വത്തേയും വെട്ടി

കേരളത്തില്‍ മിന്നുന്ന വിജയത്തോടെ പിണറായി വിജയന്‍ തുടര്‍ഭരണം പിടിച്ചതിനു തൊട്ടുപിന്നാലെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് കേരളംവേദിയാവുകയാണ്.
ഒരിക്കല്‍ സിപിഎമ്മിന്റെ ശക്തികേന്ദ്രം എന്നു വിശേഷിക്കപ്പെട്ടിരുന്ന പശ്ചിമബംഗാളിലും ത്രിപുരയിലും ഉള്‍പ്പെടെ ചെങ്കൊടിപാര്‍ട്ടി വട്ടപ്പൂജ്യം ആയ ദയനീയ സാഹചര്യത്തില്‍ കേരളം മാത്രമാണ് പാര്‍ട്ടിക്ക് അനുകൂലമായ വേദി.
ബംഗാളില്‍ പാര്‍ട്ടി കോണ്‍ഗ്രസ് പോയിട്ട് ഏരിയ സമ്മേളനം നടത്താന്‍ പോലും അവിടത്തെ മുഖ്യമന്ത്രി മമത ബാനര്‍ജി അനുവദിക്കില്ലെന്ന സാഹചര്യത്തില്‍ കേരളത്തില്‍ മാത്രമാണ് പാര്‍ട്ടിക്ക് നിയന്ത്രണത്തോടെ സമ്മേളനം നടത്താന്‍ സാഹചര്യമുള്ളത്.
തമിഴ്നാട്ടിലും കര്‍ണാടകത്തിലു മഹാരാഷ്ട്ര്യിലും പാര്‍ട്ടി കോണ്‍ഗ്രസ് നടത്താനുള്ള സാധ്യതകളും ഇല്ലായ്മപ്പെട്ടിരിക്കെ കൊണ്ട് കേരളം തന്നെ വേദിയാകുമെന്ന് തീര്‍ച്ചയായിയിരിക്കുന്നു. മാത്രവുമല്ല കോയമ്പത്തൂരും ബാംഗളൂരും ചെന്നൈയും ഒന്നിലേറെ തവണ ദേശീയസമ്മേളനത്തിന് വേദിയാവുകയും ചെയ്തിട്ടുണ്ട്.
നിലവിലെ സാഹചര്യത്തില്‍ ലോക്കല്‍ സമ്മേളനങ്ങള്‍ ഓഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളില്‍ ആരംഭിക്കേണ്ടതാണ്. എന്നാല്‍ കോവിഡ് വ്യാപന ഭീതി ബാക്കി നില്‍ക്കെ സമ്മേളനം എങ്ങനെ നടത്തും എന്നതും പരിമിതിയായിരിക്കുന്നു.
എന്നാല്‍ വീണ്ടും ഇനി ഒരു വര്‍ഷംകൂടി പാര്‍ട്ടി കോണ്‍ഗ്രസ് നീട്ടിക്കൊണ്ടുപോവുക സിപിഎമ്മിന് പ്രായോഗികമല്ല. അടുത്ത ഏപ്രിലില്‍ പാര്‍ട്ടികോണ്‍ഗ്രസ് ദേശീയ സമ്മേളനത്തോടെയും പ്രതിനിധി തെരഞ്ഞെടുപ്പോടെയും അവസാനിക്കേണ്ടതാണ്. കഴിഞ്ഞ പാര്‍ട്ടി സമ്മേളനങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റികള്‍ക്ക് ഒരുവര്‍ഷം കൂടി കാലാവധി നീട്ടി കൊടുത്താണ് ഇപ്പോഴും സമിതികള്‍ തുടര്‍ന്നവരുന്നത്. ഈ സാഹചര്യത്തിലാണ് ഏതു വിധേനെയും പാര്‍ട്ടി കോണ്‍ഗ്രസ് നടത്തുവാന്‍ സിപിഎം നിര്‍ബന്ധിതമാകുന്നത്.
പിണറായി വിജയന് പാര്‍ട്ടിയും ഭരണവും കൈപ്പിടിയില്‍ ആയിരിക്കുന്ന സാഹചര്യത്തില്‍ തികഞ്ഞ അഭിമാനത്തോടെ പാര്‍ട്ടി ദേശീയ സമ്മേളനത്തിന് സാഹചര്യമൊരുക്കാം. ദേശീയ ജനറല്‍ സെക്രട്ടറിയെയും, എന്തിനേറെ പൊളിറ്റ്ബ്യൂറോയെ പോലും പിണറായി വിജയന്‍ നിര്‍വീര്യമാക്കിയാവും കേരളത്തില്‍ സമ്മേളനം നടക്കുക. അക്ഷരാര്‍ഥത്തില്‍ പിണറായി വിജയനായിരിക്കും അടുത്ത പാര്‍ട്ടി കോണ്‍ഗ്രസിലെ താരം.
തുടര്‍ച്ചയായി രണ്ടു ടേം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ അടുത്ത സിപിഎം സംസ്ഥാന ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു പകരം മറ്റൊരാള്‍ ആ പദവിയിലേക്ക് കടന്നുവരാം. കേരളത്തില്‍ നിന്നും എംഎ ബേബി ഉള്‍പ്പെടെയുള്ളവര്‍് ഇപ്പോള്‍ നിലവില്‍ പരിഗണനയിലുണ്ട്. അതേ സമയം എസ് രാമചന്ദ്രന്‍പിള്ള ഉള്‍പ്പെടെ എട്ടു മുതിര്‍ന്ന നേതാക്കള്‍ പോളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവാകുകയും ചെയ്യും. ബാഗാളില്‍ നിന്നു മാത്രം നാലു പേര്‍ പിബിയില്‍നിന്ന് ഒഴിവാകും.
ഏറ്റവും അവസാനം 2012 ഏപ്രിലില്‍ കോഴിക്കോടാണ് കേരളത്തില്‍ സിപിഎം ദേശീയ സമ്മേളനം നടന്നത്. ഇക്കൊല്ലത്തെ പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് തിരുവനന്തപുരവും എറണാകുളവും പരിഗണനയില്‍ ഉണ്ടെങ്കിലും കോട്ടയം, കണ്ണൂര്‍, തൃശൂര്‍ ജില്ലാ കമ്മിറ്റികള്‍ പാര്‍ട്ടി കോണ്‍ഗ്രസ് ഏറ്റെടുക്കാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് ആന്ധ്രാപ്രദേശിലെ ഹൈദരാബാദില്‍ വച്ചായിരുന്നു. പോളിറ്റ് ബ്യൂറോയിലെ ബംഗാള്‍ ആധിപത്യം പൂര്‍ണമായി ഇല്ലാതായി മലയാളികള്‍ പൊളിറ്റ് ബ്യൂറോയില്‍ ഭൂരിപക്ഷത്തിലേക്ക് കടക്കുന്ന സാഹചര്യവും അടുത്ത പാര്‍ട്ടി സമ്മേളനത്തോടെ സംജാതമാവുകയാണ്.
ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടങ്ങി ഏരിയാസമ്മേളനം, ജില്ലാ സമ്മേളനം, സംസ്ഥാന സമ്മേളനം എന്നിവയ്ക്കു ശേഷമാണ് സിഒരാഴ്ച നീളുന്ന ദേശീയ സമ്മേളനമായ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക. പാര്‍ട്ടി കോണ്‍ഗ്രസില്‍ ആലോചനകള്‍, ചര്‍ച്ചകള്‍ ,വിമര്‍ശനങ്ങള്‍, വിലയിരുത്തലുകള്‍ എന്നിവയ്ക്കുശേഷം പുതിയ പാര്‍ട്ടി സെക്രട്ടറിയെയും പോളിറ്റ്ബ്യൂറോ അംഗങ്ങളെയും തെരഞ്ഞെടുത്തശേഷം വന്‍ശക്തി പ്രകടനത്തോടെയാണ് സമ്മേളനം സമാപിക്കുക.
കേരള ഘടകത്തില്‍ വിഎസ് അച്യുതാനന്ദന്റെ ഗ്രൂപ്പും വിഭാഗീയതയും ഇല്ലാതായി പിണറായി എന്ന ഒറ്റയാനിലേക്ക് സിപിഎം അധികാരം എത്തിപ്പെട്ട സാഹചര്യത്തിലാണ് അടുത്ത പാര്‍ട്ടി കോണ്‍ഗ്രസിന് കേരളം വേദിയാകുന്നത്.
"
https://www.facebook.com/Malayalivartha
























