ആന്റിജൻ സെൽഫ് ടെസ്റ്റ് കിറ്റിന് ഐസിഎംആർ അംഗീകാരം... മൂക്കിലെ സ്രവം ഉപയോഗിച്ചാണ് പരിശോധന. ഗൂഗിൾ പ്ലേസ്റ്റോറിലോ ആപ്പിൾ സ്റ്റോറിലോ ഡൗൺലോഡ് ചെയ്യാവുന്ന മൊബൈൽ ആപ്പിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രകാരം ടെസ്റ്റ് നടത്താനാണ് അനുമതി...റിസള്‍ട്ട് 15 മിനിട്ടിനുള്ളില്‍ ലഭ്യമാകും

കൊറോണ പരിശോധന ഇനി വീട്ടിലിരുന്നും സ്വയം ചെയ്യാൻ സാധിക്കുന്ന റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റിന് ഐസിഎംആർ അംഗീകാരം നൽകി. കൊവിസെൽഫ് എന്ന കിറ്റ് ഉടൻ പൊതുവിപണിയിൽ ലഭ്യമാക്കും. രോഗലക്ഷണം ഉള്ളവർക്കും രോഗികളുമായി അടുത്ത സമ്പർക്കമുള്ളവർക്കും മാത്രമേ ടെസ്റ്റ്കിറ്റ് ഐസിഎംആർ നിർദ്ദേശിക്കുന്നുള്ളൂ.. രോഗലക്ഷണം ഉള്ളവര്‍ക്കും രോഗികളുമായി അടുത്ത സമ്ബര്‍ക്കമുള്ളവര്‍ക്കും മാത്രമേ ടെസ്റ്റ്കിറ്റ് ഐസിഎംആര്‍ നിര്‍ദേശിക്കുന്നുള്ളൂ.
കിറ്റിനൊപ്പം നല്‍കിയിരിക്കുന്ന നിര്‍ദേശമനുസരിച്ച് പരിശോധന സ്വയം നടത്താം. മൂക്കിലെ സ്രവം ഉപയോഗിച്ചാണ് പരിശോധന. ഗൂഗിൾ പ്ലേസ്റ്റോറിലോ ആപ്പിൾ സ്റ്റോറിലോ ഡൗൺലോഡ് ചെയ്യാവുന്ന മൊബൈൽ ആപ്പിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രകാരം ടെസ്റ്റ് നടത്താനാണ് അനുമതി.റിസള്‍ട്ട് 15 മിനിട്ടിനുള്ളില്‍ ലഭ്യമാകും.
ടെസ്റ്റ് നടത്തിയശേഷം ടെസ്റ്റ് സ്ട്രിപ്പിന്റെ പടമെടുത്ത് ഫോണിൽ സൂക്ഷിക്കണമെന്ന് നിർദേശമുണ്ട് .പരിശോധനഫലം തത്സമയം അധികൃതര്‍ക്കും ലഭ്യമാകും വിധമാണ് ആപ്പിന്‍റെ ക്രമീകരണം. ആപ്പ് ഉപയോഗിക്കുന്നവരുടെ സ്വകാര്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ഐസിഎംആര്‍ അറിയിച്ചു
ഹോം ടെസ്റ്റില്‍ പോസിറ്റീവായ എല്ലാവരെയും രോഗബാധിതരായി കണക്കാക്കാം.ആവര്‍ത്തിച്ചുള്ള പരിശോധന ആവശ്യമില്ല ... എന്നാല്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവ് കാണിക്കുന്ന രോഗലക്ഷണമുള്ള വ്യക്തികള്‍ ആർ ടി പി സി ആര്‍ പരിശോധിക്കണം
പൂനെയിലെ മൈ ലാബ് സിസ്‌കവറി സൊലൂഷന്‍സ് നിര്‍മിച്ച കിറ്റിനാണ് നിലവില്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. ഒരു കിറ്റിന്റെ വില 250 രൂപയാണ്. പരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കുന്നവര്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് ഐസിഎംആര്‍ നിര്‍ദേശിച്ചു. കിറ്റ് യഥേഷ്ടം ലഭ്യമാകുന്നതോടെ പരിശോധന നിരക്ക് കൂട്ടികൊണ്ട് കൊവിഡ് രോഗത്തെ നിയന്ത്രിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.
https://www.facebook.com/Malayalivartha























