കോവിഡ് വ്യാപനം നേരിടുന്നതിൽ ദയനീയമായി പരാജയപ്പെട്ട ആരോഗ്യമന്ത്രിയെ മാറ്റാൻ, പി.ആർ ഭീഷണിയെ വകവയ്ച്ചില്ല : മുഖ്യമന്ത്രി കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു: ഞെട്ടിക്കുന്ന പ്രതികരണവുമായി സന്ദീപ് വാര്യർ

പിണറായി മന്ത്രിസഭയുടെ രണ്ടാമൂഴത്തിൽ കെ കെ ശൈലജ ടീച്ചർ ഇല്ല എന്ന വാർത്ത കേരളം അതീവ ഞെട്ടലോടെയാണ് അറിഞ്ഞത്. ബഹുഭൂരിപക്ഷം ആൾക്കാരും ഈ തീരുമാനത്തിനോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. പുതുമുഖങ്ങളെ മന്ത്രിമാർ ആക്കുമെങ്കിലും ആരോഗ്യവകുപ്പ് കെ കെ ശൈലജ ടീച്ചറുടെ കയ്യിൽ നിന്നും തട്ടിപ്പറിച്ച് മറ്റൊരാളെ ആ സ്ഥാനത്തേക്ക് കൊണ്ടുവരും എന്ന് ആരും സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.
പരക്കെ വിമർശനവും പ്രതിഷേധവും ഈ തീരുമാനത്തിൽ ഉയർന്നിരുന്നു. പ്രതിപക്ഷ നേതാക്കന്മാർ പോലും ഈ തീരുമാനത്തിൽ കെ കെ ശൈലജ ടീച്ചറിനെ അനുകൂലിച്ച് അഭിപ്രായങ്ങൾ പറഞ്ഞിരുന്നു. ഇപ്പോളിതാ അതിൽ നിന്ന് വ്യത്യസ്തമായി ഒരു കുറുപ്പ് പങ്കുവെച്ചിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് വാര്യർ.പിണറായി വിജയനെ ഈ തീരുമാനത്തിൽ അഭിനന്ദിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:
മന്ത്രിസഭാ രൂപീകരണം മുഖ്യമന്ത്രിയുടെ അവകാശമാണ് . കോവിഡ് വ്യാപനം നേരിടുന്നതിൽ ദയനീയമായി പരാജയപ്പെട്ട ആരോഗ്യമന്ത്രിയെ
മാറ്റാൻ, പി.ആർ ഭീഷണിയെ വകവയ്ക്കാതെ മുഖ്യമന്ത്രി കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു.
ബിജെപി നേതാവ് കെ സുരേന്ദ്രൻ അടക്കമുള്ളവർ ഷൈലജ ടീച്ചറിനെ അനുകൂലിച്ച് രംഗത്തു വന്നപ്പോഴാണ് ഇത്തരത്തിൽ ഒരു വ്യത്യസ്തമായ പ്രതികരണം സന്ദീപ് വാര്യർ നടത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























