പതിനഞ്ചാമത് കേരള നിയമസഭയുടെ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 25ന്

പതിനഞ്ചാമത് കേരള നിയമസഭയുടെ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 25ന് നടക്കും. സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി എം ബി രാജേഷിനെ എല്‍ ഡി എഫ് നേരത്തേ തന്നെ തിരഞ്ഞെടുത്തിട്ടുണ്ട്.
സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടത്തി ഔദ്യോഗികമായി പ്രഖ്യാപനം വരുന്നത് വരെ സഭാ നടപടികള്‍ നിയന്ത്രിക്കാന്‍ പ്രോടെം സ്പീക്കറെ ഇന്ന് വൈകുന്നേരം ചേരുന്ന മന്ത്രിസഭായോഗം തിരഞ്ഞെടുക്കും.
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി....
പ്രോടെം സ്പീക്കറുടെ നേതൃത്വത്തിലാകും എം എല്‍ എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക.
നിയമസഭാ സമ്മേളനം ചേരുന്ന തിങ്കളാഴ്ചയാണ് എം എല്‍ എമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും നിയമസഭാ സമ്മേളനം നടക്കുക.
https://www.facebook.com/Malayalivartha























