മൊണോക്കോയെ 2-0ത്തിന് തകര്‍ത്ത് വീണ്ടും ഫ്രഞ്ച് കപ്പ് കീരിടം നേടി പി.എസ്.ജി

മൊണോക്കോയെ 2-0ത്തിന് തകര്‍ത്ത് വീണ്ടും ഫ്രഞ്ച് കപ്പ് കീരിടം നേടി പി.എസ്.ജി. മൗറോ ഇക്കാര്‍ഡി(19), എംബാപ്പ(81) എന്നിവരാണ് പി.എസ്.ജിക്കായി ഗോളുകള്‍ നേടിയത്.
കഴിഞ്ഞ ഏഴ് സീസണുകള്‍ക്കിടെ ആറ് ഫ്രഞ്ച് കപ്പ് കിരീടങ്ങളും പി.എസ്.ജിയാണ് സ്വന്തമാക്കിയത്. 2015ന് ശേഷം എല്ലാ സീസണുകളിലും അവര്‍ ഫൈനലിലെത്തി.
കോച്ച് മൗറീഷ്യോ പോച്ചെലിനോക്ക് കീഴിലുള്ള രണ്ടാം കിരീട നേട്ടമാണ് പി.എസ്.ജിയുടേത്. ജനുവരിയില്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയതും പൊച്ചെല്ലിനോയുടെ കീഴിലാണ്.
വലിയൊരു ടീമിന്റെ പ്രവര്‍ത്തനമാണ് ടീമിനെ കിരീട നേട്ടത്തിലെത്തിച്ചതെന്നും പിന്തുണച്ച ആരാധകര്‍ക്ക് നന്ദി രേഖപ്പെടുത്തുകയാണെന്നും പി.എസ്.ജി താരം എംബാപ്പ.
"
https://www.facebook.com/Malayalivartha























