വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുന്നവരുടെ എണ്ണം കുറച്ചു; സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 240 കസേരകള്‍ മാത്രം, തീരുമാനം വിവിധ കോണുകളിൽ നിന്നും എതിർപ്പുകൾ ഉയർന്നതോടെ

സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കുറച്ച് സര്‍ക്കാര്‍. കൊവിഡ് വൈറസ് വ്യാപനത്തിനിടയിലും 500 പേരെ പങ്കെടുപ്പിച്ച് കൊണ്ട് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്നും എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 240 പേര്‍ക്കുള്ള കസേരകള്‍ മാത്രമാകും ഉണ്ടാകുക.
ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കണം സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടത്തേണ്ടതെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 240 ആയി കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
800 പേരെ പങ്കെടുപ്പിച്ചു കൊണ്ട് സത്യപ്രതിജ്ഞ നടത്താനായിരുന്നു ആദ്യം സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നത്. എതിര്‍പ്പുകള്‍ ശക്തമായതോടെ ആളുകളുടെ എണ്ണം 500 ആയി കുറയ്ക്കുകയായിരുന്നു. എന്നാല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് 500 പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്തുന്നതിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നു. ഇതോടെയാണ് ആളുകളുടെ എണ്ണം കുറയ്ക്കാമെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്.
https://www.facebook.com/Malayalivartha























