പ്രോട്ടോകോൾ ലംഘനം തുടർന്ന് മുഖ്യമന്ത്രിയും പാർട്ടി പ്രവർത്തകരും....പുന്നപ്രയിലെയും, വയലാറിലെയും രക്ഷസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയും സംഘവും പുഷ്പാർച്ചന നടത്തിയത് സാമൂഹിക അകലം പാലിക്കാതെ

കൊറോണ രോഗവ്യാപനത്തിൽ കേരളം നമ്പർ വണ്ണായി തുടരുമ്പോഴും പ്രോട്ടോകോൾ ലംഘനം തുടർന്ന് മുഖ്യമന്ത്രിയും പാർട്ടി പ്രവർത്തകരും. പുന്നപ്രയിലെയും, വയലാറിലെയും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്താൻ സംഘടിപ്പിച്ച ചടങ്ങിൽ സാമൂഹിക അകലം പാലിക്കാതെയായിരുന്നു മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ പങ്കെടുത്തത്. അനുവദനീയമായ എണ്ണത്തിൽ കൂടുതൽ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
എല്ലാ കാലത്തും കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ അധികാരത്തിലേറും മുന്‍പ് രക്തസാക്ഷികള്‍ക്ക് ആദരം അര്‍പ്പിക്കാറുണ്ട്. ഇത്തവണ കോവിഡ് സാഹചര്യത്തിലും പതിവ് തെറ്റിച്ചില്ല... കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല എന്നായിരുന്നു പറഞ്ഞിരുന്നത്
എന്നാൽ രാവിലെയോടെ പുന്നപ്രയിലെയും, വയലാറിലെയും രക്ഷസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്താൻ മുഖ്യമന്ത്രിയും സംഘവും എത്തിയപ്പോൾ ഒരു കൂട്ടം സിപിഎം പ്രവർത്തകരാണ് അദ്ദേഹത്തെ മണ്ഡപത്തിലേക്ക് ആനയിച്ചത്. നിയുക്ത മന്ത്രിമാരും പാർട്ടി പ്രവർത്തകരുമായി നൂറിലധികം ആളുകളാണ് ചടങ്ങിൽ പങ്കെടുത്തത്.
രക്തസാക്ഷി മണ്ഡപങ്ങളിൽ പുഷ്പ ചക്രം അർപ്പിക്കുമ്പോൾ പ്രവർത്തകർ കൂട്ടം കൂടി നിന്നാണ് മുദ്രാവാക്യം വിളിച്ചത്. മുഖ്യമന്ത്രിയ്ക്ക് ശേഷം മറ്റ് പ്രവർത്തകർ പുഷ്പാർച്ചന നടത്തിയത് കൂട്ടത്തോടെയായിരുന്നു. അതേസമയം പരിപാടിയുടെ വേദിയിൽ കസേരകൾ പേരിന് സാമൂഹിക അകലം പാലിച്ച് സ്ഥാപിച്ചിരുന്നു.
ഇടത് സർക്കാരിന്റെ എകെജി സെന്ററിലെ വിജയാഘോഷവും, സത്യപ്രതിജ്ഞാ ചടങ്ങും വലിയ വിവാദമായി നിൽക്കുന്നതിനിടെയാണ് വീണ്ടും പ്രാട്ടോകോൾ ലംഘനം ഉണ്ടാകുന്നത്. രാഷ്ട്രീയ പരിപാടികളിലും, ചടങ്ങുകളിലും 20 ൽ കൂടുതൽ ആളുകൾ പങ്കെടുക്കരുതെന്നാണ് സർക്കാർ നിർദ്ദേശം. എന്നാൽ ഇതുൾപ്പെടെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയാണ് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ തന്നെ പരിപാടി നടന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha























