സൗഹൃദങ്ങളുടെ തിരഞ്ഞെടുപ്പിൽ ഇത്രമേൽ സൂക്ഷ്മത പുലർത്തുന്ന ഒരാളെ താൻ ഇതുവരെ കണ്ടിട്ടില്ല: അവർക്കുവേണ്ടി സമയം കണ്ടെത്തുന്നതുപോലും എങ്ങനെയെന്ന് തനിക്കിന്നും അദ്ഭുതമാണ് : മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചുള്ള ഓർമ്മകൾ പങ്കിട്ട് നടൻ മോഹൻലാൽ

മുഖ്യമന്ത്രി പിണറായി വിജയൻ ആ തീരുമാനങ്ങൾ വളരെയധികം സൂക്ഷിച്ചേ എടുക്കുകയുള്ളൂ. അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു അനുഭവം പങ്കുവെച്ച് നടൻ മോഹൻലാൽ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. പിണറായി വിജയൻ തന്നെ അത്ഭുതപ്പെടുത്തിയ നിമിഷങ്ങളും മോഹൻലാൽ ഓർത്തെടുക്കുന്നു.
തനിക്ക് അദ്ഭുതം തോന്നിയിട്ടുള്ളതു പിണറായി വിജയൻ സഖാവിന്റെ സുഹൃദ്ബന്ധങ്ങളെക്കുറിച്ചാണ്. എനിക്കും അദ്ദേഹത്തിനുമായി മൂന്നോ നാലോ പൊതുസുഹൃത്തുക്കളുണ്ട്. അദ്ദേഹത്തെക്കൊണ്ടു ഒരു കാര്യവും സാധിക്കാനില്ലാത്ത സാധാരണ മനുഷ്യർ ആണെന്ന് അദ്ദേഹം പറഞ്ഞു. പിണറായിക്കും അവരെക്കൊണ്ട് ഒന്നും സാധിക്കാനില്ല. കാണുമ്പോൾ ഈ സുഹൃത്തുക്കളുടെ കാര്യം ചോദിക്കും. സംസാരിച്ചിരുന്നുവെന്നു പറയും.
എങ്ങനെയാണ് ഇവർ അദ്ദേഹത്തിന്റെ സുഹൃത്തായതെന്ന് തനിക്ക് ഒരു പിടിയും കിട്ടിയിട്ടില്ല എന്നും മോഹൻലാൽ പറഞ്ഞു. അവർക്കു രാഷ്ട്രീയമോ വലിയ സ്വാധീനങ്ങളോ ഇല്ല. അവർ ഇടപെടുന്ന മേഖലുമായി പിണറായി സഖാവിനും ബന്ധമില്ല. കേരളത്തിനകത്തും പുറത്തും ഇന്ത്യയ്ക്കു പുറത്തും ഇത്തരം സൗഹൃദങ്ങൾ അദ്ദേഹത്തിനുണ്ട്. അവരിൽ ചിലരെക്കുറിച്ചെനിക്കറിയാം. ആ നല്ല ഹൃദയങ്ങളെ കൂടെ നിർത്തുന്നതിന്റെ പോസിറ്റീവ് ഫീൽ അദ്ദേഹത്തിനു കിട്ടുന്നുണ്ടാകണം എന്നും മോഹൻലാൽ വ്യക്തമാക്കി. സൗഹൃദങ്ങളുടെ തിരഞ്ഞെടുപ്പിൽ ഇത്രമേൽ സൂക്ഷ്മത പുലർത്തുന്ന ഒരാളെ താൻ ഇതുവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം ഓർമ്മിച്ചു.
"എവിടെവച്ചാണ് ഇവരെ കണ്ടുമുട്ടിയതെന്നും എങ്ങനെയാണു കൊഴിഞ്ഞുപോകാതെ സൂക്ഷിക്കുന്നതെന്നും ചോദിക്കണമെന്നു തോന്നിയിട്ടുണ്ട്. അവർക്കുവേണ്ടി സമയം കണ്ടെത്തുന്നതുപോലും എങ്ങനെയെന്ന് തനിക്കിന്നും അദ്ഭുതമാണെന്നും മോഹൻലാൽ പറഞ്ഞു.‘വിജയനാ, എന്തൊക്കെയുണ്ടടോ, പറ’ എന്നു പിണറായി വിജയൻ വിളിച്ചു ചോദിക്കുന്ന ഒരാളെക്കുറിച്ചു ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ. ആ സൗഹൃദങ്ങളാണ് അദ്ദേഹത്തോടുള്ള എന്റെ ഇഷ്ടത്തിന് കാരണം എന്ന് മോഹൻലാൽ വ്യക്തമാക്കി. മാത്രമല്ല പിണറായി വിജയനെക്കുറിച്ച് വി.ഡി. സതീശൻ എം എൽ എ പറഞ്ഞതും ശ്രദ്ധേയമാവുകയാണ്.
മഹാപ്രളയത്തിന്റെയും കോവിഡ് മഹാമാരിയുടെയും കാലത്തു ചില കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി താൻ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ചിട്ടുണ്ട്; പലവട്ടം. ഒന്നുകിൽ അദ്ദേഹം തന്നെ ഫോണെടുക്കും. അല്ലെങ്കിൽ 10 മിനിറ്റിനകം തിരിച്ചുവിളിക്കും. എന്നിട്ടു പറയുന്ന കാര്യം ശ്രദ്ധിക്കും. അതിനുശേഷം ഒരു മറുപടി അദ്ദേഹമോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ നമ്മെ അറിയിക്കും. അതെന്നെ തീർച്ചയായും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. സംസാരിച്ചാൽ ‘യെസ്’ എന്നോ ‘നോ’ എന്നോ പറയും. ‘നോ’ എന്നാണു പറയുന്നതെങ്കിൽ അതിന്റെ കാരണവും വ്യക്തമായി പറയും. യെസ് ആണെങ്കിൽ ‘അതു ഗൗരവമുള്ള കാര്യമാണ്, അതു ശരിയാണ്’ എന്നു പറയും. എന്നിട്ടു വേണ്ട നടപടി സ്വീകരിക്കും.
എന്തായാലും വിളിച്ചാൽ ഒരു തീരുമാനം ഉണ്ടാകും. രാഷ്ട്രീയ നേതാവ്, മുഖ്യമന്ത്രി എന്നീ നിലകളിൽ എനിക്ക് അദ്ദേഹത്തോട് അടുപ്പം തോന്നിച്ച ഒരു ഘടകമാണിതെന്നായിരുന്നു വിഡി സതീശൻ പറഞ്ഞത്.
അതേസമയം ഇന്നുച്ചയ്ക്ക് പിണറായി സർക്കാർ സത്യപ്രതിജ്ഞ നടത്തും.
കോവിഡ് പശ്ചാത്തലത്തിൽ, ഹൈക്കോടതി ഇടപെടലിന്റെകൂടി അടിസ്ഥാനത്തിൽ പരമാവധി കുറച്ചുപേരെ മാത്രം പങ്കെടുപ്പിച്ചായിരിക്കും സത്യപ്രതിജ്ഞ നടക്കുന്നത്തി. രുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയ പന്തലിലാണ് ചടങ്ങ്. ആയിരംപേർക്ക് സാമൂഹിക അകലം പാലിച്ച് ഇരിക്കാവുന്ന പന്തലാണിത്. പ്രതിപക്ഷത്തെ ജനപ്രതിനിധികൾ ഉൾപ്പെടെ 500 പേർക്കാണ് ക്ഷണക്കത്ത് നൽകിയത്. പ്രതിപക്ഷം പങ്കെടുക്കില്ല.
https://www.facebook.com/Malayalivartha























