പിണറായി വിജയനായ ഞാൻ... തലയെടുപ്പോടെ സത്യപ്രതിജ്ഞ ചെയ്ത് പിണറായിയും പടയാളികളും...

ചരിത്രം സൃഷ്ടിച്ച് തുടർഭരണം നേടിയ ഇടതു മുന്നണി സർക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾ തുടങ്ങി കഴിഞ്ഞു. മുഖ്യമന്ത്രിയായി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ ആരിഫ് മുഹമ്മദ്ഖാനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
തുടര്‍ന്ന് റെക്കോര്‍ഡില്‍ ഒപ്പുവച്ച ശേഷം വേദിയില്‍ പ്രത്യേകം നിശ്ചയിച്ച കസേരയില്‍ ഇരുന്നു. മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ കഴിഞ്ഞു. സത്യപ്രതിജ്ഞക്ക് ശേഷം മന്ത്രിമാർ സെക്രട്ടേറിയറ്റിലെത്തി ആദ്യ മന്ത്രിസഭായോഗത്തിൽ പങ്കെടുക്കും.
17 പുതുമുഖങ്ങളുമായി പുതുചരിത്രം രചിക്കുകയാണ് രണ്ടാം പിണറായി മന്ത്രിസഭ. സത്യപ്രതിജ്ഞക്ക് പിന്നാലെ ഗവർണർ വകുപ്പുകൾ സംബന്ധിച്ച വിജ്ഞാപനം ഇറക്കും.
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റു. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന പ്രൗഢ ഗംഭീര ചടങ്ങില്‍ വൈകിട്ട് 3.40 ഓടെയായിരുന്നു മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ. സഗൗരവത്തിലായിരുന്നു പ്രതിജ്ഞ നടത്തിയത്. സി.പി.ഐ കക്ഷി നേതാവ് കെ. രാജനാണ് രണ്ടാമത് പ്രതിജ്ഞ ചൊല്ലിയത്.
സത്യപ്രതിജ്ഞയ്ക്ക് ഗവര്‍ണര്‍ ക്ഷണിച്ചതോടെ സീതറാം യെച്ചൂരിയേയും കോടിയേരി ബാലകൃഷ്ണനേയും അഭിവാദ്യം ചെയ്ത ശേഷമായിരുന്നു മുഖ്യമന്ത്രി വേദിയിലേക്ക് എത്തിയത്. 1,821 ദിവസം ദിവസം മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്ന പിണറായി വിജയന്‍ ഇത്തവണ അച്യുത മേനോനും ഇ.കെ നായനാരും ഉണ്ടാക്കിയ റെക്കോര്‍ഡ് ഇതോടെ തിരുത്തി കുറിക്കും.
നിരവധി ഗായകരും സംഗീതജ്ഞരും പങ്കെടുത്ത നവകേരള ഗീതാജ്ഞലിയോടെയാണ് ചടങ്ങ് തുടങ്ങിയത്. മൂന്നു മണിയോടെ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ എത്തിയ മുഖ്യമന്ത്രി ചടങ്ങിനെത്തിവരെയെല്ലാം നേരില്‍ കണ്ടില്‍ അഭിവാദ്യം സ്വീകരിച്ചശേഷമാണ് ചരിത്ര നിമിഷത്തിലേക്ക് നടന്നുകയറിയത്.
വിവിധ സേനകളുടെ പ്രതിനിധികള്‍, മുന്‍മന്ത്രിമാര്‍ മത-സമുദായ മേലധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, വിവിധ കക്ഷി നേതാക്കള്‍ തുടങ്ങിയ സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവരെല്ലാം ചടങ്ങില്‍ സാക്ഷികളാന്‍ എത്തിയിരുന്നു.
സത്യപ്രതിജ്ഞയ്ക്ക് ശേഷം മന്ത്രിമാര്‍ക്ക് പോകുന്നതിനുള്ള ഔദ്യോഗിക വാഹനങ്ങളും സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ എത്തിയിരുന്നു. മുന്‍ഗണന ക്രമം അനുസരിച്ച് അറിയിപ്പ് ലഭിക്കുന്നത് പ്രകാരമായിരുന്നു സതയപ്രതിജ്ഞ വേദിയില്‍ നിന്ന് മന്ത്രിമാര്‍ പുറത്തേക്ക് പോകുന്നത്.
3.35 ഓടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനവ്യൂഹം സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി പി.വി മജോയ്, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് ഗവര്‍ണറെ സ്വീകരിച്ചു.
തുടർന്ന് മന്ത്രിമാരിൽ ആദ്യ ഊഴം സിപിഐയിലെ കെ രാജനായിരുന്നു. പിന്നാലെ കേരള കോൺഗ്രസ് എമ്മിലെ റോഷി അഗസ്റ്റിൻ, ജനതാദൾ എസിലെ കെ കൃഷ്ണൻകുട്ടി, എൻസിപിയിലെ എകെ ശശീന്ദ്രൻ, ഐഎൻഎല്ലിന്റെ അഹമ്മദ് ദേവർ കോവിൽ തുടങ്ങിയവർ സത്യപ്രതിജ്ഞ ചെയ്തു.
അള്ളാഹുവിന്റെ നാമത്തിലാണ് അഹമ്മദ് ദേവർ കോവിൽ സത്യപ്രതിജ്ഞ ചെയ്തത്. ഇതിന് പിന്നാലെ ജനാധിപത്യ കേരള കോൺഗ്രസിലെ ആന്റണി രാജുവും ഇടതു സ്വതന്ത്രനായി മത്സരിച്ച വി അബ്ദുറഹിമാനും ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. സിപിഐയുടെ ജി ആർ അനിലും സിപിഎമ്മിലെ കെ എൻ ബാലഗോപാലും ഡോ ആർ ബിന്ദുവും സിപിഐയിലെ ജെ ചിഞ്ചുറാണിയും സഗൗരവം സത്യപ്രതിജ്ഞ ചെയ്തു.
തുടർന്ന് എം എൻ ഗോവിന്ദൻ, മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണൻ, പി രാജീവ്, സജി ചെറിയാൻ, വി ശിവൻകുട്ടി, വി എൻ വാസവൻ, വീണ ജോർജ് എന്നിവരും ഗവർണർക്ക് മുന്നിൽ സത്യപ്രതിജ്ഞ ചെയ്തു.
5.30 ഓടെ ആദ്യ മന്ത്രിസഭാ യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരും. കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍, ഹൈക്കോടതിയുടെ നിർദേശം പാലിച്ച് പരമാവധി കുറച്ചുപേരെ മാത്രം പങ്കെടുപ്പിച്ചാണ് സത്യപ്രതിജ്ഞ നടന്നത്.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പന്തലിലാണ് ചടങ്ങ്. പ്രതിപക്ഷത്തെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ 500 പേര്‍ക്കാണ് ക്ഷണക്കത്ത് നല്‍കിയത്. പ്രതിപക്ഷം പങ്കെടുത്തില്ല.
https://www.facebook.com/Malayalivartha






















