Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

മെയ് മാസ പുലരികള്‍ വല്ലാത്തൊരു നോവാണ്.. അന്നൊരു മെയ് മാസത്തില്‍ ആണ് ഞാനും അവളും ജനിച്ചത്... ലിനിയുടെ ഓര്‍മയില്‍ സജീഷ്

21 MAY 2021 08:03 PM IST
മലയാളി വാര്‍ത്ത

നിപ പ്രതിരോധ പ്രവര്‍ത്തനത്തിനിടെയാണ് സിസ്റ്റര്‍ ലിനി ഈ ലോകത്തില്‍ നിന്നും യാത്രയായത്. എന്നാല്‍ സിസ്റ്റര്‍ ലിനി എന്ന മാലാഖയെ കേരളക്കര ഒരിക്കലും മറക്കില്ല. സിസ്റ്റര്‍ ലിനി ഈ ലോകത്തോട് വിടപറഞ്ഞിട്ട് മൂന്ന് വര്‍ഷമാകുന്നു. മക്കളെയും നെഞ്ചോടടുക്കി നികത്താനാകാത്ത ആ വിടവിനെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ് ഭര്‍ത്താവ് സജീഷ്.

സജീഷിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും മെയ് 21.

കൊഞ്ചിച്ചും ലാളിച്ചും മതിവരാതെ ഞങ്ങളുടെ കുഞ്ഞുമക്കളെ വിട്ട് അകാലത്തില്‍ പൊലിഞ്ഞുപോയ പ്രിയപ്പെട്ടവള്‍. എത്ര വേഗമാണ് ശൂന്യത നിറഞ്ഞത്. കരഞ്ഞു തീര്‍ത്ത രാത്രികള്‍.. ഉറക്കമകന്ന ദിവസങ്ങള്‍. സിദ്ധു മോന്‍ അമ്മയെ തിരഞ്ഞ് നടന്നപ്പോള്‍ നിസ്സഹായതയോടെ നോക്കി നിന്ന നിമിഷങ്ങള്‍.. അമ്മ ഇനി വരില്ല എന്നും അമ്മ ആകാശത്തിലേക്ക് പോയെന്നും പറഞ്ഞ് സിദ്ധുവിനെ ആശ്വസിപ്പിക്കുന്ന കുഞ്ഞുവിന്റെ പക്വതയും.. നിപ്പ എന്ന മഹാമാരിയുടെ ഒറ്റപ്പെടുത്തല്‍. ഒരു നാട് മുഴുവന്‍ ഒറ്റക്കെട്ടായ് ചെറുത്ത് നിന്നത്. .. 'ലിനിയുടെ മക്കള്‍ കേരളത്തിന്റെ മക്കളാണ്' എന്ന മുഖ്യമന്ത്രിയുടെ വാക്ക്.. രാഷ്ട്രീയത്തിനും മതത്തിനും അതീതമായി എല്ലാ വിഭാഗം ജനങ്ങളും ഞങ്ങളെ മാറോട് ചേര്‍ത്ത നിമിഷങ്ങള്‍. ലിനി ബാക്കി വച്ച് പോയ അനശ്വരമായ ഓര്‍മ്മകളെ ലോകം മുഴുവന്‍ നെഞ്ചില്‍ ഏറ്റിയത്. അവളിലൂടെ മഹനീയമാക്കപ്പെട്ട നഴ്‌സ് എന്ന പദം.
നിപ കണ്ട് പകച്ചു പോയ ആദ്യ നിമിഷവും മറ്റൊരു മഹാമാരി വന്നപ്പോള്‍ പൊരുതി നിക്കാന്‍ നേടിയ ആത്മവിശ്വാസവും ഇന്ന് അവളുടെ ഓര്‍മകള്‍ക്ക് ശക്തി പകരുന്നു.. ലിനി. ഇന്ന് നിന്റെ പിന്‍ഗാമികള്‍ ഹൃദയത്തില്‍ തൊട്ട് പറയുന്നു 'ലിനി നീ ഞങ്ങള്‍ക്ക് ധൈര്യമാണ്, അഭിമാനമാണ്, പ്രചോദനമാണ്' എനിക്ക് ഉറപ്പാണ് ലിനി.. 'മാലാഖമാര്‍' എന്ന പേരിന് അതിജീവനം എന്നര്‍ത്ഥം നല്കിയതില്‍ നിന്റെ പങ്ക് വളരെ വലുതാണ്. അവരെ ചേര്‍ത്ത് പിടിക്കണം എന്ന് ലോകത്തെ ഓര്‍മ്മിപ്പിക്കുന്നതില്‍ നിന്റെ സേവനം വലിയൊരു പാഠമാണ്. മെയ് മാസ പുലരികള്‍ വല്ലാത്തൊരു നോവാണ്.. അന്നൊരു മെയ് മാസത്തില്‍ ആണ് ഞാനും അവളും ജനിച്ചത്. മെയ്മാസത്തില്‍ തന്നെ യാണ് മാലാഖമാരുടെ ദിനവും.. അന്നൊരു മെയ് മാസത്തില്‍ ആണ് അവളു ഞങ്ങളെ വിട്ടു പോയതും.. അവളില്ലാത്ത ശൂന്യതയില്‍ നിന്ന് ഇടയ്‌ക്കൊക്കെ മനസ്സ് തിരയുന്ന ഏട്ടാ.. എന്നൊരു വിളി.. എന്നിരുന്നാലും ലിനി. നീ ഞങ്ങള്‍ക്ക് അഭിമാനം ആണ്. നിന്റെ ഓര്‍മകള്‍ക്ക് മരണമില്ല. നിന്റെ പോരാട്ടത്തിന് മറവിയില്ല.. ലിനി, നീ കൂടെ ഇല്ല എന്നയാഥാര്‍ത്ഥ്യത്തിന്റെ ഇടയിലും നിന്നെ ഓര്‍ത്ത് അഭിമാനിക്കാന്‍ ഇതില്‍ കൂടുതല്‍ എന്തു വേണം..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends