Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

തലവേദന തീരുന്നില്ല... എഎ റഹീമിനെതിരെ വെല്ലുവിളി നടത്തിയതോടെ കൂട്ടത്തോടെ ഡിസ് ലൈക്ക് ചെയ്ത് പാര്‍ട്ടിക്കാര്‍; ചത്തതിന് തുല്യമായ ഫേസ് ബുക്ക് പേജ് വീണ്ടും ഉയര്‍ത്തെഴുന്നേറ്റു; ഭയ ഭക്തി ബഹുമാനങ്ങള്‍ കമ്യൂണിസം എന്ന ആശയത്തോടു മാത്രമാണ് അല്ലാതെ ഇന്നലെ പൊട്ടി മുളച്ച വെട്ട് കിളി കൂട്ടങ്ങളോടല്ല

22 MAY 2021 08:50 AM IST
മലയാളി വാര്‍ത്ത

പോരാളി ഷാജിയെന്ന സൈബര്‍ പോരാളിയെ തീര്‍ന്നെന്നും തീര്‍ത്തെന്നും തരത്തിലുള്ള പ്രചരണമാണ് സോഷ്യല്‍ മീഡിയയിലാകെ നടക്കുന്നത്. എന്നാല്‍ അതിനേക്കാള്‍ വേഗത്തില്‍ ഉയര്‍ത്തെഴുന്നേറ്റിരിക്കുകയാണ്.

സിപിഎമ്മിന്റെ സൈബര്‍ മുഖമായിരുന്ന പോരാളി ഷാജിയെ കൂട്ടത്തോടെ അണ്‍ഫോളോ ചെയ്ത് സൈബര്‍ സഖാക്കള്‍ രംഗത്തെത്തി. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീമിനെ പേരെടുത്തുപറഞ്ഞു വിമര്‍ശിച്ചതാണ് ഷാജിക്ക് വിനയായത്. പാര്‍ട്ടിക്കെതിരെ വരുന്ന വിമര്‍ശനങ്ങള്‍ മുഖമില്ലാത്തവരുടെതാണെന്നും പോരാളി ഷാജി നിഗൂഢമായ അജ്ഞാത സംഘമാണെന്നും ചാനല്‍ ചര്‍ച്ചയ്ക്കിടെ റഹീം പറഞ്ഞതാണു ഷാജിയെ പ്രകോപിപ്പിച്ചത്.

 

 

 

റഹീമിന്റെ 'ഗുഡ് സര്‍ട്ടിഫിക്കറ്റും' പാര്‍ട്ടിയുടെ ശമ്പളവും തനിക്കു വേണ്ടെന്നു പറഞ്ഞ് ഷാജി വെല്ലുവിളി ഉയര്‍ത്തിയതിനു പിന്നാലെയാണ് 'വി ലവ് സിപിഎം' ഉള്‍പ്പെടെയുള്ള പേജുകളും സൈബര്‍ സഖാക്കളും പോരാളി ഷാജി പേജ് ഡിസ്‌ലൈക്ക് ചെയ്യാന്‍ ആവശ്യപ്പെട്ട് പോസ്റ്റുകളിട്ടത്.

ഏഴരലക്ഷത്തോളം ഫോളോവേഴ്‌സുണ്ടായിരുന്ന പേജിലെ ഫോളോവര്‍മാരില്‍ പതിനായിരത്തോളം പേര്‍ ഈ ആഹ്വാനം വന്ന് ആദ്യ മൂന്നു മണിക്കൂറിനിടെത്തന്നെ ഡിസ്‌ലൈക്കടിച്ചു. ഇപ്പോള്‍ 7.3 ലക്ഷത്തിലേക്ക് ഫോളോവേഴ്‌സിന്റെ എണ്ണം താഴ്ന്നു.

 



കെ.കെ.ശൈലജയെ മന്ത്രിസ്ഥാനത്തുനിന്നു നീക്കുന്നതായുള്ള തീരുമാനം വന്നയുടന്‍ 'കോപ്പ്' എന്ന് പോസ്റ്റ് ചെയ്തു ഷാജി പ്രതിഷേധിച്ചിരുന്നു. 'മഹാമാരികൊണ്ട് ലോകം വീര്‍പ്പുമുട്ടിയപ്പോഴും ഈ കൊച്ചു കേരളത്തെ മരണത്തില്‍ മുക്കിക്കൊല്ലാതെ പിടിച്ചു നിര്‍ത്താന്‍ ടീച്ചര്‍ വഹിച്ച പങ്ക് അവിസ്മരണീയം. ആരോഗ്യരംഗം പരാജയപ്പെട്ടിരുന്നുവെങ്കില്‍ മരണസംഖ്യ വര്‍ധിക്കുമായിരുന്നു. ഒരു പക്ഷേ, തുടര്‍ഭരണം നഷ്ടപ്പെടുമായിരുന്നു...' ഈ തീരുമാനം ഒരുപാട് അമ്മമനസ്സുകളില്‍ വേദനയുണ്ടാക്കുമെന്നത് തീര്‍ച്ചയാണെന്നും പറഞ്ഞുകൊണ്ട് ഷാജി വീണ്ടും പോസ്റ്റിട്ടു.

പാര്‍ട്ടി തീരുമാനം വന്ന ശേഷം പിജെ ആര്‍മിയും കെ.കെ. ശൈലജയ്ക്കുവേണ്ടി വാദിച്ചു രംഗത്തെത്തിയിരുന്നു. പാര്‍ട്ടി വിമതരല്ല പാര്‍ട്ടിക്കൊപ്പം തന്നെയെന്ന് കുറിച്ചുകൊണ്ട് അതൃപ്തി രേഖപ്പെടുത്തിയെങ്കിലും പണിപാളുമെന്ന് ഉറപ്പായതോടെ പിജെ ആര്‍മി പാര്‍ട്ടി ലൈനിലേക്ക് അതിവേഗം തിരിച്ചെത്തി. സൈബര്‍ സഖാക്കള്‍ കൂട്ടത്തോടെ ഡിസ്‌ലൈക്കടിക്കാന്‍ തുടങ്ങിയതോടെ കഴിഞ്ഞ ദിവസം രാത്രി മൂന്നു മണിക്കൂറിലേറെ സമയം പേജ് അണ്‍പബ്ലിഷാക്കിയിരുന്നു. രാത്രി 12 മണിയോടെ പേജ് വീണ്ടു ലൈവായതോടെ ഡിസ്‌ലൈക്കുകള്‍ തുരുതുരെ എത്തി. ഇതിനിടെ ഗുഡ്‌ബൈ പറഞ്ഞുകൊണ്ടുവന്ന ഷാജിയുടെ പോസ്റ്റിനു താഴെ ഷാജിയെ അനുകൂലിച്ചും പ്രതികൂലിച്ചും അനുശോചനമര്‍പ്പിച്ചും കമന്റുകളും വന്നു നിറഞ്ഞു.

 


ബിനീഷ് കോടിയേരിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ഗുഡ് ബൈ സഖാക്കളെ, കമിങ് സൂണ്‍ എന്നു രേഖപ്പെടുത്തിയ പോസ്റ്റ്. ബിനീഷ് കോടിയേരിയുടെ ടാഗ് പിന്നീട് നീക്കംചെയ്തു.

ഗുഡ് ബൈ പറഞ്ഞു പോയെങ്കിലും രാത്രി വൈകി പേജില്‍ വിശദീകരണക്കുറിപ്പ് പോസ്റ്റ് ചെയ്തുകൊണ്ട് ഷാജി വീണ്ടും രംഗത്തെത്തി. വിശദീകരണം ഇങ്ങനെയാണ്. 'ഭയ ഭക്തി ബഹുമാനങ്ങള്‍ 'കമ്യൂണിസം' എന്ന ആശയത്തോടു മാത്രമാണ്. അല്ലാതെ ഇന്നലെ പൊട്ടി മുളച്ച വെട്ട് കിളി കൂട്ടങ്ങളോടല്ല. അതെപ്പോഴും ഓര്‍മയില്‍ വേണം. സോഷ്യല്‍ മീഡിയയില്‍ എതിരാളികള്‍ മാത്രമുണ്ടായിരുന്ന കാലത്താണ് ഈ പേജ് ഇവിടെ വരുന്നത്. ഇതിലും വലിയ അക്രമണങ്ങളും ഭീഷണികളും പൊങ്കാല പൂരങ്ങളും വന്നിട്ടും ഒരടി പിന്നോട്ട് പോയിട്ടില്ല.. ഒരടി.. പിന്നല്ലേ മക്കളെ ഇന്ന്. ആര്‍എസ്എസ് രാജ്യവ്യാപകമായി ഈ പേജിനെതിരെ ക്യാംപെയ്ന്‍ നടത്തിയിട്ടും നേരം പുലരുന്നത് മുതല്‍ നട്ടപ്പാതിരാ വരെ പോസ്റ്റ് ഇട്ടിട്ടുണ്ട്. അവര്‍ക്കെതിരെ തന്നെ



ഞാന്‍ എന്റെ പേജിലും ഗ്രൂപ്പിലും ഇട്ട് സപ്പോര്‍ട്ട് നല്‍കിക്കൊണ്ടു വന്ന പേജുകള്‍ ഒക്കെ തന്നെയേ ഇപ്പോഴുമിവിടെ ഉള്ളൂ. അല്ലാത്തതും ഉണ്ട്. ഇല്ലെന്നല്ല. ഞാന്‍ ഈ പേജിന് പുറത്ത് ഒരാളെയും തെറി പറയാന്‍ പോയിട്ടില്ല. പാര്‍ട്ടിയുടെ പേരില്‍ ഒരു പെണ്ണിനോടും മര്യാദ വിട്ട് പെരുമാറാന്‍ പോയിട്ടില്ല. വിമര്‍ശനങ്ങളുടെ പേരില്‍ ഒരു സഖാവിനെയും ഭീഷണിപ്പെടുത്തി ഓടിക്കാന്‍ പോയിട്ടില്ല. അതുകൊണ്ട് തന്നെ ആര്‍ക്കു മുന്നിലും തല കുനിക്കുകയുമില്ല.

പിന്നെ സഖാവ് റഹിമിനെതിരെ പറഞ്ഞത്. അദ്ദേഹം ഒരു ഉത്തരവാദപ്പെട്ട നേതാവാണ്. ഒരാളെയും അടച്ചാക്ഷേപിക്കാന്‍ പാടില്ല. അത് സഖാവേ നിങ്ങള്‍ മറന്നു പോയി.. നിങ്ങള്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു.. ഞാനും അങ്ങനെ പറയാന്‍ പാടില്ലായിരുന്നു.. പിന്നെ ഒരു അനുഭാവി, അല്ലെങ്കില്‍ ഒരു പൗരന്‍ എന്ന നിലയ്ക്ക് ഞാനെപ്പോഴും സാധാരണ ജനങ്ങളുടെ അഭിപ്രായമാണ് പറയുക.. അതുകൊണ്ടുതന്നെ വിമര്‍ശനങ്ങളും ഉണ്ടാവും അതിനേക്കാള്‍ ഇരട്ടി നന്മകളും ഈ പേജിലൂടെ തന്നെ നിങ്ങളില്‍ എത്തും.

 



അംഗീകരിക്കാന്‍ കഴിയാത്തവര്‍ ദയവായി ഒഴിഞ്ഞു പോകുമല്ലോ... എന്നായിരുന്നു പോരാളി ഷാജി എഴുതിയത്.

 

 

RL" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends