Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

സത്യവാങ്മൂലം വീണ്ടും... പുറത്തിറങ്ങാന്‍ കഴിയാത്ത ട്രിപ്പിള്‍ ലോക്ഡൗണ്‍ മൂന്ന് ജില്ലകളില്‍ ഒഴിവാക്കി; മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരും; കോവിഡ് ബാധിച്ചു വീടുകളില്‍ കഴിയുന്നവര്‍ പുറത്തു പോകാതെ നോക്കാന്‍ നിരീക്ഷണം ശക്തമാക്കി; പാസോ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലമോ കരുതണം

22 MAY 2021 08:55 AM IST
മലയാളി വാര്‍ത്ത

ഒരാഴ്ചയായി തുടരുന്ന ട്രിപ്പിള്‍ ലോക് ഡൗണ്‍ അവസാനിച്ചു. എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ ഇന്നു രാവിലെ മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒഴിവാക്കി. മലപ്പുറത്തു ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരും. മലപ്പുറം ഒഴികെയുള്ള 3 ജില്ലകളില്‍ കോവിഡ് രോഗ സ്ഥിരീകരണ നിരക്ക് (ടിപിആര്‍) 25 ശതമാനത്തിനു താഴെയാവുകയും സജീവ കേസുകള്‍ കുറയുകയും ചെയ്ത സാഹചര്യത്തിലാണ് സാധാരണ ലോക്ഡൗണിലേക്കു മാറുന്നത്. അതേസമയം കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ ഈ മാസം 30 വരെ നീട്ടി.

കോവിഡ് ബാധിച്ചു വീടുകളില്‍ കഴിയുന്നവര്‍ പുറത്തു പോകാതെ നോക്കാന്‍ നിരീക്ഷണം ശക്തമാക്കി. ഇങ്ങനെ കഴിയുന്നവര്‍ വീടുകളില്‍ ഉണ്ടോയെന്ന് ഉറപ്പാക്കുന്നതിനു പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നു ഫോണ്‍ ചെയ്ത് അന്വേഷിക്കും.

 



കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിര്‍മാണപ്രവര്‍ത്തനം നടത്തുന്നതിനു തടസ്സമില്ല. നിര്‍മാണസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ക്കു പ്രവര്‍ത്തനാനുമതിയുണ്ട്. ഇതു നടപ്പായില്ലെങ്കില്‍ പ്രത്യേക നിര്‍ദേശം നല്‍കും.

കൃഷിക്കാര്‍ക്കു വിത്തിറക്കാനുള്ള ക്രമീകരണങ്ങള്‍ക്കായി പ്രത്യേക ഇളവ് നല്‍കും. വിത്തിറക്കാനും കൃഷിപ്പണിക്കും പോകുന്നവര്‍ക്കു പാസ് വേണ്ട; സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം കരുതണം.

 

 



കോവിഡ് വാക്‌സീനുകള്‍ കേരളത്തില്‍ ഉല്‍പാദിപ്പിക്കാനുള്ള സംവിധാനം സംബന്ധിച്ചു വിദഗ്ധരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി വരികയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ക്യാംപസില്‍ വാക്‌സീന്‍ കമ്പനികളുടെ ശാഖകള്‍ ആരംഭിക്കാന്‍ കഴിയുമോ എന്നാണു പരിശോധിക്കുന്നത്.

ഭക്ഷ്യ സിവില്‍ സപ്ലൈസ്, ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, പോസ്റ്റല്‍, തുറമുഖം, സാമൂഹികനീതി, വനിതാ ശിശുക്ഷേമം, മൃഗസംരക്ഷണം എന്നീ വകുപ്പുകളിലെ ഫീല്‍ഡ് ജീവനക്കാരെ കൂടി വാക്‌സിനേഷനുള്ള മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തും.

 



വിദേശത്തു ജോലിക്കോ പഠനത്തിനോ പോകുന്നവര്‍ക്കു വാക്‌സിനേഷന്‍ നിര്‍ബന്ധമാണെങ്കില്‍ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആവശ്യമെങ്കില്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ ചേര്‍ത്തു നല്‍കും.

സംസ്ഥാനത്ത് കോവിഡ് മരണം വര്‍ധിക്കുന്നത് ആശങ്കയുളവാക്കുന്നു. ഇന്നലെ 142 പേരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 6,994 ആയി. നിലവില്‍ ഐസിയുവില്‍ 3,975 പേരും വെന്റിലേറ്ററില്‍ 1,523 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്.




ഇന്നലെ 1,33,558 സാംപിളുകളുടെ ഫലം വന്നപ്പോള്‍ 29,673 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗ സ്ഥിരീകരണ നിരക്ക് (ടിപിആര്‍) 22.22%. ഇതില്‍ 1,976 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 215 പേരും 129 ആരോഗ്യപ്രവര്‍ത്തകരും പോസിറ്റീവായി. ഇന്നലെ 41,032 പേര്‍ കോവിഡ് മുക്തരായി. നിലവില്‍ ചികിത്സയിലുള്ളത് 3,06,346 പേര്‍.

സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും വരും ദിവസങ്ങളില്‍ മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായമെന്നു മുഖ്യമന്ത്രി പറഞ്ഞു. രണ്ടാം തരംഗത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഈ മാസം 12ന് ആണ് 43,529. ആ ദിവസങ്ങളിലുണ്ടായ വൈറസ് ബാധ മൂര്‍ച്ഛിക്കുന്നതും മരിക്കുന്നതും ഇപ്പോഴാണ്.

 



ഇന്നലെ രേഖപ്പെടുത്തിയ മരണങ്ങളില്‍ മിക്കതിനും കാരണമായ വൈറസ് ബാധ ഉണ്ടായത് 2 മുതല്‍ 6 വരെ ആഴ്ച മുന്‍പായിരിക്കാം. അത്രയും മുന്‍പ് വൈറസ് ബാധിതരായവരില്‍ പലര്‍ക്കും രോഗം മൂര്‍ച്ഛിക്കുന്നതും ഓക്‌സിജനും വെന്റിലേറ്ററുകളുമൊക്കെ ആവശ്യമായി വരുന്നതും ഈ ദിവസങ്ങളിലായിരിക്കും. അതിനാല്‍ എല്ലാ ആശുപത്രികളിലും ആവശ്യത്തിന് വെന്റിലേറ്ററുകള്‍, ഓക്‌സിജന്‍, ഐസിയു കിടക്കകള്‍ എന്നിവ ഉറപ്പാക്കണമെന്നു കലക്ടര്‍മാരോടു നിര്‍ദേശിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends