Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

അയ്യോ അച്ഛാ പോകല്ലേ... കെപിസിസി അധ്യക്ഷ സ്ഥാനത്തിരുന്ന് പല നേട്ടങ്ങളും കൊയ്ത് വിവാദത്തില്‍ ചാടിയ മുല്ലപ്പള്ളി രാമചന്ദ്രന് അവസാനം മടുത്തു; ഗുണപരമായ മാറ്റത്തിനായി ഒഴിയാന്‍ തയ്യാര്‍; തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ ധാര്‍മ്മിക ഉത്തരവാദിത്വമേറ്റെടുത്ത് രാജി വച്ചൊഴിയാന്‍ തയ്യാര്‍

22 MAY 2021 09:18 AM IST
മലയാളി വാര്‍ത്ത

മുല്ലപ്പള്ള രാമചന്ദ്രന്‍ ഒരു നിയോഗം പോലെയാണ് അപ്രതീക്ഷിതമായി കെപിസിസി പ്രസിഡന്റായി എത്തിയത്. ഗ്രൂപ്പ് കളിയുടെ ഭാഗമായി ആകെ പ്രശ്‌നമുണ്ടായ സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡ് മുള്ളപ്പള്ളിയെ സംസ്ഥാന പാര്‍ട്ടി പ്രസിഡന്റാക്കിയത്.

ശബരിമല പ്രക്ഷോഭത്തോടെ വിശ്വാസികളുടെ വോട്ട് നേടി 19 ലോക്‌സഭാ സീറ്റ് നേടിയതോടെ മുല്ലപ്പള്ളി സ്റ്റാറായി. പിന്നീട് നാക്ക് പിഴ കാരണം പല വിവാദത്തിലും ചെന്നു ചാടി. എന്നിട്ടും വാട്ട് ആര്‍ യു ടാക്കിംഗ് അപ്പോളജി മീ നത്തിംഗ് ഡൂയിംഗ് എന്ന സ്റ്റൈലായിരുന്നു മുല്ലപ്പള്ളി.

 



അവസാനം നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ ധാര്‍മ്മിക ഉത്തരവാദിത്വമേറ്റെടുത്ത് രാജി വച്ചൊഴിയാനുള്ള സന്നദ്ധത കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിനെ രേഖാമൂലം അറിയിച്ചു. പുതിയ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വടംവലി രൂക്ഷമാകുന്നതിനിടെയുള്ള മുല്ലപ്പള്ളിയുടെ അപ്രതീക്ഷിത നീക്കം ഹൈക്കമാന്‍ഡിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി.

പാര്‍ട്ടിയില്‍ ഗുണപരമായ മാറ്റം വരുന്നെങ്കില്‍ അതിന് താന്‍ തടസ്സമാകില്ലെന്നും ,എത്രയും വേഗം തന്നെ ഒഴിവാക്കിത്തരണമെന്നുമാണ് മുല്ലപ്പള്ളി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കയച്ച കത്തില്‍ പറയുന്നത്. കെ.പി.സി.സി അദ്ധ്യക്ഷനെ മാറ്റുന്ന കാര്യം പഠിക്കാന്‍ ഇനിയും പാര്‍ട്ടി കമ്മിഷനെ വയ്ക്കുകയും തെളിവെടുപ്പ് നടത്തുകയുമൊന്നും വേണ്ടെന്നും അതെല്ലാം കൂടുതല്‍ വിഴുപ്പലക്കുകള്‍ക്ക് വഴിവയ്ക്കുകയേയുള്ളൂവെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കെ.പി.സി.സിയിലെ മാറ്റത്തിനായി അശോക് ചവാന്‍ സമിതിയെ ചുമതലപ്പെടുത്തിയ പശ്ചാത്തലത്തിലാണിത്.

 



തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ, ഒഴിയാനുള്ള സന്നദ്ധത മുല്ലപ്പള്ളി വാക്കാല്‍ ദേശീയ നേതൃത്വത്തെ അറിയിച്ചതാണ്. എന്നാല്‍, കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒരു സുപ്രഭാതത്തില്‍ രാജി വച്ച് പിന്മാറിയ വി.എം. സുധീരന്റെ ശൈലിക്ക് താനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അതന്ന് അഖിലേന്ത്യാ നേതൃത്വത്തെ വിഷമവൃത്തത്തിലാക്കിയിരുന്നു. തന്നെ നിയോഗിച്ച ഹൈക്കമാന്‍ഡ് തന്നെ മാറ്റട്ടെയെന്ന നിലപാടാണ് മുല്ലപ്പള്ളി സ്വീകരിച്ചത്.

അതേ നിലപാട് തന്നെയാണിപ്പോള്‍ രേഖാമൂലം കുറേക്കൂടി ശക്തമായി ആവശ്യപ്പെടുന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് കൂട്ടായ നേതൃത്വമായിരുന്നു. നേതൃത്വത്തിന് ഇക്കാര്യത്തില്‍ കൂട്ടായ ഉത്തരവാദിത്വമുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ കെ.പി.സി.സി അദ്ധ്യക്ഷനെന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാനാഗ്രഹിക്കുന്നില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കിയതായാണ് സൂചന.

 



പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാനായി ഹൈക്കമാന്‍ഡ് നിരീക്ഷകരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വി. വൈത്തിലിംഗവും എം.എല്‍.എമാരുമായി ഒറ്റയ്‌ക്കൊറ്റയ്ക്ക് കൂടിക്കാഴ്ച നടത്തി മടങ്ങിയിട്ട് മൂന്ന് ദിവസമായി. ഗ്രൂപ്പിനതീതമായി പുതിയ നേതൃത്വം വേണമെന്ന വികാരം നിരീക്ഷകര്‍ക്ക് മുന്നില്‍ പങ്ക് വയ്ക്കപ്പെട്ടെന്നാണ് സൂചനകള്‍. വി.ഡി. സതീശനോ രമേശ് ചെന്നിത്തലയോ എന്ന തര്‍ക്കത്തില്‍ കോണ്‍ഗ്രസ് സൈബര്‍ഗ്രൂപ്പുകളിലടക്കം ശക്തമായ വാക്‌പോരുകളാണ്.

രമേശിനായി മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടിയടക്കം സമ്മര്‍ദ്ദം ചെലുത്തുന്നതായാണ് വിവരം. നിരീക്ഷകരുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ എ.ഐ.സി.സി ജനറല്‍സെക്രട്ടറി താരിഖ് അന്‍വര്‍ കൈമാറിയ റിപ്പോര്‍ട്ട് രാഹുല്‍ഗാന്ധിയുടെ മുന്നിലെത്തിയിട്ടുണ്ട്. ഇനി രാഹുല്‍ ഗാന്ധിയായിരിക്കും അന്തിമ തീരുമാനമെടുത്ത് സോണിയ ഗാന്ധിയെ അറിയിക്കുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends