Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?


എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ.. ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്‌ഷോയിൽ പങ്കാളികളായി...സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും..


സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...

എങ്കിലും എന്റെ പതിമൂന്നേ... അതിപുരാതന കാലം മുതലേ 13 അശുഭ ലക്ഷണമായി കണ്ടതോടെ പതിമൂന്നാം നമ്പര്‍ സ്റ്റേറ്റ് കാര്‍ ഏറ്റെടുക്കുന്നവര്‍ വളരെ കുറവ്; കഴിഞ്ഞ മന്ത്രിസഭയിലെ ഡോ. തോമസ് ഐസക് ഏറ്റെടുത്ത വെല്ലുവിളി ആവര്‍ത്തിച്ച് മന്ത്രി പ്രസാദ്

22 MAY 2021 09:24 AM IST
മലയാളി വാര്‍ത്ത

അതിപുരാതന കാലം മുതലേ 13 അശുഭ ലക്ഷണമായാണ് പലരും കാണുന്നത്. 13 എന്ന സംഖ്യ പേടിപ്പെടുത്തുന്നതാണെന്നാണ് വയ്പ്പ്. ശുഭകാര്യങ്ങള്‍ക്കൊന്നും പതിമൂന്നാം നമ്പര്‍ എടുക്കില്ലത്രെ. അതിനാല്‍ തന്നെ പല വിമാനങ്ങളും പതിമൂന്നാം നമ്പര്‍ സീറ്റ് ഒഴിച്ചിടുമെന്നാണ് പറയുന്നത്. ഹോട്ടലുകളിലും പതിമൂന്നാം നില ഒഴിവാക്കും. വാഹനങ്ങളിലും പതിമൂന്നാം നമ്പര്‍ ഒഴിവാക്കുമെന്നാണ് വിശ്വാസം.

13ാം നമ്പര്‍ ഭയം യുക്തിരഹിതവും യുക്തിരഹിതവുമാണെന്ന വാദവുമുണ്ട്. അത് മതത്തിലും പുരാണത്തിലും ഉത്ഭവിക്കുന്നു. എല്ലാ അന്ധവിശ്വാസങ്ങളും പോലെ, വിമര്‍ശനാത്മക ധാരണയുടെ അഭാവം കാരണം, അത് വിമര്‍ശനാത്മക ധാരണയുടെ അഭാവവും ഒരു മാനസികമോ അല്ലെങ്കില്‍ മാനസിക വിഭ്രാന്തിയുടെ ലക്ഷണമായിരിക്കാം. എന്നാല്‍ മിക്കപ്പോഴും കാരണം ആളുകള്‍ പലതരം ആരോപണങ്ങള്‍ വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നു എന്നതാണ്.

 



നമ്പര്‍ 13 എന്നത് ഭയപ്പാടോടെയാണ് പലരും കാണുന്നത്. ഇക്കാരണത്താല്‍, ആളുകള്‍ക്ക് 13ാം നമ്പറോടെ പ്രത്യേക മനോഭാവമുണ്ട്. ക്രിസ്തുമതത്തിന്റെ വരവിനു മുമ്പുതന്നെ ചിത്രം 13 തിന്മയുമായി വ്യക്തിത്വം കാണിക്കുന്നുവെന്ന് മറ്റൊരു പതിപ്പ് വാദിക്കുന്നു. ഭാവിയിലും പലര്‍ക്കും പതിമൂന്നാം നമ്പരില്‍ തിരിച്ചടി ഏറ്റിട്ടുണ്ട്.

ആ അന്ധവിശ്വാസത്തില്‍ നിന്നാണ് സംസ്ഥാനത്തെ സ്റ്റേറ്റ് കാറിലെ പതിമൂന്നാം നമ്പര്‍ പലരും ഒഴിവാക്കിയത്. യുഡിഎഫ് മന്ത്രിമാര്‍ ഈ നമ്പര്‍ കാര്‍ ഉപേക്ഷിച്ചിരുന്നു. എന്നാല്‍ ഡോ. തോമസ് ഐസക് ധൈര്യസമേതം 13 ഏറ്റെടുത്തു. അവസാന നിമിഷം കിഫ്ബിയില്‍ വെള്ളം കുടിച്ചു, സീറ്റ് പോയി എന്നതൊഴിച്ചാല്‍ വലിയ വിഷമമൊന്നും ഉണ്ടാക്കിയില്ല.



തോമസ് ഐസക്കിന്റെ പിന്‍ഗാമിയായി 13ാംനമ്പര്‍ ഔദ്യോഗികവാഹനം ഇത്തവണ ഏറ്റെടുക്കാന്‍ തയ്യാറായത് മന്ത്രി പി. പ്രസാദാണ്. അശുഭസംഖ്യയാണെന്ന അന്ധവിശ്വാസംകാരണം നമ്പര്‍ 13 ഔദ്യോഗിക വാഹനത്തിന് സ്വീകരിക്കുന്നതില്‍ മന്ത്രിമാര്‍ അത്ര തത്പരരല്ല. പ്രത്യേകിച്ചും യു.ഡി.എഫ്. സര്‍ക്കാരുകളുടെ കാലത്ത്.

വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എം.എ. ബേബിയാണ് 13ാം നമ്പര്‍ സ്‌റ്റേറ്റ് കാറില്‍ സഞ്ചരിച്ചത്. അതിനുശേഷം യു.ഡി.എഫ് സര്‍ക്കാരിന്റെകാലത്ത് ആര്‍ക്കും വേണ്ടാത്തതിനാല്‍ ഈ നമ്പര്‍തന്നെ വേണ്ടെന്നുവെച്ചു. പിണറായി വിജയന്റെ ആദ്യസര്‍ക്കാരില്‍ 13ാം നമ്പര്‍ വാഹനം സ്വീകരിക്കാന്‍ ചില മന്ത്രിമാര്‍ വിമുഖത കാട്ടിയത് വാര്‍ത്തയായപ്പോള്‍ മന്ത്രി തോമസ് ഐസക് അത് ഏറ്റെടുക്കാന്‍ തയ്യാറായി. ഇത്തവണ ധനമന്ത്രി കെ.എന്‍. ബാലഗോപാലിന് പത്താംനമ്പര്‍ വാഹനമാണ്. ഇത്തവണ സത്യപ്രതിജ്ഞാദിവസം മന്ത്രി ജി.ആര്‍. അനിലിനാണ് 13ാം നമ്പര്‍ അനുവദിച്ചിരുന്നത്.

 



മറ്റുള്ളവര്‍ ഉപയോഗിക്കാന്‍ മടിച്ച സ്‌റ്റേറ്റ് കാര്‍ നമ്പര്‍ 13 സന്തോഷത്തോടെയാണ് മന്ത്രി പി. പ്രസാദ് സ്വീകരിച്ചത്. ആദ്യം അദ്ദേഹത്തിന് അനുവദിച്ച നമ്പര്‍ 14 ആയിരുന്നു. എന്നാല്‍, 13 കിട്ടിയ ആള്‍ സ്വീകരിക്കാന്‍ മടിച്ചപ്പോള്‍ എങ്കിലത് തന്റെ കാറിനു വച്ചുകൊള്ളാന്‍ പ്രസാദ് അറിയിച്ചു.

13ാം നമ്പര്‍ തോമസ് ഐസക് ഉപയോഗിച്ചതാണ്. അദ്ദേഹത്തിനു കുഴപ്പമൊന്നും ഉണ്ടായില്ലല്ലോ. മറ്റു നമ്പറുകള്‍ ഉപയോഗിച്ചവര്‍ക്ക് അതുകൊണ്ടു പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരുന്നിട്ടുണ്ടോ? എന്നും മന്ത്രി ചോദിച്ചു.

 



ഈ നൂറ്റാണ്ടിലും ഇത്തരം അന്ധവിശ്വാസങ്ങള്‍ തുടരുന്നതു കഷ്ടമാണ്. 13 എന്ന സംഖ്യ കൊണ്ട് എല്ലാം തകരുമെങ്കില്‍ എന്തെല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടാകും. 13നു ജനിച്ചാല്‍ തിരുത്താന്‍ കഴിയില്ലല്ലോ. ഓണവും വിഷുവുമൊക്കെ ആ തീയതിയില്‍ വരാം. കലണ്ടറില്‍ 13 ഒഴിവാക്കുമോ? പത്രങ്ങള്‍ 13ന് അച്ചടിക്കുന്നുണ്ടല്ലോ എന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക് 13ാം നമ്പര്‍ കാര്‍ ഉപയോഗിച്ചെങ്കില്‍ 2006 ല്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ പേടിയൊന്നുമില്ലാതെ നമ്പര്‍ ചോദിച്ചു വാങ്ങിയത് വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി. 13ാം നമ്പറിനെ ഇടതു മന്ത്രിമാര്‍ക്കു പേടിയാണെന്നു പരിഹസിച്ചു ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതോടെ, ഐസക് അത് ആവശ്യപ്പെടുകയായിരുന്നു. വി.എസ്.സുനില്‍കുമാറും കെ.ടി.ജലീലും മുന്നോട്ടു വന്നെങ്കിലും ഐസക് തന്നെ ഏറ്റെടുത്തു.

 



അതേസമയം ഔദ്യോഗിക വാഹനം വെഞ്ചിരിച്ച് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ശ്രദ്ധനേടി. സത്യപ്രതിജ്ഞക്ക് ശേഷം ചേര്‍പ്പുങ്കല്‍ മാര്‍ ശ്ലീവ പള്ളിയില്‍വെച്ച് ഇടവക വികാരിയാണ് വാഹനം വെഞ്ചിരിച്ചത്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു  (5 hours ago)

രാഹുൽ പോക്ക് കേസ് ശോഭ സുരേന്ദ്രൻ ജയിക്കും പിഷാരടിയോട് പോവാൻ പറ പാലക്കാട്ടുകാർ പറയുന്നു  (5 hours ago)

കേരളം വീണ്ടും തിരഞ്ഞെടുപ്പു ചൂടിലേക്ക്: പ്രചാരണത്തിന് ഒരു സ്ഥാനാര്‍ഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപ  (5 hours ago)

പിണറായി 3.0 വരില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല....തുടര്‍ഭരണ സാധ്യത തള്ളാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍  (5 hours ago)

40,000 അടി ഉയരത്തിൽ കിഴക്കൻ ദിശയിലൂടെ പറന്ന് നേരെ ചൈനീസ് വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ച ആ എയർ ഇന്ത്യ പിന്നാലെ  (5 hours ago)

ഹിപ്പൊപൊട്ടമസിന്റെ ആക്രമണത്തില്‍ യുവ മൃഗഡോക്ടര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും നേമത്ത് പോലും ജയിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.  (5 hours ago)

പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിനുശേഷം കൂടുതൽ പ്രതികരിക്കാമെന്ന് സുധീർ കരമന..മുന്നണിയോടൊപ്പം എപ്പോഴും ഉണ്ടാകും  (5 hours ago)

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍  (6 hours ago)

നാലാമന്റെയും തലയരിഞ്ഞു.. അലി മുഹമ്മദ് നൈനി പടമായി ജൂതരാഷ്ട്രം തകർക്കുമെന്ന് വെല്ലുവിളി മണിക്കൂറുകൾക്കകം തീർത്തു ഇറാൻ തീർന്നു ...യുദ്ധം അവസാനിച്ചു !!  (6 hours ago)

പിണറായിക്ക് കോടികൾ കണക്ക് കണ്ട് കളക്ടർ ഞെട്ടി ഭാര്യ കമലയ്ക്ക് അരകോടിക്ക് മുകളിൽ..! അമ്പോ കണക്ക് ഇങ്ങനെ  (6 hours ago)

ക്യൂബയ്ക്കുമേല്‍ നിലപാട് കൂടുതല്‍ കടുപ്പിച്ച് ട്രംപ്  (7 hours ago)

കാനഡയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരികെ വിളിച്ചു  (7 hours ago)

ഭക്ഷണ വിതരണ നിരക്ക് വര്‍ധിപ്പിച്ച് സൊമാറ്റോ  (7 hours ago)

വി ഡി സതീശന്‍ വിജയം അവകാശപ്പെടുന്ന ജില്ലകള്‍ ഇവയാണ്  (7 hours ago)

Malayali Vartha Recommends