Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

പട്ടിണി കിടക്കാന്‍ വയ്യാഞ്ഞിട്ടാ... ഗ്രൂപ്പുകള്‍ക്കതീതമായി രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി നിലകൊണ്ടിട്ടും വെട്ടാനൊരുങ്ങി ഹൈക്കമാന്‍ഡ്; ഉമ്മന്‍ ചാണ്ടി കൂടി പരസ്യമായി രംഗത്തെത്തിയതോടെ തീരുമാനം വൈകിപ്പിച്ച് ഹൈക്കമാന്‍ഡ്; തോറ്റ നേതാവിനെ വച്ച് എങ്ങനെ വണ്ടിയോടിക്കും?

22 MAY 2021 09:48 AM IST
മലയാളി വാര്‍ത്ത

രമേശ് ചെന്നിത്തല ചെകുത്താനും കടലിനും ഇടയ്ക്കാണ്. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ കൊണ്ടുപിടിച്ച ശ്രമമാണ് ഡല്‍ഹിയില്‍ നടക്കുന്നത്. ഒറ്റയ്‌ക്കൊറ്റയ്ക്ക് അഭിപ്രായം തേടി സ്വന്തം അഭിപ്രായം നടപ്പിലാക്കുന്ന തന്ത്രമാണ് ഹൈക്കമാന്‍ഡ് നോക്കുന്നത്. തോറ്റ രമേശ് ചെന്നിത്തലയെ വച്ച് പൊറുപ്പിക്കേണ്ട എന്നാണ് തീരുമാനം.

അതേസമയം കേരളത്തിലെ കോണ്‍ഗ്രസിലെ പ്രബലമായ എ, ഐ. ഗ്രൂപ്പുകള്‍ ഒന്നിച്ച് രമേശ് ചെന്നിത്തലതന്നെ പ്രതിപക്ഷനേതാവായി തുടരണമെന്നാവശ്യപ്പെട്ടതോടെ ഹൈക്കമാന്‍ഡ് അന്തിമതീരുമാനം നീട്ടി. ഗ്രൂപ്പുകള്‍ക്കതീതമായി മുതിര്‍ന്ന നേതാക്കള്‍ ചെന്നിത്തലയുടെ പേരു പറഞ്ഞതോടെയാണ് പ്രതിപക്ഷനേതാവായി വി.ഡി. സതീശനെ പ്രഖ്യാപിക്കാനിരുന്നത് നീട്ടിയത്.

 



രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ വാര്‍ഷികമായതിനാല്‍ സോണിയാഗാന്ധി ചര്‍ച്ചകള്‍ക്ക് തയ്യാറായില്ലെന്നാണ് വിശദീകരണമെങ്കിലും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അടക്കം അഭിപ്രായം എളുപ്പത്തില്‍ തള്ളാന്‍ സോണിയ തയ്യാറല്ലെന്നറിയുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ രാഹുല്‍ ഗാന്ധിക്ക് വിട്ടിരിക്കയാണ് സോണിയ.

പ്രതിപക്ഷനേതാവെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് ചെന്നിത്തല കാഴ്ചവെച്ചതെന്നും അതിനാല്‍ അദ്ദേഹംതന്നെ തുടരട്ടെയെന്നുമാണ് ഉമ്മന്‍ചാണ്ടി നിരീക്ഷകരായി കേരളത്തിലെത്തിയ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും വൈദ്യലിംഗത്തെയും അറിയിച്ചത്. ഈ അഭിപ്രായത്തെ എ ഗ്രൂപ്പിലെ ഒമ്പതു പേരില്‍ രണ്ടു പേരൊഴികെ ബാക്കിയെല്ലാവരും പിന്തുണച്ചു. പി.ടി. തോമസും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരാന്‍ താത്പര്യം പ്രകടിപ്പിച്ചു. ഐ. ഗ്രൂപ്പിലെ അഞ്ചു പേരും ചെന്നിത്തലക്കൊപ്പമുണ്ട്.

 



ഗ്രൂപ്പിനതീതമായി പ്രവര്‍ത്തിക്കാന്‍ നിരന്തരം ആവശ്യപ്പെടുന്ന ഹൈക്കമാന്‍ഡിന് ഗ്രൂപ്പുകള്‍ ഒന്നായി മുന്നോട്ടുവെച്ച ഈ ഫോര്‍മുല തള്ളാനാവാത്ത സ്ഥിതിയാണ്. കേരളത്തില്‍ തിരിച്ചടി ഉണ്ടായെന്നു വിലയിരുത്തുമ്പോഴും അത് ചെന്നിത്തലയുടെ പ്രവര്‍ത്തനം മോശമായതിനാലാണ് എന്ന അഭിപ്രായം ഹൈക്കമാന്‍ഡിനില്ല.

മികച്ച രീതിയില്‍ പ്രതിപക്ഷനേതാവ് പ്രവര്‍ത്തിച്ചെങ്കിലും സംഘടനാ ദൗര്‍ബല്യവും കോവിഡും സാമുദായിക സമവാക്യങ്ങളില്‍ വന്നിട്ടുള്ള മാറ്റങ്ങളും ഒക്കെ തോല്‍വിക്കു കാരണമായതായാണ് വിലയിരുത്തല്‍. അതേസമയം, പുതുമുഖങ്ങള്‍ വരുന്നത് പാര്‍ട്ടിക്ക് ഉണര്‍വാകുമെന്ന അഭിപ്രായവും ഹൈക്കമാന്‍ഡിനുണ്ട്. ഇതാണ് എളുപ്പത്തില്‍ തീരുമാനമെടുക്കാനാവാത്ത അവസ്ഥയിലെത്തിച്ചിരിക്കുന്നത്.

 



ഉമ്മന്‍ചാണ്ടിയുള്‍പ്പെടെ ഗ്രൂപ്പിനതീതമായി രംഗത്തുവരുമെന്നും രമേശിനെ പിന്തുണയ്ക്കുമെന്നും ഹൈക്കമാന്‍ഡ് പോലും പ്രതീക്ഷിച്ചിരുന്നില്ല. ഗ്രൂപ്പുകള്‍ മറന്ന് മുതിര്‍ന്നനേതാക്കള്‍ ഒരു ഭാഗത്ത് ഒന്നിക്കുമ്പോള്‍ തലമുമാറ്റം വേണമെന്ന് മറുഭാഗത്ത് യുവ നേതാക്കള്‍ ആവശ്യമുന്നയിക്കുന്നു. ആരെ തള്ളും ആരെ കൊള്ളും എന്ന വെല്ലുവിളിയാണിപ്പോള്‍ ഹൈക്കമാന്‍ഡിന് മുന്നിലുള്ളത്. നിയമസഭ തിങ്കളാഴ്ചയാണ് തുടങ്ങുന്നതെന്നതിനാല്‍ തീരുമാനമെടുക്കാന്‍ സമയം മുന്നിലുണ്ടെന്നതു മാത്രമാണ് ആശ്വാസം.

കോണ്‍ഗ്രസും തലമുറ മാറ്റത്തിനാണ് ഒരുങ്ങുന്നത്. വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവായേക്കും എന്ന വാര്‍ത്തയാണ് ഇന്നലെ വന്നത്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി വി.ഡി സതീശന്റെ പേര് ഹൈക്കമാന്‍ഡ് അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടായേക്കും.

 

 

ഹൈക്കമാന്‍ഡ് നിരീക്ഷകരായി എത്തിയ മല്ലികാര്‍ജുന ഖാര്‍ഗെയുടേയും വൈദ്യലിംഗത്തിന്റേയും റിപ്പോര്‍ട്ട് സതീശന് അനുകൂലമായതോടെയാണ് ചെന്നിത്തലയെ മാറ്റാന്‍ തീരുമാനിച്ചത്. സര്‍ക്കാരിനെതിരായ ഓരോ വിഷയവും കൃത്യമായി ഉന്നയിക്കുകയും പ്രതിപക്ഷ നേതാവിന്റെ റോള്‍ ഭംഗിയായി നിര്‍വഹിച്ചു. അതിനാല്‍ ചെന്നിത്തല തന്നെ തുടരട്ടെ എന്ന നിലപാടിലായിരുന്നു അദ്ദേഹത്തെ അനുകൂലിച്ചവര്‍. ഇതിന് ഉമ്മന്‍ ചാണ്ടിയും പച്ചക്കൊടി കാട്ടിയതോടെയാണ് ചെന്നിത്തലയ്ക്ക് വീണ്ടും ജീവന്‍ വച്ചത്. ഇനി കാത്തിരുന്ന് കാണാം.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends