Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

രണ്ടു ദിവസം പ്രായമായ മന്ത്രിസഭക്ക് മുട്ടന്‍ പണി: ഇക്കുറി പണി പാളും; പുതിയ വകുപ്പ് ഏറ്റെടുത്തത് ക്രിസ്തീയ നേതാക്കളുടെ സമ്മര്‍ദ്ദ തന്ത്രത്തില്‍; ഒറ്റക്കെട്ടായി ബിജെപിയും മുസ്ലിം ലീഗും

22 MAY 2021 09:32 AM IST
മലയാളി വാര്‍ത്ത

ഇനിയാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, പണി പാളാന്‍ പോകുന്നത്. ഇതുവരെയുള്ള അങ്ങയുടെ കളികള്‍ക്കെല്ലാം കേരളം ഒപ്പം നിന്നു. എന്നാല്‍ ഇത്തവണത്തെ കളി കുറച്ച് കടുത്തതാണെന്ന് പറയാതിരിക്കാന്‍ കഴിയില്ലെന്നാണ് പൊതുജന സംസാരം.

രണ്ട് മുഖ്യധാരാ പാര്‍ട്ടികളാണ് മുഖ്യമന്ത്രിക്കെതിരെ രംഗത്തുള്ളത്. ഒന്ന് മുസ്ലീം ലീഗും രണ്ട് ബി ജെ പിയും. മുസ്ലീം സമുദായത്തെ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ തിരിക്കാന്‍ മുസ്ലീം ലീഗും ഹിന്ദു സമുദായത്തെ മുഖ്യമന്ത്രിക്കെതിരെ തിരിക്കാന്‍ ബി ജെ പിയും കച്ച മുറുക്കുന്നു.

 



ഫലത്തില്‍ കേരളത്തില്‍ പച്ചയായ വര്‍ഗീയത കൊടുമ്പിരി കൊള്ളുകയാണ്. ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് ലീഗ് അദ്ദേഹത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്. എന്നാല്‍ മുസ്ലീം സമുദായത്തംഗത്തിന് നല്‍കാറുള്ള ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് ന്യൂനപക്ഷ പ്രീണനമാണെന്നാണ് ബി ജെ പിയുടെ അഭിപ്രായം.

പിണറായി കളിച്ച അതേ കളി തന്നെയാണ് ലീഗും ബി ജെ പിയും കളിക്കാന്‍ പോകുന്നത്. വിവിധ സമുദായങ്ങളെ കൈയിലെടുത്തു കൊണ്ടാണ് പിണറായി ഇക്കഴിഞ്ഞ തെരഞ്ഞടുപ്പില്‍ മൃഗീയ ഭൂരിപക്ഷം നേടിയത്. നായരെയും ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും അദ്ദേഹം ഒപ്പം നിര്‍ത്തിയത് ചില നിഗൂഢ കളികള്‍ കളിച്ചിട്ടാണ്.

 



ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനെ എല്ലാവരും സ്വാഗതം ചെയ്തതായാണ് കണ്ടതെന്നും ഏതെങ്കിലും കൂട്ടര്‍ക്ക് ആശങ്കയുള്ളതായി തോന്നുന്നില്ലെന്നും ആണ് ഇതിന് മുഖ്യമന്ത്രി പറഞ്ഞ മറുപടി. മുസ്ലീം ലീഗടക്കം ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ലീഗ് അല്ല വകുപ്പ് തീരുമാനിക്കുന്നതെന്നും മുസ്ലീംലീഗിനല്ല മുസ്ലീം ജനങ്ങളുടെ അട്ടിപ്പേറവകാശമെന്നും പിണറായി പരിഹസിച്ചു.

മുസ്ലീംജനവിഭാഗത്തിന് എന്നിലും ഈ സര്‍ക്കാരിലും വിശ്വാസമുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തു എന്നതിനെ എല്ലാവരും സ്വാഗതം ചെയ്തതായാണ് പൊതുവില്‍ കണ്ടത്. മുസ്ലീം ലീഗല്ല വകുപ്പ് തീരുമാനിക്കുന്നത്. മുസ്ലീം ജനവിഭാഗം ന്യൂനപക്ഷമാണ്.

 



രണ്ടാം പിണറായി സര്‍ക്കാറിലെ വകുപ്പ് വിഭജന വിജ്ഞാപനം ഇറങ്ങിയപ്പോള്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതായിരുന്നു. മലപ്പുറത്തുനിന്നുള്ള വി അബ്ദുറഹ്മാനായിരിക്കും വകുപ്പെന്നായിരുന്നു ആദ്യ സൂചന. ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പദ്ധതികള്‍ കൂടുതലും മുസ്ലിം വിഭാഗങ്ങള്‍ക്കാണ് കിട്ടുന്നതെന്ന പരാതി ചില െ്രെകസ്തവ സഭാ അധ്യക്ഷന്മാര്‍ ഉന്നയിച്ചിരുന്നത് വകുപ്പ് മുഖ്യമന്ത്രി തന്നെ ഏറ്റെടുക്കാനുള്ള കാരണമാകാമെന്നാണ് വിലയിരുത്തല്‍. അതായത് തങ്ങള്‍ക്ക് ലഭിക്കേണ്ട പല പദ്ധതികളും െ്രെകസ്തവര്‍ തട്ടിയെടുക്കും എന്നാണ് ലീഗ് ആരോപിക്കുന്നത്.

ന്യൂനപക്ഷ അവകാശങ്ങള്‍ മുസ്ലീം മതവിഭാഗങ്ങള്‍ കവര്‍ന്നെടുക്കുന്നെന്ന ആരോപണവുമായി സിറോ മലബാര്‍ സഭയടക്കം അടുത്തയിടെ പരസ്യമായി രംഗത്തെത്തിയിരുന്നു. െ്രെകസ്തവ സഭകളുടെ രോഷത്തെ തണുപ്പിച്ച് അവരെ തങ്ങള്‍ക്കൊപ്പം നിര്‍ത്താനുളള പിണറായി സര്‍ക്കാരിന്റെ രാഷ്ടീയ നീക്കമായിട്ടുകൂടിയാണ് തീരുമാനം വിലയിരുത്തപ്പെടുന്നത്.

 


മുഖ്യമന്ത്രി ന്യൂനപക്ഷ വകുപ്പ് ഏറ്റെടുത്ത നടപടിയെ സ്വാഗതം ചെയ്ത് കെസിബിസി രംഗത്തെത്തിയത് ആരോപണങ്ങളെ കൂടുതല്‍ കരുത്തുറ്റതാക്കുന്നു. ദീര്‍ഘകാലമായുള്ള ആവശ്യത്തിന്റെ ഫലമാണിതെന്നും കത്തോലിക്കാ മെത്രാന്‍ സമിതി പറയുന്നു.

യു ഡിഎഫ് അധികാരത്തില്‍ വന്നാല്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് പതിവായി ലീഗിനാണെന്നും അതുവഴി ന്യൂനപക്ഷ ആനൂകൂല്യങ്ങള്‍ അടക്കമുളളവ ഒരു പ്രത്യേക മതവിഭാഗം മാത്രം കൈവശപ്പെടുത്തുന്നുഎന്നുമായിരുന്നു ചങ്ങനാശ്ശേരി അതിരൂപതയടക്കം പലപ്പോഴായി ഉന്നയിച്ചത്. ഇതിന്റെ പേരിലാണ് സഭ യുഡിഎഫിനോട് അകന്നതും.


കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് ന്യൂനപക്ഷ ക്ഷേമ വകുപ്പ് കെ ടി ജലീലിന് നല്‍കിയതിലും സിറോ മലബാര്‍ സഭാ നേതൃത്വത്തിന് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. ഏതു സര്‍ക്കാര്‍ വന്നാലും ന്യൂനപക്ഷ ക്ഷേമം ഒരു പ്രത്യേക മതവിഭാഗത്തിന് മാത്രമായി തീറെഴുതി കൊടുക്കുന്നു എന്നായിരുന്നു ആക്ഷേപം. ഈ പരാതി പരിഹരിക്കാനാണ് പുതിയ സര്‍ക്കാരില്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി തന്നെ കൈവശം വച്ചതെന്നാണ് സൂചന. തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ പരസ്യ പ്രതികരണത്തിനില്ലെന്നുമാണ് കെസിബിസി ഒഴികെയുള്ള മറ്റ് വിവിധ സഭാ കേന്ദ്രങ്ങളുടെ പ്രതീക്ഷ.

ന്യൂനപക്ഷ ക്ഷേമം എന്ന ചെറിയ വകുപ്പിനെ സംസ്ഥാന പ്രാധാന്യമുള്ള ഒരു വകുപ്പാക്കി മാറ്റാനാണ് മുഖ്യമന്ത്രി അത് ഏറ്റെടുത്തതെന്നാണ് ബി ജെ പിയുടെ അഭിപ്രായം. ജാതിയില്‍ തൊട്ട് കളിച്ചാല്‍ കേരളത്തില്‍ സാധാരണ കളി പാളാറുണ്ട്. അതാണ് രണ്ട് ദിവസം പ്രായമായ ഒരു മന്ത്രി സഭക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends