'കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഊര്‍ജ്ജസ്വലനായ പ്രതിപക്ഷ നേതാവായിരുന്നു രമേശ് ചെന്നിത്തല. ഏറ്റവും റിസ്കെടുത്ത പ്രതിപക്ഷ നേതാവ്. കഴിഞ്ഞ സര്‍ക്കാരിന്റെ ഓരോ നീക്കങ്ങളും കൃത്യമായി നിരീക്ഷിച്ച് തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതില്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച നേതാവ്...' പ്രതിപക്ഷ നേതാവായിരുന്നു രമേശ് ചെന്നിത്തലയെ പ്രശംസിച്ച് ടി എന്‍ പ്രതാപന്‍ എംപി

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഊര്‍ജ്ജസ്വലനായ പ്രതിപക്ഷ നേതാവായിരുന്നു രമേശ് ചെന്നിത്തലയെന്ന് പ്രശംസ അറിയിച്ച് ടി എന്‍ പ്രതാപന്‍ എംപി. ഭരണമാറ്റം മാത്രം നോക്കി ഒരു പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നത് നീതികേടാകും. ശക്തമായ സൈബര്‍ ആക്രമണങ്ങളെയും വ്യക്തിഹത്യകളെയും വകവെക്കാതെയാണ് രമേശ് ചെന്നിത്തല കഴിഞ്ഞ അഞ്ച് വര്‍ഷവും പ്രവര്‍ത്തിച്ചത്. സര്‍ക്കാരിന്റെ ഓരോ നീക്കങ്ങളും കൃത്യമായി നിരീക്ഷിച്ച് തെറ്റുകള്‍ ചൂണ്ടിക്കാണിച്ചു. ലീഡര്‍ രമേശ് ചെന്നിത്തലക്ക് ഹൃദയത്തില്‍ നിന്നൊരു ബിഗ് സല്യൂട്ട് നല്‍ക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് പ്രതാപന്‍ കുറിപ്പ് അവസാനിപ്പിച്ചത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഏറ്റവും റിസ്കെടുത്ത പ്രതിപക്ഷ നേതാവ്
"കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഊര്‍ജ്ജസ്വലനായ പ്രതിപക്ഷ നേതാവായിരുന്നു രമേശ് ചെന്നിത്തല. ഏറ്റവും റിസ്കെടുത്ത പ്രതിപക്ഷ നേതാവ്. കഴിഞ്ഞ സര്‍ക്കാരിന്റെ ഓരോ നീക്കങ്ങളും കൃത്യമായി നിരീക്ഷിച്ച് തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതില്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച നേതാവിന് മുന്നില്‍ പലതവണ സര്‍ക്കാര്‍ തീരുമാനങ്ങളില്‍ നിന്ന് പിറകോട്ട് പോകാനും പലതും തിരുത്താനും നിര്‍ബന്ധിതരായി.
ശക്തമായ സൈബര്‍ ആക്രമണങ്ങളെയും വ്യക്തിഹത്യകളെയും വകവെക്കാതെയാണ് ലീഡര്‍ രമേശ് ചെന്നിത്തല കഴിഞ്ഞ അഞ്ച് വര്‍ഷവും പ്രവര്‍ത്തിച്ചത്. അദ്ദേഹത്തിന്റെ കേരളയാത്രക്ക് ലഭിച്ച സ്വീകാര്യതയും ജനകീയതയും അദ്ദേഹത്തിന്റെ സേവനത്തിന് പൊതുജനം നല്‍കിയ അംഗീകാരമായിരുന്നു. ഭരണമാറ്റം മാത്രം നോക്കി ഒരു പ്രതിപക്ഷനേതാവിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നത് നീതികേടാകും.
കഴിഞ്ഞ അഞ്ച് വര്‍ഷം പ്രതിപക്ഷത്തെ നയിച്ച ലീഡര്‍ രമേശ് ചെന്നിത്തലക്ക് ഹൃദയത്തില്‍ നിന്നൊരു ബിഗ് സല്യൂട്ട്"- എന്നാണ് ടി എന്‍ പ്രതാപന്‍റെ കുറിപ്പ്.
ഹൈക്കമാന്‍റ് തീരുമാനം അംഗീകരിച്ച് ചെന്നിത്തല
ടി എന്‍ പ്രതാപനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചതിന് പിന്നാലെ ഹൈക്കമാന്‍റ് തീരുമാനം അംഗീകരിക്കുന്നു എന്നാണ് രമേശ് ചെന്നിത്തല ഫേസ് ബുക്കില്‍ കുറിച്ചത്. വി ഡി സതീശന് അഭിനന്ദനങ്ങള്‍. എല്ലാ ആശംസകളും നേരുന്നു എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം,
നിര്‍ണായകമായത് ഹൈക്കമാന്‍റ് തീരുമാനം
ഗ്രൂപ്പ് സമ്മര്‍ദത്തെ മറികടന്ന് സമീപകാലത്ത് ഹൈക്കമാന്‍റ് കൈക്കൊണ്ട ശക്തമായ തീരുമാനമാണ് നിയമസഭാ കക്ഷി നേതാവായി വി ഡി സതീശനെ തെരഞ്ഞെടുത്തത്. പുതുമുഖങ്ങളുമായി അധികാര തുടര്‍ച്ചയിലെത്തിയ പിണറായി സര്‍ക്കാരിനെ നേരിടാന്‍ നേതൃമാറ്റം അനിവാര്യമാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ നിലപാട്. സംഘടന ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും സമാന നിലപാട് സ്വീകരിച്ചു.
ചര്‍ച്ച നീട്ടാതെ എ.ഐ.സി.സി നിരീക്ഷകരായ മല്ലികാര്‍ജുന ഖാര്‍ഗെയും വൈത്തിലിംഗവും സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശരിവക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. എ, ഐ ഗ്രൂപ്പുകളിലെ മുതിര്‍ന്ന നേതാക്കള്‍ ഒറ്റക്കെട്ടായി നിന്ന അസാധാരണ സാഹചര്യം വലിയ ലക്ഷ്യങ്ങള്‍ മുന്നില കണ്ടാണെന്നതും ഹൈക്കമാന്‍റ് കണക്കിലെടുത്തു. ചെന്നിത്തല പ്രതിപക്ഷ നേതാവാകണമെന്നും ആവേശവും ആദര്‍ശവും കൊണ്ട് മാത്രം മുന്നോട്ട് പോകാനാകില്ലെന്നും ഉമ്മന്‍ചാണ്ടി വാദിച്ചെങ്കിലും ഫലം കണ്ടില്ല. കെപിസിസിയിലും ഉടനെ അഴിച്ചുപണി ഉണ്ടായേക്കും.
https://www.facebook.com/Malayalivartha























